Posts

Showing posts with the label Whatsapp

വാട്‌സാപ്പ് ഹാക്കിങ്: അശ്ലീല ചിത്രങ്ങളും ലിങ്കുകളും; മുന്നറിയിപ്പ് നല്‍കി പോലീസും

Image
കോഴിക്കോട്: വാട്സാപ്പ് അടക്കമുള്ള സാമൂഹികമാധ്യമ അക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്നത് വർധിച്ച സാഹചര്യത്തിൽ മുന്നറിയിപ്പ് നൽകി കേരള പോലീസ്. സാമൂഹികമാധ്യമ അക്കൗണ്ടുകൾ വ്യാപകമായി ഹാക്ക് ചെയ്യുന്നത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇതൊഴിവാക്കാൻ ഉപഭോക്താക്കൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നുമാണ് പോലീസിന്റെ സന്ദേശം. വാട്‌സ്ആപ്പ് എങ്ങനെ സുരക്ഷിതമാക്കാം ഹാക്കിങ് ഒഴിവാക്കാൻ ഉപഭോക്താക്കൾ ടൂ ഫാക്ടർ ഓതന്റിക്കേഷൻ എനേബിൾ ചെയ്യണമെന്നാണ് കേരള പോലീസ് ഫെയ്സ്ബുക്ക് പേജിലൂടെ ആവശ്യപ്പെട്ടത്. വാട്സാപ്പ് ഉപഭോക്താക്കൾ ഓതന്റിക്കേഷന്റെ ഭാഗമായി സെക്യൂരിറ്റി പിൻ നമ്പറും ഇ-മെയിലും ചേർക്കണമെന്നും കേരള പോലീസ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അഭ്യർഥിച്ചു. നിരവധി പേരാണ് തങ്ങളുടെ വാട്സാപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്തെന്ന പരാതിയുമായി കഴിഞ്ഞദിവസങ്ങളിൽ രംഗത്തെത്തിയത്. പലരുടെയും ഡിസ്പ്ലേ പിക്ചർ(ഡി.പി.) അവരറിയാതെ ഹാക്കർമാർ മാറ്റിയിരുന്നു. മാത്രമല്ല, വാട്സാപ്പ് കോൺടാക്ടുകളിലേക്ക് അശ്ലീല ചിത്രങ്ങളും അശ്ലീല വെബ്സൈറ്റുകളുടെ ലിങ്കുകളും വ്യാപകമായി അയക്കുകയും ചെയ്തു. ഹാക്ക് ചെയ്യപ്പെട്ട നമ്പർ ഉൾപ്പെട്ട വാട്സാപ്പ് ഗ്രൂപ്പുകളിലു...

ഒടുവില്‍ വാട്‌സ്ആപിന്റെ കുറ്റസമ്മതം, ഡിലീറ്റ് ചെയ്താലും മെസേജുകള്‍ വായിക്കാം

Image
വാട്‌സ്ആപില്‍ അബദ്ധത്തില്‍ പോയ സന്ദേശങ്ങള്‍ വഴിയുണ്ടായ പൊല്ലാപുകളുടെ കഥ എല്ലാവര്‍ക്കും പറയാനുണ്ടാകും. അതുകൊണ്ടുതന്നെ വാട്‌സ്ആപ് ഡിലീറ്റ് ഫോര്‍ എവരിവണ്‍ എന്ന ഓപ്ഷന്‍ കൊണ്ടുവന്നപ്പോള്‍ ഭൂരിഭാഗം പേരും അതൊരു അനുഗ്രഹമായാണ് കരുതിയത്. ഇപ്പോഴിതാ ഡിലീറ്റ് ഓപ്ഷനിലെ ചില പഴുതുകളെക്കുറിച്ച് വാട്‌സ്ആപ് തന്നെ കുറ്റസമ്മതം നടത്തിയിരിക്കുന്നു. നീക്കം ചെയ്ത സന്ദേശങ്ങള്‍ വീണ്ടും കാണാനും വായിക്കാനുമുള്ള അഞ്ച് സാധ്യതകളെയാണ് വാട്‌സ്ആപ് വ്യക്തമാക്കിയിരിക്കുന്നത്. വാട്‌സ്ആപിന്റെ FAQ പേജിലാണ് വിവരമുള്ളത്. പുത്തനായിരിക്കണം ഏറ്റവും പുതിയ വാട്‌സ്ആപ് വെര്‍ഷനില്‍ മാത്രമേ ഈ ഓപ്ഷന്‍ നടക്കൂ. മെസേജ് അയക്കുന്നയാളുടേയും സ്വീകരിക്കുന്നയാളുടേയും വാട്‌സ്ആപ്പ് വെര്‍ഷന്‍ ഏറ്റവും പുതിയതായിരിക്കണം. ആന്‍ഡ്രോയിഡിലും ഐ.ഒ.എസിലും ഇതു ബാധകമാണ്. ഐഫോണില്‍ നടക്കില്ല സ്വകാര്യതക്ക് അങ്ങേയറ്റത്തെ പ്രാധാന്യം കൊടുക്കുന്ന ആപ്പിളിന്റെ ഐഫോണിലേക്ക് അയക്കുന്ന സന്ദേശങ്ങള്‍ ഈ ഓപ്ഷന്‍ വഴി നീക്കം ചെയ്യാനായെന്ന് വരില്ല. ഒരിക്കല്‍ മേസേജ് സ്വീകരിക്കുന്നയാളുടെ ഐഫോണ്‍ ഗാലറിയിലേക്ക് സേവ് ചെയ്യപ്പെട്ടാല്‍ പിന്നെ ഒന്നും നടക്കില്ല. മെസേജ് സ്വീകരിച...