Posts

Showing posts from August 2, 2020

എയർടെൽ സിം ഉപയോഗിക്കുന്നവർക്ക് കൊറോണ സന്ദേശം ബ്ലോക്ക് ചെയ്യാൻ ഇങ്ങനെ ചെയ്യൂ

Image
അത്യാവശ്യ സമയത്തു ഒരാളെ വിളിക്കുമ്പോൾ കൊറോണ സന്ദേശം നിങ്ങൾക്ക് ഒരു കല്ലുകടിയായി മാരുന്നുണ്ടോ എന്നാൽ ഇങ്ങനെ ചെയ്ത് നോക്കൂ ഇപ്പോൾ എയർടെൽ മാത്രമാണ് ഈ ഓപ്ഷൻ കൊണ്ടു വന്നിട്ടുള്ളത് ഡയൽ ചെയ്യൂ *646*22#

വാട്സ്ആപ്പ് മെസേജുകളിലെ വിവരങ്ങൾ വ്യാജമാണോ എന്നറിയാനുള്ള ഫാക്ട് ചെക്കിങ് ഫീച്ചർ പുറത്തിറങ്ങി

Image
മെസേജുകളിലെ വിവരങ്ങൾ വ്യാജമാണോ എന്ന് പരിശോധിക്കാനുള്ള പ്രത്യേക സംവിധാനം ഒരുക്കുകയാണ് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. വൈറൽ മെസേജുകളുടെ കണ്ടന്റുകൾ സെർച്ച് ചെയ്യാൻ പുതിയ സവിശേഷത ഉപയോക്താക്കൾളെ അനുവദിക്കുന്നു. അപ്ഡേറ്റിലൂടെ വാട്സ്ആപ്പിൽ ലഭിക്കുന്ന പുതിയ മാഗ്‌നിഫൈയിംഗ് ഗ്ലാസ് ഐക്കൺ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ലഭിച്ച മെസേജുകളുടെ വസ്തുത പരിശോധിക്കാൻ കഴിയും. ഈ ഫീച്ചർ ഇന്ത്യയിൽ ഇതുവരെ ലഭ്യമായിട്ടില്ല. പുതിയ വാട്ട്‌സ്ആപ്പ് ഫീച്ചർ ഗ്രൂപ്പുകൾ ഉൾപ്പെടെ അഞ്ചോ അതിലധികമോ ആളുകളുടെ ഒരു ശൃംഖലയിലൂടെ കൈമാറിയെത്തിയ മെസേജുകൾക്ക് അടുത്തായി ഒരു മാഗ്‌നിഫൈയിംഗ് ഗ്ലാസ് ഐക്കൺ വാട്സ്ആപ്പ് നൽകുന്നു. ഉപയോക്താവ് ഈ ഐക്കണിൽ ടാപ്പുചെയ്യുമ്പോൾ മെസേജിലുള്ള കാര്യങ്ങൾ വാട്സ്ആപ്പ് ഓൺലൈനിൽ സെർച്ച് ചെയ്യുന്നു. ഗൂഗിൾ സെർച്ചിലേക്കോ മറ്റ് ഓൺലൈൻ സെർച്ച് എഞ്ചിനുകളിലേക്കോ കോപ്പി ചെയ്താൽ അതിലൂടെ വ്യാജ സന്ദേശങ്ങളാണോ പ്രചരിക്കുന്നത് എന്ന വ്യക്തമാകും. വാട്‌സ്ആപ്പ് പുതിയ ഫീച്ചർ പുറത്തിറക്കിയതുമായി ബന്ധപ്പെട്ട് ഒരു ബ്ലോഗ് പോസ്റ്റ് ചെയ്തിരുന്നു. ഇതിൽ പുതിയ ഫീച്ചറിന്റെ സ്ക്രീൻഷോട്ട് നൽക

വാട്‌സാപ്പ് ഹാക്കിങ്: അശ്ലീല ചിത്രങ്ങളും ലിങ്കുകളും; മുന്നറിയിപ്പ് നല്‍കി പോലീസും

Image
കോഴിക്കോട്: വാട്സാപ്പ് അടക്കമുള്ള സാമൂഹികമാധ്യമ അക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്നത് വർധിച്ച സാഹചര്യത്തിൽ മുന്നറിയിപ്പ് നൽകി കേരള പോലീസ്. സാമൂഹികമാധ്യമ അക്കൗണ്ടുകൾ വ്യാപകമായി ഹാക്ക് ചെയ്യുന്നത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇതൊഴിവാക്കാൻ ഉപഭോക്താക്കൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നുമാണ് പോലീസിന്റെ സന്ദേശം. വാട്‌സ്ആപ്പ് എങ്ങനെ സുരക്ഷിതമാക്കാം ഹാക്കിങ് ഒഴിവാക്കാൻ ഉപഭോക്താക്കൾ ടൂ ഫാക്ടർ ഓതന്റിക്കേഷൻ എനേബിൾ ചെയ്യണമെന്നാണ് കേരള പോലീസ് ഫെയ്സ്ബുക്ക് പേജിലൂടെ ആവശ്യപ്പെട്ടത്. വാട്സാപ്പ് ഉപഭോക്താക്കൾ ഓതന്റിക്കേഷന്റെ ഭാഗമായി സെക്യൂരിറ്റി പിൻ നമ്പറും ഇ-മെയിലും ചേർക്കണമെന്നും കേരള പോലീസ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അഭ്യർഥിച്ചു. നിരവധി പേരാണ് തങ്ങളുടെ വാട്സാപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്തെന്ന പരാതിയുമായി കഴിഞ്ഞദിവസങ്ങളിൽ രംഗത്തെത്തിയത്. പലരുടെയും ഡിസ്പ്ലേ പിക്ചർ(ഡി.പി.) അവരറിയാതെ ഹാക്കർമാർ മാറ്റിയിരുന്നു. മാത്രമല്ല, വാട്സാപ്പ് കോൺടാക്ടുകളിലേക്ക് അശ്ലീല ചിത്രങ്ങളും അശ്ലീല വെബ്സൈറ്റുകളുടെ ലിങ്കുകളും വ്യാപകമായി അയക്കുകയും ചെയ്തു. ഹാക്ക് ചെയ്യപ്പെട്ട നമ്പർ ഉൾപ്പെട്ട വാട്സാപ്പ് ഗ്രൂപ്പുകളിലു