ഇന്‍റര്‍നെറ്റ് വേണ്ട, മൊബൈല്‍ ടവര്‍ വേണ്ട; തടസമില്ലാതെ സംസാരിക്കാം വരുന്നു 'മെഷ് ടോക്ക്'
ഷാങ്ഹായി : മൊബൈല്‍ നെറ്റ് വര്‍ക്കും, വൈഫൈയും ഇല്ലാതെ രണ്ട് ഫോണുകള്‍ തമ്മില്‍ കോള്‍ ചെയ്യാനും സന്ദേശം അയക്കാനും സാധ്യമാക്കുന്ന സാങ്കേതിക വിദ്യ ഓപ്പോ അവതരിപ്പിച്ചു. ഷാങ്ഹായില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് മെഷ് ടോക്ക് (Mesh Talk)എന്ന സാങ്കേതിക വിദ്യ ഓപ്പോ അവതരിപ്പിച്ചത്. ഓപ്പോ ഫോണുകളില്‍ മാത്രമാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഒരു പ്രദേശത്തുള്ള ഓപ്പോ ഫോണുകളെ തമ്മില്‍ ബന്ധിപ്പിച്ച് പ്രത്യേകം ലോക്കല്‍ ഏരിയ നെറ്റ് വര്‍ക്ക് നിര്‍മിക്കുകയാണ് ഇതില്‍ ചെയ്യുന്നത്. ഓപ്പോ വികസിപ്പിച്ച ഈ വിദ്യ പ്രകാരം കേന്ദ്രീകൃത സംവിധാനം ഇല്ലാതെ തന്നെ ഓപ്പോ ഫോണുകള്‍ തമ്മില്‍ വൈഫൈ, മൊബൈല്‍ നെറ്റ് വര്‍ക്കുകളുടെ സഹായമില്ലാതെ ടെക്സ്റ്റ്, വോയ്സ് സന്ദേശങ്ങള്‍ തത്സമയം അയക്കാം. മൂന്ന് കിലോമീറ്ററായിരിക്കും ഇതിന്‍റെ പരിധി എന്നാണ് സൂചന. മെഷ് ടോക്കിലൂടെ ആശയവിനിമയം നടത്തുമ്പോള്‍ സ്വകാര്യതയും ഓപ്പോ ഉറപ്പു നല്‍കുന്നു. തിരക്കേറിയ നഗരങ്ങളിലായിരിക്കും ഈ സാങ്കേതിക വിദ്യ കാര്യക്ഷമമായി പ്രവര്‍ത്തിക്കുക എന്നാണ് ഓപ്പോ അവകാശപ്പെടുന്നത്. കൂടാതെ, ഇതിനായി പ്രത്യേകം തയ്യാറാക്കിയ ചിപ്പുകളുമായി എത്തുന്ന ഫോണുകളിലേ ഈ സൗകര്യ...