ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കായി മികച്ച 5 ആന്റിവൈറസുകള്‍ പരിചയപ്പെടാം:-
ഡെസ്‌ക്ടോപ്പി നും ലാപ്‌ടോപ്പിനുമായി ധാരാളം ആന്റിവൈറസ് സോഫ്റ്റ് വെയറുകള്‍ ഫ്രീയായും പണം കൊടുത്തും ലഭ്യമാണെങ്കിലും ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ ഏത് ആന്റിവൈറസാണ് നല്ലതെന്ന് മിക്കവര്‍ക്കും സംശയമാണ്. ഫോണില്‍ സ്‌പേസ് കുറവായതിനാല്‍ ഒന്നിലേറെ ആന്റിവൈറസുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നതാവട്ടെ ഫോണിന്റെ വേഗത കുറയ്ക്കുകയും ചെയ്യും. പക്ഷേ ഇനി പറയുന്ന 5 ആന്റിവൈറസ് സോഫ്റ്റ്‌വെയറുകള്‍ ഇന്നു ലഭ്യമായവയില്‍ വച്ച് ഏറ്റവും മികച്ചവയാണ്. ഇതില്‍ ഏതു വേണമെങ്കിലും നിങ്ങളുടെ ഇഷ്ടാനുസരണം ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ഇവയിലെല്ലാം മൊബൈല്‍ഫോണുകള്‍ക്ക് ഒന്നാന്തരം സുരക്ഷയൊരുക്കും. 1. 360 സെക്യൂരിറ്റി (360 Security) സ്റ്റാന്‍ഡേഡ് റിയല്‍ ടൈം സ്‌കാന്‍ ആണ് ഇതിന്റെ പ്രധാന സവശേഷത. ഇത് വൈറസുകളെ തെരഞ്ഞുപിച്ച് ഡിലീറ്റ് ചെയ്യും. ഒപ്പം ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആപ്പുകളെ ക്ലോസ് ചെയ്ത് റാം ഉപയോഗം കുറയ്ക്കാനും സഹായിക്കും. നമ്മള്‍ ഫോണ്‍ ഉപയോഗിച്ചതിന്റെ ഹിസ്റ്ററി ക്ലിയര്‍ ചെയ്യാനായി പ്രൈവസി അഡൈ്വസര്‍ എന്ന ഓപ്ഷനുമുണ്ട്. പവര്‍സേവിങ്, ആപ്പ് മാനേജ്‌മെന്റ്, ആന്റി-തെഫ്റ്റ് ടൂള്‍ എന്നിവയുമുണ്ട്. ഗൂഗിള്‍