കൊറോണ ടൂളുമായി ജിയോയും എയര്‍ടെല്ലും

കൊറോണ വൈറസ് ബാധിക്കാന്‍ നിങ്ങള്‍ക്ക് എത്രത്തോളം സാധ്യതയുണ്ടെന്ന് തിരിച്ചറിയാന്‍ സാധിക്കുന്ന ടൂളുകളാണ് ഇവര്‍ അവതരിപ്പിച്ചിരിക്കുന്നത്...
 കൊറോണ വൈറസ് ബാധിക്കാന്‍ ഓരോരുത്തര്‍ക്കും എത്രത്തോളം സാധ്യതയുണ്ടെന്ന് കണക്കുകൂട്ടാന്‍ സഹായിക്കുന്ന ടൂളുകളുമായി എയര്‍ടെല്ലും ജിയോയും. ആരോഗ്യവും യാത്ര ചെയ്ത വിവരങ്ങളും അടക്കം ഒരു കൂട്ടം ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ ശേഖരിച്ച ശേഷമാണ് നിങ്ങള്‍ക്ക് എത്രത്തോളം കൊറോണ വൈറസ് വരാന്‍ സാധ്യതയുണ്ടെന്ന് കണക്കുകൂട്ടി പറയുക.
റിലയന്‍സ് ജിയോയുടെ മൈജിയോ ആപ്ലിക്കേഷനിലാണ് കോവിഡ് 19 ടൂള്‍ ലഭ്യമായിരിക്കുന്നത്. പ്രായം, പേര്, കൊറോണ ബാധിതനായ ആരെങ്കിലുമായി സമ്പര്‍ക്കത്തില്‍ വന്നിരുന്നോ? തുടങ്ങി നിരവധി ചോദ്യങ്ങള്‍ ഈ ടൂള്‍ ചോദിക്കും. ഇവക്ക് ലഭിക്കുന്ന ഉത്തരങ്ങളില്‍ നിന്നും കണക്കുകൂട്ടിയാണ് എത്രത്തോളം കൊറോണ വൈറസ് വരാനുള്ള സാധ്യത നിങ്ങള്‍ക്കുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുക. ഓരോരുത്തരുടേയും അപകടസാധ്യത കണക്കുകൂട്ടി അടുത്തപടിയായി ഇവര്‍ എന്തുചെയ്യണമെന്ന മുന്നറിയിപ്പും ഈ ടൂള്‍ നല്‍കും.

Comments

Popular posts from this blog

വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നൽ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോൺ മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നൽ ആപ്പ് ഡൗൺലോഡുകളുടെയും അതിൽ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.

ഹുറൂബ് ആയത് കാരണം നാട്ടിൽ പോകാൻ സാധിക്കുന്നില്ലേ? വിഷമിക്കേണ്ട

ഈ ഡിജിറ്റൽ യുഗത്തിൽ കുട്ടികൾക്ക് ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ ഉപയോഗം അനിവാര്യമായി മാറിയിരിക്കുകയാണ് . ഓൺലൈൻ ചതിക്കുഴികളും ദൂഷ്യവശങ്ങളും ഏറെയുള്ള ഈ ഡിജിറ്റൽ യുഗത്തിൽ നമ്മുടെ കുട്ടികളുടെ സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തിന് രക്ഷിതാക്കളുടെ സഹായത്തിനായി ഗൂഗിൾ പുറത്തിറക്കിക്കിയിട്ടുള്ള ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പ് വളരെയേറെ ഉപകാരപ്രദമാണ്. ഈ വിഡിയോയിൽ ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പിന്റെ ഉപയോഗങ്ങളെകുറിച്ചും ഇൻസ്റ്റാൾ ചെയ്യേണ്ട രീതിയെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു .