നിങ്ങളിൽ എത്ര പേർക്ക് അറിയാം KSEB ബില്ലിൽ കാണിക്കുന്ന 'യൂണിറ്റ്' എന്താണെന്ന് ?


ഒരു യൂണിറ്റ് എന്ന് പറഞ്ഞാൽ നമ്മൾ ഉപായോഗിക്കുന്ന വൈദ്യുതിയുടെ അളവാണ് . ഉദാഹരണത്തിന് 10 വാട്ട് പവർ ഉള്ള ഒരു LED ബൾബ് നമ്മൾ 10 മണിക്കൂർ ഓൺ ആക്കി ഇടുന്നു എന്ന് വിചാരിക്കുക അപ്പോൾ അകെ വൈദ്യുതിയുടെ  ഉപയോഗം

10 വാട്ട്(W )  * 10 മണിക്കൂർ(h )  =  100 Wh .

ഇങ്ങനെ തുടർച്ചയായി 10 ദിവസം കഴിയുമ്പോൾ നമ്മൾ ഉപയോഗിച്ച വൈദ്യുതി എത്ര ആണെന്ന് നോക്കാം

10 വാട്ട് (W ) * 10 (h ) * 10 ദിവസം = 1000 Wh 

അകെ പത്ത് ദിവസത്തെ വൈദ്യുതി ഉപയോഗം = 1000 Wh .

1000 Wh ആണ് ഒരു യൂണിറ്റ് വൈദ്യുതി എന്ന് പറയുന്നത് .

ഇപ്പോളത്തെ ഡിജിറ്റൽ മീറ്റർ കുറെ കൂടി കൂടുതൽ വിവരങ്ങൾ നമുക്കു തരുന്നുണ്ട്. അതിൽ എത്ര യൂണിറ്റ് വൈദ്യുതി നമ്മൾ ഉപയോഗിച്ചു എന്നു അറിയണമെങ്കിൽ KWh എന്ന പാരാമീറ്റർ ആണ് നോക്കേണ്ടത്.

ജോലിക്ക് പോകുന്നവർ ഗേറ്റ് തുറന്ന് ഇടാൻ കഴിയാത്തവർക്ക് ഇഷ്ടമുള്ള ദിവസം സ്പെഷൽ റീഡിംഗ് ഇടുക്കാൻ സൗകര്യം നിലവിൽ തന്നെ ഉണ്ട്. ഓഫീസിൽ അറിയിച്ച് 50 രൂപ ഫീസ് ആയി അടച്ചാൽ മതി.

ദീർഘകാലം വീട്ടിൽ നിന്ന് മാറി നിൽക്കുന്നവർ ശരാശരി ഉപയോഗം കണക്കാക്കി തുക മുൻക്കൂർ ആയി അടച്ചാൽ പിഴയിൽ നിന്ന് ഒഴിവാകാം.

തുടർച്ചയായി രണ്ടു തവണ റീഡിംഗ് എടുക്കാൻ കഴിയാത്ത സ്ഥിതി ഉണ്ടായാൽ നോട്ടീസ് നൽകും. അതിന് ശേഷം പിഴ ഈടാക്കി റീഡിംഗ് എടുക്കാൻ 7 ദിവസം അനുവദിക്കും. ഈ സമയത്തിനുള്ളിൽ അതിനുള്ള സൗകര്യം ഒരുക്കിയില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കാമെന്നാണ് നിയമം.

മീറ്ററിലെ അക്കങ്ങൾ പകർത്തിയെഴുതുക എന്നതിലുപരി വൈദ്യുതി ബോർഡിന്റെ സാമ്പത്തിക സ്രോതസ്സാണ് മീറ്റർ റീഡിംഗ്. ഇവിടെയുണ്ടാവുന്ന ചെറിയ പിഴവുകൾ പോലും ദീർഘകാലാടിസ്ഥാനത്തിൽ വലിയ നഷ്ടം ഉണ്ടാക്കും

മീറ്ററിംഗ് തിരിമറി എന്തേലും സംഭവിച്ചിട്ടുണ്ടെങ്കിൽ Tampering Indiation എന്ന പാരാമീറ്ററിൽ കണ്ടെത്താൻ സാധിക്കും

മീറ്റർ ഡിസ്പ്ലേയിൽ Lb എന്ന ചിഹ്നം അഥവാ ലോ ബാറ്ററി വന്ന് കഴിഞ്ഞാൽ ഓഫീസിൽ അറിയിച്ച് മീറ്ററിന്റെ ലഭ്യതക്കനുസരിച്ച് മാറ്റേണ്ടതാണ്.

സീൽ തുടർച്ചയായി തുറക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ പാടുകൾ Terminal Cover ന്റെ സ്ക്രൂവിൽ കാണാൻ കഴിയും.

