Posts

Showing posts from March 29, 2020

ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലിരിക്കുന്ന വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് സന്തോഷകരമായ വാര്‍ത്ത

Image
ഗ്രൂപ്പ് ചാറ്റുകളിലും ഈ സവിശേഷത പ്രാപ്തമാക്കാം . എന്നിരുന്നാലും , ഗ്രൂപ്പ് അഡ്മിനുകൾക്ക് മാത്രമേ ഇത് ആക്സസ് ചെയ്യാൻ കഴിയൂ . സന്ദേശം ഒരു നിശ്ചിത സമയത്തേക്ക് സൂക്ഷിക്കുന്നത് അഡ്മിന്റെ വിവേചനാധികാരത്തിലായിരിക്കും .  സൻഫ്രാൻസിസ്കോ : ' ഡിലീറ്റ് ഫോർ എവരി വൺ ' എന്ന ഫീച്ചറിനുശേഷം , വാട്ട്സ്ആപ്പ് അതിന്റെ ഉപയോക്താക്കൾക്കായി എക്സ്പയറിങ് മെസേജ് എന്ന സവിശേഷത അവതരിപ്പിക്കുന്നു .  ഈ സവിശേഷതയെ മുമ്പ് ' ഡിലീറ്റഡ് ' അല്ലെങ്കിൽ ' ഡിസ്സപ്പിയറിങ് ' സന്ദേശങ്ങൾ എന്നും വിളിച്ചിരുന്നു . അപ്ഡേറ്റുചെയ്ത പതിപ്പ് 2 . 20 . 110 ആരംഭിച്ചിട്ടുണ്ടെങ്കിലും , ബീറ്റ ഉപയോക്താക്കൾക്ക് ഈ സവിശേഷതയിലേക്ക് ഉടനടി ആക്സസ് ഉണ്ടായിരിക്കില്ലെന്നാണ് റിപ്പോർട്ട് . അതിനാൽ , ' ഡിലീറ്റ് ഫോർ എവരി വൺ ' സവിശേഷതയിൽ നിന്ന് ' എക്സ്പ യറിങ് മെസേജ് ' എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു . എന്നു നോക്കാം . നിലവിലെ പതിപ്പിൽ ഒരു ഉപയോക്താവ് ഒരു സന്ദേശം ഇല്ലാതാക്കുമ്പോൾ , ' ഈ സന്ദേശം ഇല്ലാതാക്കി ' ( This message was deleted ) സന്ദേശം സ്വീകർത്താവിന് കാണാൻ കഴിയും . ചിലപ്പോൾ , സ്വീകർത്താവ് അറിയിപ്പുകള...

നാട്ടിൽ പോയി റീ എൻട്രി തീർന്നവർക്ക് പുതുക്കാനുള്ള സൈറ്റ് റെഡി ആയിട്ടുണ്ട്.

Image
https://visa.mofa.gov.sa/ExtendReturnedVisa അറബിയിൽ മാത്രമേ ഇപ്പോൾ ഈ സൈറ്റ് ലഭ്യയിട്ടുള്ളൂ. അതിനാൽ അതിൽ എഴുതിയ അറബിയുടെ മലയാള അർത്ഥം താഴെ എഴുതാം. المدة باليوم تعني المدة المطلوب العودة خلالها بعد اصدار التمديد . ദിന ദൈർഘ്യം അല്ലെങ്കിൽ കാലാവധി എന്നത് കൊണ്ട്  അർത്ഥമാക്കുന്നത് വിസ നീട്ടിയ ശേഷം തിരിച്ചു വരാൻ  ആവശ്യമായ കാലയളവാണ്. تعبئة النموذج الإلكتروني عبر موقع خدمات التأشيرات الإلكترونية لوزارة الخارجية وتصديقه الكترونيا. വിദേശകാര്യ മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് വിസ സേവന വെബ്സൈറ്റ് വഴി ഇലക്ട്രോണിക് ഫോം പൂരിപ്പിച്ച് ഇലക്ട്രോണിക് അറ്റസ്‌റ്റേഷനും ചെയ്യുക . ان تكون الاقامة سارية المفعول للشخص المطلوب. നീട്ടുന്ന കാലാവധി വരെ ഇക്കാമ സാധുവായിരിക്കണം. إدخال جميع البيانات باللغة العربية عدا الأسماء إذا كان المطلوب للزيارة من جنسيات دول غير عربية ومطابقة لجوازات سفرهم. എല്ലാ വിവരങ്ങളും അറബിയിൽ മാത്രം പൂരിപ്പിക്കുക. അറബേതര രാജ്യങ്ങളിലെ (ഉദാ: ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, etc) ആളുകൾക്ക്  പാസ്‌പോർട്ടിലെ അതെ സ്പെല്ലിങ്ങിൽ പേര് മാത്രം ഇംഗ്ലീഷിൽ പൂരിപ്പിക്കാം. بال...

