ഇന്‍റര്‍നെറ്റ് വേണ്ട, മൊബൈല്‍ ടവര്‍ വേണ്ട; തടസമില്ലാതെ സംസാരിക്കാം വരുന്നു 'മെഷ് ടോക്ക്'

ഷാങ്ഹായി: മൊബൈല്‍ നെറ്റ് വര്‍ക്കും, വൈഫൈയും ഇല്ലാതെ രണ്ട് ഫോണുകള്‍ തമ്മില്‍ കോള്‍ ചെയ്യാനും സന്ദേശം അയക്കാനും സാധ്യമാക്കുന്ന സാങ്കേതിക വിദ്യ ഓപ്പോ അവതരിപ്പിച്ചു. ഷാങ്ഹായില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് മെഷ് ടോക്ക് (Mesh Talk)എന്ന സാങ്കേതിക വിദ്യ ഓപ്പോ അവതരിപ്പിച്ചത്. ഓപ്പോ ഫോണുകളില്‍ മാത്രമാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

ഒരു പ്രദേശത്തുള്ള ഓപ്പോ ഫോണുകളെ തമ്മില്‍ ബന്ധിപ്പിച്ച് പ്രത്യേകം ലോക്കല്‍ ഏരിയ നെറ്റ് വര്‍ക്ക് നിര്‍മിക്കുകയാണ് ഇതില്‍ ചെയ്യുന്നത്.  ഓപ്പോ വികസിപ്പിച്ച ഈ വിദ്യ പ്രകാരം കേന്ദ്രീകൃത സംവിധാനം ഇല്ലാതെ തന്നെ ഓപ്പോ ഫോണുകള്‍ തമ്മില്‍ വൈഫൈ, മൊബൈല്‍ നെറ്റ് വര്‍ക്കുകളുടെ സഹായമില്ലാതെ ടെക്സ്റ്റ്, വോയ്സ് സന്ദേശങ്ങള്‍ തത്സമയം അയക്കാം. മൂന്ന് കിലോമീറ്ററായിരിക്കും ഇതിന്‍റെ പരിധി എന്നാണ് സൂചന.

മെഷ് ടോക്കിലൂടെ ആശയവിനിമയം നടത്തുമ്പോള്‍ സ്വകാര്യതയും ഓപ്പോ ഉറപ്പു നല്‍കുന്നു. തിരക്കേറിയ നഗരങ്ങളിലായിരിക്കും ഈ സാങ്കേതിക വിദ്യ കാര്യക്ഷമമായി പ്രവര്‍ത്തിക്കുക എന്നാണ് ഓപ്പോ അവകാശപ്പെടുന്നത്. കൂടാതെ, ഇതിനായി പ്രത്യേകം തയ്യാറാക്കിയ ചിപ്പുകളുമായി എത്തുന്ന ഫോണുകളിലേ ഈ സൗകര്യം ലഭ്യമാവുകയുമുള്ളൂ.

ഇതോടൊപ്പം അണ്ടർ സ്ക്രീൻ ക്യാമറ ടെക്നോളജിയും ഒപ്പോ പരീക്ഷിക്കാൻ പോകുന്നു. സ്ക്രീനിന്‍റെ സ്ഥലം ലാഭിക്കാനാണ് ഈ സാങ്കേതികത ഉപയോഗിക്കുന്നത്. സെൽഫി ക്യാമറയ്ക്കു പൊട്ടു പോലെ ഒരിടം നൽകുന്ന നോച്ച് ഡിസൈനും സെൽഫി ക്യാമറ ഫോണിനുള്ളിൽ നിന്ന് ആവശ്യമുള്ളപ്പോൾ മാത്രം ഉയർന്നുവരന്നു പോപ്അപ് ഡിസൈനും കഴിഞ്ഞ് സ്ക്രീന് താളെ അദൃശ്യ സാന്നിധ്യമായി മുന്നിലെ ക്യാമറ നല്‍കുന്നതാണ് ഈ ടെക്നോളജി. ലോക മൊബൈൽ കോൺഗ്രസിലാണ് ഇന്നലെ ‘ഇൻ–ഡിസ്പ്ലേ ക്യാമറ’യുള്ള ഫോൺ കമ്പനി പ്രദർശിപ്പിച്ചത്.

Comments

Popular posts from this blog

വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നൽ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോൺ മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നൽ ആപ്പ് ഡൗൺലോഡുകളുടെയും അതിൽ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.

ഹുറൂബ് ആയത് കാരണം നാട്ടിൽ പോകാൻ സാധിക്കുന്നില്ലേ? വിഷമിക്കേണ്ട

ഈ ഡിജിറ്റൽ യുഗത്തിൽ കുട്ടികൾക്ക് ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ ഉപയോഗം അനിവാര്യമായി മാറിയിരിക്കുകയാണ് . ഓൺലൈൻ ചതിക്കുഴികളും ദൂഷ്യവശങ്ങളും ഏറെയുള്ള ഈ ഡിജിറ്റൽ യുഗത്തിൽ നമ്മുടെ കുട്ടികളുടെ സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തിന് രക്ഷിതാക്കളുടെ സഹായത്തിനായി ഗൂഗിൾ പുറത്തിറക്കിക്കിയിട്ടുള്ള ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പ് വളരെയേറെ ഉപകാരപ്രദമാണ്. ഈ വിഡിയോയിൽ ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പിന്റെ ഉപയോഗങ്ങളെകുറിച്ചും ഇൻസ്റ്റാൾ ചെയ്യേണ്ട രീതിയെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു .