Posts

Showing posts with the label android version

ഫിൻഗർ പ്രിൻറ്റ് ഉപയോഗിച്ച് പ്ലേ സ്റ്റോറിൽ നിന്ന് അപ്പ്ലികേഷൻസ് ഡൌൺലോഡ് ചെയ്യാം!

Image
ആൻഡ്രോയിഡ് 6.0 മാർഷ്മാലോ വരുന്നതിനു മുംബ് അപ്പ്ലികേഷൻസ് ഡൌൺലോഡ് ചെയ്യണമെങ്കിൽ നമ്മുക്ക് നമ്മുടെ നീളൻ പാസ്സ്വേർഡ് ടൈപ്പ് ചെയ്യണം. മിക്കവര്ക്കും മടുപ്പ് ഉളവാക്കുന്നതാണ് നീളൻ പാസ്സ്വേർഡ് ടൈപ്പ് ചെയ്യുക എന്നത്. എന്നാൽ നിങ്ങൾ ആൻഡ്രോയിഡ് 6.0 മാർഷ്മാലോ - നെക്സസ് 5X / നെക്സസ് 6P എന്നീ ഫോണുകളിൽ ആണ് യൂസ് ചെയ്യുന്നെതെങ്കിൽ അപ്പ്ലികേഷൻസ് ഡൌൺലോഡ് ചെയ്യണമെങ്കിൽ നിങ്ങളുടെ ഫിൻഗർ പ്രിൻറ്റ് മതി. നിങ്ങൾ അതിനായി ചെയ്യേണ്ടത് എന്തൊക്കെയെന്നു ഈ ആർട്ടിക്കിൾ വഴി നിങ്ങൾക്ക് കാട്ടി തരാം . NB: ആദ്യം നിങ്ങൾ ഫോണിൽ ഫിൻഗർ പ്രിൻറ്റ് സെറ്റ് ചെയ്തിട്ട് ഉണ്ടാകണം. എങ്കിലെ ഇത് വർക്ക് ആവുകയുള്ളൂ.   1) ആദ്യം ഗൂഗിൾ പ്ലേ സ്റ്റോർ തുറക്കുക.  2) പിന്നീട് സ്ലൈഡ് ഔട്ട് മെനു ടാപ്പ് ചെയതിട്ടു സെറ്റിംഗ്സ് തുറക്കുക . 3) മൂന്നാമതായി, ഫിൻഗർ പ്രിൻറ്റ് ഔതെന്റികെഷൻ എന്ന ഓപ്ഷനിൽ തോടുക. എന്നിട്ട് സൈഡിൽ ഉള്ള ചെറിയ ചെക്ക് ബോക്സിൽ തോടുക.   4) ഇപ്പോൾ ഗൂഗിൾ പ്ലേ യുടെ പാസ്സ്വേർഡ് ചോദിക്കും. അടുത്ത അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യുമ്പോൾ മുതൽ നിങ്ങൾക്ക് ഇനി നിങ്ങളുടെ ഫിൻഗർ പ്രിൻറ്റ് യൂസ് ചെയ്താൽ മതിയാകും.