High power battery
10 കൊല്ലം കൊണ്ട് പെട്രോൾ, ഡീസൽ കാറുകൾ ഔട്ട്. ഒറ്റ ചാർജിൽ 500കിലോമീറ്റർ ഓടിക്കാവുന്ന ശക്തിയേറിയ ബാറ്ററിക്ക് രൂപം നല്കി. കാറുകള് ഓടിക്കാവുന്ന ശക്തിയേറിയ ലിഥിയം ഓക്സിജന് ബാറ്ററികള് കണ്ടുപിടിച്ചിരിക്കുന്നു. നിലവില് യൂറോപ്പിലും അമേരിക്കയിലും (അൽപം ഇന്ത്യയിലും ) ഇലക്ട്രിക് കാറുകള് ഓടുന്നുണ്ട്. എന്നാല് നിലവിലേ ബാറ്ററിയുടെ (ലിഥിയം അയേൺ) 10-ഇരട്ടി ശക്തിയുള്ള പുതിയ ലിഥിയം ഓക്സിജന് ബാറ്ററി ലോകത്തേ മാറ്റിമറിക്കും. ബാറ്ററി ചാര്ജ്ജ് ചെയ്യാന് മിനുട്ടുകള് മാത്രം. ഒറ്റ ചാര്ജ്ജില് 500ഓളം കിലോമീറ്റര്. പരീക്ഷണത്തിന്റെ പൂര്ണ്ണ വിവരങ്ങള് പുറത്തിറക്കിയ സയന്സ് ജേര്ണല് പ്രബന്ധമാണ് ഈ ലേഖനത്തിന്റെ ആധാരം. എണ്ണയുടെ അത്ര തന്നെ കാര്യ ക്ഷമതയുള്ള ഇലക്ട്രിക്ക് ബാറ്ററി, കേബ്രിഡ്ജിലെ ഒരു കൂട്ടം ശാസ്ത്രഞ്ജര് കണ്ടെത്തി. ഇത് ലാബുകളില് പരീക്ഷണം ചെയ്ത് ഇതിന്റെ കാര്യക്ഷമത ഇതിനകം തെളിയിച്ചു കഴിഞ്ഞു. കാറുകളില് എഞ്ചിന്റെ സ്ഥാനത്ത് ബാറ്ററിയും ഇലക്ട്രിക് മോട്ടോറും സ്ഥാനം പിടിക്കും. പെട്രോള് ഡീസല് കാറുകള് പത്തു വര്ഷത്തിനുള്ളില് തന്നെ ഇല്ലാതാകും, ആ സ്ഥാനത്ത് കൂടുതല് ചിലവുകുറഞ്ഞ ഇലക്ട്രിക് കാറുകളായിരിക്കും നിരത്തുകളീല് കാണപെടുക. ഇത്