ഓരോ യൂണിറ്റ് വൈദ്യുതിക്ക് വരുന്ന ചാർജുകൾ എത്ര എന്ന് അറിയാൻ

വൈദ്യുതി താരീഫുകൾ

 ഉപഭോക്താക്കളെ വിഭാഗങ്ങളായി തരം തിരിച്ച് അവരിൽ നിന്ന് വ്യതസ്ത നിരക്കുകളിലാണ് വൈദ്യുതി ചാർജ് ഈടാക്കുന്നത്.

 പ്രധാന ലോ ടെൻഷൻ താരീഫുകൾ

LT 1: ഗാർഹികം, ഗാർഹികാവശ്യങ്ങൾക്കുള്ള കുടിവെള്ള പദ്ധതികൾ,

LT 2: ബൾക്ക് സപ്ളെ എടുക്കുന്ന കോളനികൾ

LT 3A: മേളകൾക്കും, ഉത്സവങ്ങൾക്കുമുള്ള താൽക്കാലിക കണക്ഷൻ
LT 3B: താൽക്കാലിക ജോലികൾക്കുള്ള കണക്ഷൻ.

LT 4A : വ്യവസായങ്ങൾ, വർക്ക്ഷോപ്പുകൾ
LT 4B : ഇൻഫർമേഷൻ ടെക്നോളജി അധിഷ്ഠിത വ്യവസായങ്ങൾ.

LT 5A: കൃഷിക്കാവശ്യമായ പംബിഗ്
LT 5B: കന്നുകാലി, കോഴി വളർത്തൽ തുടങ്ങിയവ.

LT 6A: പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവ.ആശുപത്രികൾ, ആരാധനാലയങ്ങൾ
LT 6B: സർക്കാർ ഓഫീസുകൾ
LT 6C: ബാങ്കിംഗ് സ്ഥാപനങ്ങൾ
LT 6D: അനധാലയങ്ങൾ, അഗനവാടി,
LT 6E: ലൈബ്രറി, ക്ലബുകൾ, രാഷ്ട്രീയ പാർട്ടി ഓഫീസുകൾ.
LT 6F: നിർമ്മാണ പ്രവർത്തനങ്ങൾ, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മൊബൈൽ ടവർ, ടി വി/റേഡിയോ സ്റ്റേഷനുകൾ.
LT 6G: സ്വകാര്യ ആശുപത്രികൾ, ക്ലിനിക്കുകൾ, ലാബുകൾ.

LT 7A: വാണിജ്യ സ്ഥാപനങ്ങൾ, കടകൾ, ഹോട്ടലുകൾ
LT 7B: കണക്ട് ലോഡ് 1000W ൽ താഴെയുള്ള ബങ്കുകൾ, പെട്ടിക്കടകൾ ഹോട്ടലുകൾ.
LT 7C: സിനിമാ തീയേറ്ററുകൾ, സർക്കസുകൾ, ജിംനേഷ്യം

LT 8: തെരുവ് വിളക്കുകൾ
LT 9: പരസ്യ ഡിസ്പ്ളേ ലൈറ്റുകൾ.



( പൂർണ്ണ വിവരങ്ങൾക്ക് താരീഫ് ഓർഡർ പരിശോധിക്കുക)
താരീഫ് ദുരുപയോഗം ഇന്ത്യൻ ഇലക്ട്രിസിറ്റി ആക്ട് സെക്ഷൻ 126&135 പ്രകാരം കുറ്റക്കരമാണ്.

Comments

Popular posts from this blog

വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നൽ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോൺ മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നൽ ആപ്പ് ഡൗൺലോഡുകളുടെയും അതിൽ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.

ഹുറൂബ് ആയത് കാരണം നാട്ടിൽ പോകാൻ സാധിക്കുന്നില്ലേ? വിഷമിക്കേണ്ട

ഈ ഡിജിറ്റൽ യുഗത്തിൽ കുട്ടികൾക്ക് ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ ഉപയോഗം അനിവാര്യമായി മാറിയിരിക്കുകയാണ് . ഓൺലൈൻ ചതിക്കുഴികളും ദൂഷ്യവശങ്ങളും ഏറെയുള്ള ഈ ഡിജിറ്റൽ യുഗത്തിൽ നമ്മുടെ കുട്ടികളുടെ സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തിന് രക്ഷിതാക്കളുടെ സഹായത്തിനായി ഗൂഗിൾ പുറത്തിറക്കിക്കിയിട്ടുള്ള ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പ് വളരെയേറെ ഉപകാരപ്രദമാണ്. ഈ വിഡിയോയിൽ ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പിന്റെ ഉപയോഗങ്ങളെകുറിച്ചും ഇൻസ്റ്റാൾ ചെയ്യേണ്ട രീതിയെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു .