Whatsapp Warning: സൂക്ഷിക്കുക! നിങ്ങളുടെ വാട്ട്സാപ്പ് സന്ദേശങ്ങൾ മറ്റൊരാൾ കാണുന്നുണ്ട്


Whatsapp Warning: ഇതേത്തുടർന്ന് വാട്ട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യാൻ ഒന്നര ബില്യൺ ഉപയോക്താക്കളോട് കമ്പനി നിർദേശം നൽകിയിട്ടുണ്ട്..





വാട്ട്സാപ്പ് ഉള്ള ഫോണുകൾ നിരീക്ഷിക്കാൻ ഹാക്കർമാർ സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്യുന്നതായി റിപ്പോർട്ട്. വാട്ട്സാപ്പ് തന്നെ സ്ഥിരീകരിച്ച ഗുരുതര വീഴ്ച കണ്ടെത്തിയത് ഇസ്രായേലിൽനിന്നു സോഫ്റ്റ് വെയർ സെക്യൂരിറ്റി സ്ഥാപനമായ NSO ആണ്. ഇതേത്തുടർന്ന് വാട്ട്സാപ്പ് അപ്ഡേറ്റ് ചെയ്യാൻ ഒന്നര ബില്യൺ ഉപയോക്താക്കളോട് കമ്പനി നിർദേശം നൽകിയിട്ടുണ്ട്. വാട്ട്സാപ്പിൽ തന്നെയുള്ള വോയിസ് കോളിലൂടെയാണ് ഹാക്കർമാർ നുഴഞ്ഞുകയറി നീരീക്ഷണ സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്യുന്നത്. ഇത്തരത്തിലുള്ള ഹാക്കർമാരുടെ വോയ്സ് കോളുകൾ ഫോൺ ലോഗ് ലിസ്റ്റിൽ പിന്നീട് കാണില്ലെന്നതാണ് മറ്റൊരു കാര്യം. സംശയകരമായ ഫോൺ എടുത്തില്ലെങ്കിൽക്കൂടി നിരീക്ഷണ സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്യാനാകുമെന്നതാണ് വിവരം.
മെയ് 12നാണ് ഇസ്രായേൽ സെക്യൂരിറ്റി സ്ഥാപനം വാട്ട്സാപ്പിലെ സുരക്ഷാ വീഴ്ച കണ്ടെത്തിയത്. ഉടൻ തന്നെ വാട്ട്സാപ്പിന് ഇതുസംബന്ധിച്ച വിവരം കൈമാറിയിരുന്നു. എന്നാൽ വീഴ്ച പരിഹരിക്കാൻ കമ്പനിക്ക് സാധിച്ചില്ല. ഇതേത്തുടർന്നാണ് ആപ്പ് അപ്ഡേറ്റ് ചെയ്യാൻ കമ്പനി ഉപയോക്താക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലെ സുരക്ഷാ വീഴ്ച പരിഹരിക്കാനുള്ള വാട്ട്സാപ്പ് എഞ്ചിനിയർമാരുടെ ശ്രമം തുടരുകയാണെന്നും കമ്പനി വൃത്തങ്ങൾ സൂചന നൽകുന്നു.

വോയിസ് കോളിലൂടെ നിരീക്ഷണ സംവിധാനമായി ഫോണിൽ ഇൻസ്റ്റാൾ ആകുന്ന സോഫ്റ്റ് വെയർ ഓപ്പറേറ്റിങ് സിസ്റ്റത്തെയാകെ നശിപ്പിക്കാൻ ശേഷിയുള്ളതാണെന്നും വിദഗ്ദ്ദർ മുന്നറിയിപ്പ് നൽകുന്നു..

Comments

Popular posts from this blog

SIR Voter List Check in Kerala 2026 – How to Verify Your Name in Electoral Roll Online

സൗദി അറേബ്യയിലെ അബ്ഷർ സെൽഫ് സർവീസ് കിയോസ്‌ക് മെഷീൻ ലൊക്കേഷനുകൾ

ക്യാമറ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ എന്നാൽ ഇതു കൂടി മനസ്സിലാക്കണം