വെബ് പേജ് നിർമ്മാണം html
നമസ്ക്കാരം എന്റെ ആദ്യ ചർച്ച വിജയിപ്പിച്ച എല്ലാർക്കും നന്ദി പറഞ്ഞു കൊണ്ട് ഞാൻ നമ്മട വെബ് പേജിന്റെ ആദ്യ ഭാഗം ഇവിടെ തുടങ്ങുന്നു. ആദ്യ പാഠം HTML HTML ന്റെ പൂർണ്ണ രൂപം ഞാൻ ആദ്യം പറഞ്ഞത് ഓർക്കുന്നുണ്ടോ ഒന്നുകൂടി പറയാം ഹൈപ്പർ ടെക്സ്റ്റ് മാർക്ക് അപ്പ് ലാംഗ്വേജ് . ഇത് പ്രധാനമായും ഉപയോഗിക്കുന്നത് നമ്മട വെബ് പേജു ഉണ്ടാക്കുമ്പോൾ വിവരങ്ങൾ ഹെഡിംഗ്, സബ് ഹെഡിംഗ് മാറ്റർ എന്നീ കാര്യങ്ങൾ കൃത്യമായും അടുക്കും ചിട്ടയും അനുസരിച്ച് അടുക്കി വയ്ക്കാൻ ആണ് . ഇനി എന്താണ് ഒരു HTML ഫയൽ എന്ന് പറയാം .html എന്ന എക്സ്റ്റൻഷൻ വരുന്ന ഏതു ഫയലിനെയും നമുക്ക് html ഫയൽ എന്ന് പറയാം ഇനി നമുക്ക് കാര്യത്തിലേക്ക് കടക്കാം. html ഒരു ഭാഷ ആണെന്ന് പറഞ്ഞല്ലോ അത് കൊണ്ട് തന്നെ നമ്മട ഭാഷകൾക്കുള്ളത് പോലെ ഗ്രാമർ html നും ഉണ്ട് ആദ്യം നമുക്ക് അത് പഠിക്കാം. ആദ്യം നമുക്ക് ഡ്രീം വീവർ ഓണ്‍ ചെയ്യാം ഇതാണ് ഡ്രീം വീവർ തുറക്കുമ്പോ നിങ്ങൾക്ക് കിട്ടുക നമ്മൾ ആദ്യം html അല്ലെ പഠിക്കുന്നെ അത് കൊണ്ട് html സെലക്ട് ചെയ്യുക ചിത്രത്തിലെ ആരോ മാർക്ക് ശ്രദ്ധിക്കുക അവിടെ ക്ലിക്ക് ചെയ്യുക അപ്പോൾ നമുക്ക് ഇങ്ങനെ ഒരു പേജ് കിട്ടും നമ്മൾ തുടക്കക്കരല്ലേ ...