കൊറോണ വൈറസ് ഇന്‍ഫര്‍മേഷന്‍ ഹബ്ബുമായി വാട്‌സ്ആപ്പ്

Image
ലോകാരോഗ്യ സംഘടന, യുനിസെഫ്, യു.എന്‍.ഡി.പി എന്നീ ആഗോള സംഘടനകളുടെ സഹകരണത്തിലാണ് വാട്‌സ്ആപ്പ് ഇന്‍ഫര്‍മേഷന്‍ ഹബ്ബ് ആരംഭിച്ചിരിക്കുന്നത്...   കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട്   ഇന്‍ഫര്‍മേഷന്‍ ഹബ്ബുമായി  വാട്‌സ്ആപ്. ലോകാരോഗ്യ സംഘടന, യുനിസെഫ്, യുണൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാം എന്നിവയുമായി ചേര്‍ന്നാണ് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്‌സ്ആപിന്റെ പുതിയ നീക്കം. കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഏറ്റവും ആധികാരിക വിവരങ്ങള്‍ കൈമാറുകയെന്ന ലക്ഷ്യത്തിലാണ് വാട്‌സ്ആപ് ഇന്‍ഫര്‍മേഷന്‍ ഹബ് ആരംഭിച്ചിരിക്കുന്നത്. മുമ്പ് എന്നത്തേക്കാളും വാട്‌സ്ആപിനെ ഇപ്പോള്‍ വിവര കൈമാറ്റത്തിന് ആളുകള്‍ ആശ്രയിക്കുന്നുവെന്ന് തിരിച്ചറിയുന്നതായി വാട്‌സ്ആപ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. അതേസമയം ആധികാരിക വിവരങ്ങള്‍ക്കൊപ്പം അര്‍ധസത്യങ്ങളും അസത്യങ്ങളും ഈ കൊറോണ വൈറസ് കാലത്തും വ്യാപകമായി പ്രചരിക്കുന്നുണ്ട്. പരമാവധി ആധികാരിക വിവരങ്ങള്‍ ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തിലാണ് പുതിയ നീക്കമെന്നാണ് വാട്‌സ്ആപ് മേധാവി വില്‍ കാത്ത്കാര്‍ട്ട് പറയുന്നത്. whatsapp.com/coronavirus എന്ന ലിങ്കിലാണ് വാട്‌സ്ആപ്...

കൊറോണ ടൂളുമായി ജിയോയും എയര്‍ടെല്ലും

Image
കൊറോണ വൈറസ് ബാധിക്കാന്‍ നിങ്ങള്‍ക്ക് എത്രത്തോളം സാധ്യതയുണ്ടെന്ന് തിരിച്ചറിയാന്‍ സാധിക്കുന്ന ടൂളുകളാണ് ഇവര്‍ അവതരിപ്പിച്ചിരിക്കുന്നത്...   കൊറോണ വൈറസ് ബാധിക്കാന്‍ ഓരോരുത്തര്‍ക്കും എത്രത്തോളം സാധ്യതയുണ്ടെന്ന് കണക്കുകൂട്ടാന്‍ സഹായിക്കുന്ന ടൂളുകളുമായി എയര്‍ടെല്ലും ജിയോയും. ആരോഗ്യവും യാത്ര ചെയ്ത വിവരങ്ങളും അടക്കം ഒരു കൂട്ടം ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ ശേഖരിച്ച ശേഷമാണ് നിങ്ങള്‍ക്ക് എത്രത്തോളം കൊറോണ വൈറസ് വരാന്‍ സാധ്യതയുണ്ടെന്ന് കണക്കുകൂട്ടി പറയുക. റിലയന്‍സ് ജിയോയുടെ മൈജിയോ ആപ്ലിക്കേഷനിലാണ് കോവിഡ് 19 ടൂള്‍ ലഭ്യമായിരിക്കുന്നത്. പ്രായം, പേര്, കൊറോണ ബാധിതനായ ആരെങ്കിലുമായി സമ്പര്‍ക്കത്തില്‍ വന്നിരുന്നോ? തുടങ്ങി നിരവധി ചോദ്യങ്ങള്‍ ഈ ടൂള്‍ ചോദിക്കും. ഇവക്ക് ലഭിക്കുന്ന ഉത്തരങ്ങളില്‍ നിന്നും കണക്കുകൂട്ടിയാണ് എത്രത്തോളം കൊറോണ വൈറസ് വരാനുള്ള സാധ്യത നിങ്ങള്‍ക്കുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുക. ഓരോരുത്തരുടേയും അപകടസാധ്യത കണക്കുകൂട്ടി അടുത്തപടിയായി ഇവര്‍ എന്തുചെയ്യണമെന്ന മുന്നറിയിപ്പും ഈ ടൂള്‍ നല്‍കും.

സൗജന്യ സംസാരസമയവും വാലിഡിറ്റിയുമായി ബി.എസ്.എന്‍.എലും എയര്‍ടെല്ലും

Image
കോവിഡ് കാലത്ത് ഉപയോക്താക്കള്‍ക്ക് ആശ്വാസമായി ടെലികോം സേവനദാതാക്കളായ ബി.എസ്.എന്‍.എല്ലും എയര്‍ടെല്ലും. സൗജന്യ സംസാര സമയവും വാലിഡിറ്റിയിലെ വര്‍ധനവുമാണ് ഇരുവരും നല്‍കിയിരിക്കുന്നത്. ബി.എസ്.എന്‍.എല്ലിന്റെ സൗജന്യങ്ങള്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് പ്രഖ്യാപിച്ചത്. എയര്‍ടെല്‍ നേരത്തെ തന്നെ സൗജന്യം പ്രഖ്യാപിച്ചിരുന്നു. പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കാണ് ഇരു സേവനദാതാക്കളും ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്. ഏപ്രില്‍ 20 വരെ ബി.എസ്.എന്‍.എല്‍ ഉപയോക്താക്കളുടെ വാലിഡിറ്റി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ കാലാവധി കഴിഞ്ഞെന്നപേരില്‍ ആരുടേയും കണക്ഷന്‍ റദ്ദാക്കില്ലെന്ന് ബി.എസ്.എന്‍.എല്‍ അറിയിക്കുന്നു. കൂട്ടത്തില്‍ പത്ത് രൂപയുടെ സൗജന്യ സംസാരസമയവും അനുവദിച്ചിട്ടുണ്ട്.

നിങ്ങൾ കൊറോണ വൈറസ് ബാധിതന്റെ അടുത്താണോ? അറിയാൻ ആപ്പ് നിർമിച്ച് സർക്കാർ.

