നിങ്ങളിൽ എത്ര പേർക്ക് അറിയാം KSEB ബില്ലിൽ കാണിക്കുന്ന 'യൂണിറ്റ്' എന്താണെന്ന് ?
ഒരു യൂണിറ്റ് എന്ന് പറഞ്ഞാൽ നമ്മൾ ഉപായോഗിക്കുന്ന വൈദ്യുതിയുടെ അളവാണ് . ഉദാഹരണത്തിന് 10 വാട്ട് പവർ ഉള്ള ഒരു LED ബൾബ് നമ്മൾ 10 മണിക്കൂർ ഓൺ ആക്കി ഇടുന്നു എന്ന് വിചാരിക്കുക അപ്പോൾ അകെ വൈദ്യുതിയുടെ ഉപയോഗം 10 വാട്ട്(W ) * 10 മണിക്കൂർ(h ) = 100 Wh . ഇങ്ങനെ തുടർച്ചയായി 10 ദിവസം കഴിയുമ്പോൾ നമ്മൾ ഉപയോഗിച്ച വൈദ്യുതി എത്ര ആണെന്ന് നോക്കാം 10 വാട്ട് (W ) * 10 (h ) * 10 ദിവസം = 1000 Wh അകെ പത്ത് ദിവസത്തെ വൈദ്യുതി ഉപയോഗം = 1000 Wh . 1000 Wh ആണ് ഒരു യൂണിറ്റ് വൈദ്യുതി എന്ന് പറയുന്നത് . ഇപ്പോളത്തെ ഡിജിറ്റൽ മീറ്റർ കുറെ കൂടി കൂടുതൽ വിവരങ്ങൾ നമുക്കു തരുന്നുണ്ട്. അതിൽ എത്ര യൂണിറ്റ് വൈദ്യുതി നമ്മൾ ഉപയോഗിച്ചു എന്നു അറിയണമെങ്കിൽ KWh എന്ന പാരാമീറ്റർ ആണ് നോക്കേണ്ടത്. ജോലിക്ക് പോകുന്നവർ ഗേറ്റ് തുറന്ന് ഇടാൻ കഴിയാത്തവർക്ക് ഇഷ്ടമുള്ള ദിവസം സ്പെഷൽ റീഡിംഗ് ഇടുക്കാൻ സൗകര്യം നിലവിൽ തന്നെ ഉണ്ട്. ഓഫീസിൽ അറിയിച്ച് 50 രൂപ ഫീസ് ആയി അടച്ചാൽ മതി. ദീർഘകാലം വീട്ടിൽ നിന്ന് മാറി നിൽക്കുന്നവർ ശരാശരി ഉപയോഗം കണക്കാക്കി തുക മുൻക്കൂർ ആയി അടച്ചാൽ പിഴയിൽ നിന്ന് ഒഴിവാകാം. തുടർച്ചയായി രണ്ടു ...