നാട്ടിൽ പോയി റീ എൻട്രി തീർന്നവർക്ക് പുതുക്കാനുള്ള സൈറ്റ് റെഡി ആയിട്ടുണ്ട്.
https://visa.mofa.gov.sa/ExtendReturnedVisa
അറബിയിൽ മാത്രമേ ഇപ്പോൾ ഈ സൈറ്റ് ലഭ്യയിട്ടുള്ളൂ. അതിനാൽ അതിൽ എഴുതിയ അറബിയുടെ മലയാള അർത്ഥം താഴെ എഴുതാം.
المدة باليوم تعني المدة المطلوب العودة خلالها بعد اصدار التمديد .
ദിന ദൈർഘ്യം അല്ലെങ്കിൽ കാലാവധി എന്നത് കൊണ്ട് അർത്ഥമാക്കുന്നത് വിസ നീട്ടിയ ശേഷം തിരിച്ചു വരാൻ ആവശ്യമായ കാലയളവാണ്.
تعبئة النموذج الإلكتروني عبر موقع خدمات التأشيرات الإلكترونية لوزارة الخارجية وتصديقه الكترونيا.
വിദേശകാര്യ മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് വിസ സേവന വെബ്സൈറ്റ് വഴി ഇലക്ട്രോണിക് ഫോം പൂരിപ്പിച്ച് ഇലക്ട്രോണിക് അറ്റസ്‌റ്റേഷനും ചെയ്യുക .
ان تكون الاقامة سارية المفعول للشخص المطلوب.
നീട്ടുന്ന കാലാവധി വരെ ഇക്കാമ സാധുവായിരിക്കണം.
إدخال جميع البيانات باللغة العربية عدا الأسماء إذا كان المطلوب للزيارة من جنسيات دول غير عربية ومطابقة لجوازات سفرهم.
എല്ലാ വിവരങ്ങളും അറബിയിൽ മാത്രം പൂരിപ്പിക്കുക. അറബേതര രാജ്യങ്ങളിലെ (ഉദാ: ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, etc) ആളുകൾക്ക് പാസ്‌പോർട്ടിലെ അതെ സ്പെല്ലിങ്ങിൽ പേര് മാത്രം ഇംഗ്ലീഷിൽ പൂരിപ്പിക്കാം.
بالنسبة لتمديد العودة لزوجات المواطنين فانه يتم طلبها من السفارة بغض النظر عن المدة طالما ان الاقامة سارية المفعول
സൗദി പൗരന്മാരുടെ ഭാര്യമാരുടെ മടങ്ങിവരവ് നീട്ടുന്നതിനായി, സൗദി എംബസിയിൽ നേരിട്ട് അഭ്യർത്ഥിക്കേണ്ടതാകുന്നു
Comments