ആപ്പിൾ പുതിയ iOS അപ്ഡേറ്റ് ആയ iOS 13 റിലീസ് ചെയ്തു
ചെറുതും വലുതുമായ ഒരുപാട് പുതുമകൾ മാറ്റങ്ങൾ ആപ്പിൾ iOS 13ൽ ഉൾപെടുത്തിയിട്ടുണ്ട് . (പുതുമകൾ എന്തൊക്കെ ആണെന്ന് നോക്കാം) 1- *ഡാർക്ക് മോഡ്.* നൈറ്റ് മോഡ് രാത്രികാലങ്ങളിൽ ഫോൺ ഉപയോഗിക്കു ബോൾ കണ്ണിന് പ്രശ്നം വരുത്താത്ത വിധം ഫോണിൻെറ യു.ഐക്ക് ഇരുണ്ട നിറം നൽകുന്നതാണ് ഡാർക്ക് മോഡ്. 2- *ഡൗൺലോഡ് മാനേജർ.* തേർഡ്‌പാർട്ടി ആപ്ലിക്കേഷന്റെ സഹായം ഇല്ലാതെ തന്നെ ഇനി സഫാരി ബ്രൗസർ വഴി വീഡിയോ ഔഡിയോ എല്ലാം നേരിട്ട് തന്നെ ഡൗൺലോഡ് ചെയ്യുവാൻ കഴിയും. 3- *ഫുൾ സ്ക്രീൻ സ്ക്രീൻഷോട്ട്.* Web page ൽ നമുക്ക് ഇനി ഫുൾ സ്ക്രീൻ സ്ക്രീൻ സ്ക്രീൻഷോട്ട് എടുക്കാം. 4- *സിരിക്ക് പുതിയ ശബ്ദം.* റോബോട്ടിക് എന്ന് തോന്നിക്കുന്ന ശബ്ദത്തിൽ നിന്നും വിഭിന്നമായി കൂടുതൽ സ്വാഭാവികതയോടുകൂടിയ ശബ്ദത്തിലായിരിക്കും സിരി ഇനി സംസാരിക്കുക. സംസാരിക്കുബോൾ വരാറുള്ള ഇടവേളകൾ പരിഹരിക്കുന്നതടക്കമാണ് പുതിയ സിരി ഔഡിയോ അപ്ഡേറ്റ്. 5- *ബാറ്ററി സെറ്റിങ്ങ്സ് ൽ പുതിയ ഫീച്ചർ ഉൾപെടുത്തിയിട്ടുണ്ട്.* Settings-> Battery-> Battery Health-> Optimized Battery charging. 6- *ആപ്പിൾ മാപ്പ്.* കൂടുതൽ നവീകരിച്ച് പ...