രണ്ട് മാസത്തേക്ക് ഇന്റര്‍നെറ്റ് കോളുകള്‍ സൗജന്യമാക്കി ഇത്തിസാലാത്ത്

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രണ്ട് മാസത്തേക്ക് ഇന്റര്‍നെറ്റ് കോളുകള്‍ സൗജന്യമാക്കി ഇത്തിസാലാത്ത്. വോയിസ് വീഡിയോ കോളുകള്‍ക്ക് ആനുകൂല്യം ലഭ്യമാണ്. ഏപ്രില്‍ മുതല്‍ രണ്ട് മാസത്തേക്കാണ് സൗജന്യമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

കൊവിഡ് 19 കാരണമായി വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ പ്രിയപ്പെട്ടവരുടെ അടുപ്പം ഉറപ്പാക്കാനാണ് സൗജന്യമെന്നാണ് ഉപഭോക്താക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ കമ്പനി അറിയിച്ചിരിക്കുന്നത്. കമ്പനി സപ്പോര്‍ട്ട് ചെയ്യുന്ന ആപുകളിലൂടെ ഫ്രീ വോയിസ്, വീഡിയോ കോളുകള്‍ ലഭ്യമാവും. സബ്സ്ക്രൈബ് ചെയ്യാനായി ICP എന്ന് ടൈപ്പ് ചെയ്ത് 1012 ലേക്ക് എസ്.എം.എസ് അയക്കണം.

നേരത്തെ തന്നെ ഇന്റര്‍നെറ്റ് കോളിങ് പാക്കേജുകള്‍ ഉപയോഗിക്കുന്നവര്‍ ആദ്യം അത് അണ്‍സബ്സ്ക്രൈബ് ചെയ്ത ശേഷം വീണ്ടും സബ്സ്ക്രൈബ് ചെയ്യണം. വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് ആപ്ലിക്കേഷനുകളായ BOTIM, HiU, Voico UAE, C'Me എന്നിവ വഴി സൗജന്യ വോയിസ്, വീഡിയോ കോളുകള്‍ ഉപയോഗിക്കാം.

Comments

Popular posts from this blog

Paytm Photo QR: ഫോട്ടോ ക്യുആര്‍ - ഓണ്‍ലൈന്‍ പേയ്‌മെന്റ് രംഗത്തെ പുതിയ തരംഗം

വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നൽ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോൺ മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നൽ ആപ്പ് ഡൗൺലോഡുകളുടെയും അതിൽ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.

സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഇഖാമ, റി എൻട്രി എന്നിവ ഓട്ടോമാാറ്റിക്കായി പുതുക്കിയിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം