ആപ്പിൾ പുതിയ iOS അപ്ഡേറ്റ് ആയ iOS 13 റിലീസ് ചെയ്തു
ചെറുതും വലുതുമായ ഒരുപാട് പുതുമകൾ മാറ്റങ്ങൾ ആപ്പിൾ iOS 13ൽ ഉൾപെടുത്തിയിട്ടുണ്ട്.
(പുതുമകൾ എന്തൊക്കെ ആണെന്ന് നോക്കാം)
1- *ഡാർക്ക് മോഡ്.*
നൈറ്റ് മോഡ് രാത്രികാലങ്ങളിൽ ഫോൺ ഉപയോഗിക്കു ബോൾ കണ്ണിന് പ്രശ്നം വരുത്താത്ത വിധം ഫോണിൻെറ യു.ഐക്ക് ഇരുണ്ട നിറം നൽകുന്നതാണ് ഡാർക്ക് മോഡ്.
2- *ഡൗൺലോഡ് മാനേജർ.*
തേർഡ്‌പാർട്ടി ആപ്ലിക്കേഷന്റെ സഹായം ഇല്ലാതെ തന്നെ ഇനി സഫാരി ബ്രൗസർ വഴി വീഡിയോ ഔഡിയോ എല്ലാം നേരിട്ട് തന്നെ ഡൗൺലോഡ് ചെയ്യുവാൻ കഴിയും.
3- *ഫുൾ സ്ക്രീൻ സ്ക്രീൻഷോട്ട്.*
Web page ൽ നമുക്ക് ഇനി ഫുൾ സ്ക്രീൻ സ്ക്രീൻ സ്ക്രീൻഷോട്ട് എടുക്കാം.
4- *സിരിക്ക് പുതിയ ശബ്ദം.*
റോബോട്ടിക് എന്ന് തോന്നിക്കുന്ന ശബ്ദത്തിൽ നിന്നും വിഭിന്നമായി കൂടുതൽ സ്വാഭാവികതയോടുകൂടിയ ശബ്ദത്തിലായിരിക്കും സിരി ഇനി സംസാരിക്കുക. സംസാരിക്കുബോൾ വരാറുള്ള ഇടവേളകൾ പരിഹരിക്കുന്നതടക്കമാണ് പുതിയ സിരി ഔഡിയോ അപ്ഡേറ്റ്.
5- *ബാറ്ററി സെറ്റിങ്ങ്സ് ൽ പുതിയ ഫീച്ചർ ഉൾപെടുത്തിയിട്ടുണ്ട്.*
Settings-> Battery-> Battery Health-> Optimized Battery charging.
6- *ആപ്പിൾ മാപ്പ്.*
കൂടുതൽ നവീകരിച്ച് പുതിയ മാപ്പ്
ആപ്പിൾ കാർപ്ലേയിൽ കൂടുതൽ മികവാർന്ന ഫീച്ചറുകൾ ഉൾകൊള്ളിക്കുന്നതോടെ മാപിൽ കൂടുതൽ നവീകരിച്ച സംവിധാനങ്ങൾ ദൃശ്യമാകും. റോഡുകൾ, ബീച്ച് , പാർക് , കെട്ടിടങ്ങൾ എന്നിവ എച്ച് ഡി ദൃശ്യമികവോടെയുള്ള ത്രിമാന കാഴ്ചയായി കാണാം.
7- *ആപ്പിളിന്റെ ഉപയോക്താക്കൾ കാലങ്ങളായി പരാതിയുന്നയിക്കുന്ന ഒരു കാര്യമാണ് ശബ്ദം കൂട്ടുബോഴും കുറക്കുബോഴും ദൃശ്യമാകുന്ന ഇൻഡിക്കേറ്റർ.*
ആവശ്യത്തിലധികം വലിപ്പത്തിൽ വോള്യം HUD സ്ക്രീനിൽ നിറഞ്ഞ് നിൽക്കുന്നത് കാരണം കണ്ടുകൊണ്ടിരിക്കുന്ന ദൃശ്യങ്ങൾക്ക് അത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
ഇതിന് പരിഹാരമായി വളരെ ചെറിയ വോളിയം ഇൻഡിക്കേറ്ററാണ് ഈ വേർഷനിൽ ആപ്പിൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
8- *ഇ-മെയിലിൽ മ്യൂട്ട് ത്രെഡ് സംവിധാനം.*
9- *കലണ്ടറിൽ ഇവന്റുകളിൽ അറ്റാച്ച്മെൻറ് ഉൾപ്പെടുത്താനുള്ള സംവിധാനം.*
10- *Face ID അൺലോക്ക് ചെയ്യുന്നത് 30 ശതമാനം വേഗത കൂടുതൽ.*
11- *അപ്ലിക്കേഷനുകൾ ഓപൺ ചെയ്യുന്നത് പഴയതിൽ നിന്നും രണ്ടിരട്ടി വേഗത iOS 13 ൽ ലഭിക്കും*
12- *വൈഫൈ ഉപയോഗിക്കുബോൾ കുറഞ്ഞ ഡാറ്റ ഉപയോഗിക്കുന്നതിനായി Low Data Mode.*
Settings-> Wifi-> Option-> Low Data Mode.
