Paytm Photo QR: ഫോട്ടോ ക്യുആര്‍ - ഓണ്‍ലൈന്‍ പേയ്‌മെന്റ് രംഗത്തെ പുതിയ തരംഗം
Paytm Photo QR: പേയ്‌മെന്റ് മാത്രമല്ല ഇനി മാര്‍കെറ്റിംഗും: പേടിഎം ഫോട്ടോ ക്യുആര്‍ Paytm Photo QR: The new wave in online payment methods IMPACT FEATURE വാഴക്കാട്, 28 Jun 2022, (Updated 30 Jun 2022, 11:28 AM IST) Follow us: കോണ്ടാക്ട് ലെസ്സ് ഡിജിറ്റല്‍ പേയ്‌മെന്റ് സൗകര്യം ജനങ്ങള്‍ക്ക് ലഭ്യമാകുക എന്ന ആശയത്തോടുകൂടി - 2010 ഓഗസ്റ്റില്‍ സ്ഥാപിച്ച ഇന്ത്യയിലെ ഒരു പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയാണ് പേടിഎം (പേ-ടി-എം). 2016 ലെ നോട്ടു നിരോധനത്തോടു കൂടി കയ്യില്‍ നോട്ടില്ലാതെ നട്ടംതിരിഞ്ഞ ഇന്ത്യക്കാരന്റെ മുന്നിലേക്കു പണമിടപാടിന്റെ ഡിജിറ്റല്‍ മുഖമായി പേടിഎം എത്തുകയും ബഹുജനസമ്മതി നേടുകയും ചെയ്തു. ഇന്ന് തട്ടുകട മുതല്‍ തുണിക്കടകള്‍ വരെ പേടിഎം പോലുള്ള ആപ്പുകള്‍ വഴിയാണ് മിക്ക വ്യാപാരികളും പണമിടപാടുകള്‍ നടത്തുന്നത്. ഏകദേശം എല്ലാ വ്യവസായ സ്ഥാപനങ്ങളും ഉപഭോക്താക്കള്‍ക്കായി ക്യുആര്‍ സംവിധാനം ഏര്‍പ്പാടാക്കിയിട്ടുണ്ട്. കാരണം അത്രയധികമാണ് ഇന്ന് ഓണ്‍ലൈന്‍ പേയ്‌മെന്റിനുള്ള ഡിമാന്‍ഡ്. തുടക്കം മുതലേ നൂതന സാങ്കേതിക വിദ്യയിലൂടെ ഓണ്‍ലൈന്‍ പേയ്‌മെന്റ് രംഗത്ത് പേടിഎം ശ്രദ്ധനേടിയിരുന്നു. ഫോട്ടോ ക്യുആര്‍ എന്ന പുതിയ ...