നിങ്ങൾ കൊറോണ വൈറസ് ബാധിതന്റെ അടുത്താണോ? അറിയാൻ ആപ്പ് നിർമിച്ച് സർക്കാർ.

നിങ്ങൾ കൊറോണ വൈറസ് ബാധിതന്റെ അടുത്താണോ? അറിയാൻ ആപ്പ് നിർമിച്ച് സർക്കാർ. ആരോഗ്യസേതു എന്നാണ് കൊറോണ വൈറസ് ട്രാക്കിങ്ങിനായി നിർമിച്ചിരിക്കുന്ന ആപ്പിന്റെ പേര്.


സ്മാർട്ട് ഫോണുകളിലാണ് ആപ്പ് പ്രവർത്തിക്കുക. ലൊക്കേഷൻ, ബ്ലൂടൂത്ത് എന്നിവ ഉപയോഗിച്ച് കൊറോണ വൈറസ് പോസിറ്റീവ് ആയ വ്യക്തിയുടെ അടുത്താണോ അല്ലയോ എന്ന് ആപ്പിലൂടെ തിരിച്ചറിയാൻ സാധിക്കും.

കൂടാതെ രാജ്യത്താകമാനമുള്ള കൊറോണ പോസിറ്റീവ് കേസുകളുടെ ഡാറ്റ, കൊറോണ വൈറസിനെക്കുറിച്ചുള്ള സംശയങ്ങൾ ചോദിക്കുന്നതിനും മറുപടി നൽകുന്നതിനുമായി ഒരു ചാറ്റ് ബോക്സ്, എല്ലാ സംസ്ഥാനങ്ങളിലേയും ഹെൽപ്പ് ലൈൻ നമ്പറുകളടക്കമുള്ള സേവനങ്ങളാണ് ആപ്പിലൂടെ ലഭ്യമാകുക.

ലൊക്കേഷൻ ഡാറ്റയിലൂടെ കൊറോണബാധിതനായ വ്യക്തിയുടെ ശരിയായ വിവരങ്ങൾ ലഭിക്കുന്നതിന് സഹായിക്കും. കൂടാതെ ബ്ലൂടൂത്തിലൂടെ നിങ്ങളും രോഗബാധിതനായ വ്യക്തിയും തമ്മിൽ ആറ് അടി അകലത്തിലാണോ അല്ലയോ എന്ന് വ്യക്തമാക്കും. ഇതിലൂടെ നിങ്ങൾക്ക് കൊറോണ ബാധയേൽക്കുന്നതിനായുള്ള ഹൈ റിസ്ക്കിലാണോ അല്ലയോ എന്നും ആപ്പിലൂടെ മനസിലാക്കാൻ സാധിക്കും.


ആരോഗ്യ സേതു ആപ്പിലൂടെ കൊറോണ ബാധ ഏൽക്കാതെ സുരക്ഷിതമായി ഇരിക്കുന്നതിനുള്ള മാർഗ നിർദേശങ്ങളും നൽകും. അതേസമയം നിങ്ങൾ കൊറോണ പോസിറ്റീവ് ആണെങ്കിൽ നിങ്ങൾ എവിടെയൊക്കെ പോയി ആരുമായെല്ലാം സമ്പർക്കത്തിലേർപ്പെട്ടു എന്ന കൃത്യമായ വിവരങ്ങൾ സർക്കാരിന് കൈമാറും.

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.

Comments

Popular posts from this blog

SIR Voter List Check in Kerala 2026 – How to Verify Your Name in Electoral Roll Online

സൗദി അറേബ്യയിലെ അബ്ഷർ സെൽഫ് സർവീസ് കിയോസ്‌ക് മെഷീൻ ലൊക്കേഷനുകൾ

ക്യാമറ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ എന്നാൽ ഇതു കൂടി മനസ്സിലാക്കണം