രാജ്യത്തെ മുൻനിര ഇ-കൊമേഴ്സ് വെബ്സൈറ്റുകളായ ഫ്ളിപ്കാർട്ടിലും ആമസോണിലും നടക്കുന്ന വിൽപനമേളകൾ നേരിട്ടുള്ള വിദേശ നിക്ഷേപ നിയമത്തിന്റെ (എഫ്.ഡി.ഐ) ലംഘനമാണ് എന്ന് രാജ്യത്തെ ചെറുകിട വ്യാപാരികളുടെ കൂട്ടായ്മയായ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യാ ട്രേഡേഴ്സ് (സി.എ.ഐ.ടി.). ആമസോണിലും ഫ്ളിപ്കാർട്ടിലും ഈ മാസം അവസാനത്തോടെ പുതിയ വിൽപനമേള ആരംഭിക്കാനിരിക്കെയാണ് വ്യാപാരികൾ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഈ വിഷയം വാണിജ്യ മന്ത്രി പരിശോധിക്കണമെന്നും പ്രഖ്യാപിച്ച വിൽപനമേളകൾ വിലക്കണമെന്നും ഈ കമ്പനികളുടെ വ്യാപാര മാതൃക സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും സർക്കാരിനോട് വ്യാപാരികൾ ആവശ്യപ്പെട്ടു.

Comments

Popular posts from this blog

SIR Voter List Check in Kerala 2026 – How to Verify Your Name in Electoral Roll Online

സൗദി അറേബ്യയിലെ അബ്ഷർ സെൽഫ് സർവീസ് കിയോസ്‌ക് മെഷീൻ ലൊക്കേഷനുകൾ

ക്യാമറ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ എന്നാൽ ഇതു കൂടി മനസ്സിലാക്കണം