കുറഞ്ഞ വിലക്ക് ലാപ്പ്ടോപ്
കുറഞ്ഞ വിലയ്ക്ക് നല്ലൊരു ലാപ്‌ടോപ് വാങ്ങിക്കുക എന്നത് ചില്ലറകാര്യം ഒന്നുമല്ല. നൂറായിരം ബ്രാന്‍ഡുകള്‍ വിപണിയില്‍ തലങ്ങും വിലങ്ങും പറന്നു നടക്കുമ്പോള്‍ അതില്‍ നിന്നും ഒന്ന് തെരഞ്ഞെടുക്കുക കുറച്ച് അദ്ധ്വാനമുള്ള കാര്യം തന്നെയാണ്. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വേണ്ടി തെറ്റിദ്ധാരണയുളവാക്കുന്ന പരസ്യങ്ങളും സന്ദേശങ്ങളുമാണ് പലപ്പോഴും കമ്പനികള്‍ നല്‍കുന്നത്. സ്‌ക്രീന്‍ പാനല്‍, ബാറ്ററി ക്ഷമത തുടങ്ങിയ പ്രധാന കാര്യങ്ങള്‍ ഇവര്‍ പലപ്പോഴും പറയാറും ഇല്ല. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഓരോ വ്യക്തികളുടെയും ഉപയോഗത്തിനനുസരിച്ച ലാപ്ടോപ് തെരഞ്ഞെടുക്കാവുന്നതെയുള്ളൂ. വേണ്ടാത്ത കാര്യങ്ങള്‍ അവഗണിച്ചാല്‍ തന്നെ പകുതി അദ്ധ്വാനം കുറയും! 1. ട്രൂ കളർ, എച്ച്ഡി ഡിസ്പ്ലെ, എച്ച്ഡി ബ്രൈറ്റ് വ്യൂ തുടങ്ങിയവ അവഗണിക്കുക ട്രൂ കളർ, എച്ച്ഡി ഡിസ്പ്ലെ, എച്ച്ഡി ബ്രൈറ്റ് വ്യൂ ഇതെല്ലാം സ്‌ക്രീനിനെ കുറിച്ച് വിവരിക്കുന്ന പദങ്ങളാണിത്. അങ്ങനെ പ്രത്യേകിച്ച് ഇതിനു വലിയ പ്രാധാന്യമൊന്നും ഇല്ല. സാധാരണയായി ഇപ്പോള്‍ വരുന്ന എല്ലാ ലാപ്‌ടോപ്കളിലും ഇതൊക്കെ തന്നെയാണുള്ളത്. ഇതിനു പകരം സ്‌ക്രീനിന്റെ ക്വാളിറ്റി നോക്കാം. ഐപിഎസ് പാനൽ സ്ക്രീൻ ആണ് ടിഎൻ പാനൽ