Image
നിങ്ങൾ കൊറോണ വൈറസ് ബാധിതന്റെ അടുത്താണോ? അറിയാൻ ആപ്പ് നിർമിച്ച് സർക്കാർ. ആരോഗ്യസേതു എന്നാണ് കൊറോണ വൈറസ് ട്രാക്കിങ്ങിനായി നിർമിച്ചിരിക്കുന്ന ആപ്പിന്റെ പേര്. സ്മാർട്ട് ഫോണുകളിലാണ് ആപ്പ് പ്രവർത്തിക്കുക. ലൊക്കേഷൻ, ബ്ലൂടൂത്ത് എന്നിവ ഉപയോഗിച്ച് കൊറോണ വൈറസ് പോസിറ്റീവ് ആയ വ്യക്തിയുടെ അടുത്താണോ അല്ലയോ എന്ന് ആപ്പിലൂടെ തിരിച്ചറിയാൻ സാധിക്കും. കൂടാതെ രാജ്യത്താകമാനമുള്ള കൊറോണ പോസിറ്റീവ് കേസുകളുടെ ഡാറ്റ, കൊറോണ വൈറസിനെക്കുറിച്ചുള്ള സംശയങ്ങൾ ചോദിക്കുന്നതിനും മറുപടി നൽകുന്നതിനുമായി ഒരു ചാറ്റ് ബോക്സ്, എല്ലാ സംസ്ഥാനങ്ങളിലേയും ഹെൽപ്പ് ലൈൻ നമ്പറുകളടക്കമുള്ള സേവനങ്ങളാണ് ആപ്പിലൂടെ ലഭ്യമാകുക. ലൊക്കേഷൻ ഡാറ്റയിലൂടെ കൊറോണബാധിതനായ വ്യക്തിയുടെ ശരിയായ വിവരങ്ങൾ ലഭിക്കുന്നതിന് സഹായിക്കും. കൂടാതെ ബ്ലൂടൂത്തിലൂടെ നിങ്ങളും രോഗബാധിതനായ വ്യക്തിയും തമ്മിൽ ആറ് അടി അകലത്തിലാണോ അല്ലയോ എന്ന് വ്യക്തമാക്കും. ഇതിലൂടെ നിങ്ങൾക്ക് കൊറോണ ബാധയേൽക്കുന്നതിനായുള്ള ഹൈ റിസ്ക്കിലാണോ അല്ലയോ എന്നും ആപ്പിലൂടെ മനസിലാക്കാൻ സാധിക്കും. ആരോഗ്യ സേതു ആപ്പിലൂടെ കൊറോണ ബാധ ഏൽക്കാതെ സുരക്ഷിതമായി ഇരിക്കുന്നതിനുള്ള മാർഗ നിർദേശങ്ങളും നൽകും. അതേസമ...

രണ്ട് മാസത്തേക്ക് ഇന്റര്‍നെറ്റ് കോളുകള്‍ സൗജന്യമാക്കി ഇത്തിസാലാത്ത്

Image
കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രണ്ട് മാസത്തേക്ക് ഇന്റര്‍നെറ്റ് കോളുകള്‍ സൗജന്യമാക്കി ഇത്തിസാലാത്ത്. വോയിസ് വീഡിയോ കോളുകള്‍ക്ക് ആനുകൂല്യം ലഭ്യമാണ്. ഏപ്രില്‍ മുതല്‍ രണ്ട് മാസത്തേക്കാണ് സൗജന്യമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കൊവിഡ് 19 കാരണമായി വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ പ്രിയപ്പെട്ടവരുടെ അടുപ്പം ഉറപ്പാക്കാനാണ് സൗജന്യമെന്നാണ് ഉപഭോക്താക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ കമ്പനി അറിയിച്ചിരിക്കുന്നത്. കമ്പനി സപ്പോര്‍ട്ട് ചെയ്യുന്ന ആപുകളിലൂടെ ഫ്രീ വോയിസ്, വീഡിയോ കോളുകള്‍ ലഭ്യമാവും. സബ്സ്ക്രൈബ് ചെയ്യാനായി ICP എന്ന് ടൈപ്പ് ചെയ്ത് 1012 ലേക്ക് എസ്.എം.എസ് അയക്കണം. നേരത്തെ തന്നെ ഇന്റര്‍നെറ്റ് കോളിങ് പാക്കേജുകള്‍ ഉപയോഗിക്കുന്നവര്‍ ആദ്യം അത് അണ്‍സബ്സ്ക്രൈബ് ചെയ്ത ശേഷം വീണ്ടും സബ്സ്ക്രൈബ് ചെയ്യണം. വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് ആപ്ലിക്കേഷനുകളായ BOTIM, HiU, Voico UAE, C'Me എന്നിവ വഴി സൗജന്യ വോയിസ്, വീഡിയോ കോളുകള്‍ ഉപയോഗിക്കാം.