13- *കീബോർഡിൽ പുതിയ 38 ഭാഷകൾ ഉൾപെടുത്തിയിട്ടുണ്ട്*
14- *റീ ഡിസൈൻ ചെയ്ത Assistive Touch.*
15- *പുതിയ Find My ആപ്പ്*
16- *സിരി ഇനി ഇന്ത്യൻ ഇംഗ്ലീഷ് സംസാരിക്കും എളുപ്പം കൈകാര്യം ചെയ്യുവാൻ ഇത് സഹായകരമാകും.*
17- *പുതുതായി 8 വാൾപേപ്പേർസ്സ് ഉൾപെടുത്തിയിട്ടുണ്ട്.*
18- *Silent Mode പുതിയ അനിമേഷൻ.*
19- Airpods ഓഡിയോ ഷെയറിംഗ് ചെയ്യാം.
ഒരേ സമയം ഒന്നിൽ Airpods കണക്റ്റ് ചെയ്ത് ഔഡിയോ ഷെയർ ചെയ്യുവാൻ കഴിയും.
20- Accessibility ഒപ്ഷൻ സെറ്റിംഗ് മെനുവിലേക്ക് മാറ്റിയിട്ടുണ്ട്
Settings -> General പോകാതെ തന്നെ Accessibility ഒപ്ഷനിൻ ലഭിക്കും.
21-പൂർണ്ണമായും റീ ഡിസൈൻ ചെയ് SharSheet.
22- Unknown കോൾ Silence ചെയ്യാൻ പുതിയ ഒപ്ഷൻ.
Settings-> Phone-> Unknown Callers.
23- Sign in with Apple.
ഇനി മുതൽ നമുക്ക് ആപ്പിൾ ഐഡി നൽകി മറ്റ് സൈറ്റുകൾ തെർഡ് പാർട്ടി ആപ്പ്സ് എന്നിവ Sign in ചെയ്യുവാൻ കഴിയും അത് വഴി മറ്റ് തേർഡ് പാർട്ടി ആപ്പുകൾ നമ്മെ ട്രാക്ക് ചെയ്യുന്നത് പൂർണ്ണമായും ഒഴിവാക്കാം.
ഇനി ചില സൈറ്റുകൾ തേർഡ്പാർട്ടി ആപ്പുകൾ Sign in ചെയ്യുബോൾ Mail id ഷെയർ ചെയ്യേണ്ടതായി വരാം അത്തരം അവസരങ്ങളിൽ ആപ്പിൽ തന്നെ ഒരു ഡെമ്മി mail ഐഡി ക്രിയേറ്റ് ചെയ്ത് നൽകുന്നു അത് വഴി പ്രൈവസി ഒട്ടും നഷ്ടപെടാതിരിക്കുകയും കൂടുതൽ സുരക്ഷിതമായ Sign in രീതി ആയിരിക്കും ഇത്.
24- Rearrange Apps.
ആപ്പ് ഡലീറ്റ് ചെയ്യുവാനും മൂവ് ചെയ്യുവാനും ആപ്പ് ഐക്കണിൽ ലോങ്ങ് പ്രസ്സ് ചെയ്ത് കൊണ്ടായിരുന്നു ഉപയോഗിച്ചിരുന്നത് എങ്കിൽ ഇനി Settings App ൽ 3ഡി ടച്ചിൽ Rearrange Apps എന്ന ഒപ്ഷൻ ഉപയോഗിക്കാം.
25- ചിത്രങ്ങൾക്കും ദൃശ്യങ്ങൾക്കും പത്തരമാറ്റ്
ഫോട്ടോക്ക് പോർട്രെയറ് ലൈറ്റിങ്ങ് , വിഡിയോ റൊട്ടേറ്റ് ചെയ്യാനുള്ള സംവിധാനം എന്നിവയും.
പോർട്രെയ്റ്റ് ഷോട്ടുകൾ എടുക്കു േമ്പാൾ ചർമം കൂടുതൽ അഴകോടെ കാണാൻ ലൈറ്റിങ് എഫക്ട്സ് ഉൾപെടുത്തിയുള്ള പുതിയ ടൂൾ ആയിരിക്കും പോർട്രെയ് റ്റ് ലൈറ്റിങ്ങ്. കൂടാതെ അനേകം എഡിറ്റിങ് ഫിൽട്ടറുകളും ഉണ്ട് . വിഡിയോ വിഭാഗത്തിനായി പ്രത്യേകം എഡിറ്റിങ് ഫീച്ചറുകൾ വേറെയുമുണ്ട്.
26- 3D Touch
സഫാരിയിൽ ഫോട്ടോയിലും വീഡിയോകളിലും ഇനി 3ഡി ടച്ച് ഉപയോഗിക്കാം.
27- മൂന്ന് വിരൽ ഉപയോഗിച്ച് സ്ക്രീനിൽ Tap ചെയ്താൽ പെട്ടന്ന് തന്നെ ഉപയോഗിക്കുവാൻ Cut ,Paste,Undo, Redo Tool എന്നീ ഒപ്ഷനുകൾ ലഭിക്കും.
28
Comments