ഫേസ്ബുക്കിൽ പോസ്റ്റ് ഇഷ്ടമായില്ലേ? സിംപിളായി ഇങ്ങനെ 'ഡിസ്‍ലൈക്ക്' അടിക്കാം
സിംപിളാണ് ബട്ട് പവർഫുള്ളാണ് ഈ ഡിസ്‍ലൈക്ക് ബട്ടൺ.
'ഫേസ്ബുക്കിൽ പോസ്റ്റ് ഇഷ്ടമായില്ലേ? സിംപിളായി ഇങ്ങനെ 'ഡിസ്‍ലൈക്ക്' അടിക്കാം"
ഫേസ്ബുക്കിൽ ചില പോസ്റ്റുകൾ വായിച്ചു കഴിയുമ്പോൾ ആദ്യം തോന്നുക ഒരു ആയിരും ഡിസ്‍ലൈക്ക് ബട്ടണുകൾ അടിക്കാനായിരിക്കും. പക്ഷേ, ആ ആഗ്രഹം മനസിൽ മൂടിവെച്ച് ദേഷ്യം റിയാക്ഷൻ കൊടുക്കാൻ മാത്രമാണ് കഴിയുക. എന്നാൽ, ഇഷ്ടക്കേട് രേഖപ്പെടുത്താൻ കാത്തിരുന്നവർക്ക് ഇതാ ഒരു സുവർണാവസരം. നിങ്ങളുടെ ഡിസ്‍ലൈക്ക് ഇനി അങ്ങനെ തന്നെ ലോകത്തോട് വിളിച്ചു പറയാം.
സിംപിളാണ് ബട്ട് പവർഫുള്ളാണ് ഈ ഡിസ്‍ലൈക്ക് ബട്ടൺ. മെസഞ്ചറിൽ ഫേസ്ബുക്ക് നേരത്തെ തന്നെ ഡിസ്‍ലൈക്ക് ബട്ടൺ അവതരിപ്പിച്ചിരുന്നു. എന്നാൽ, ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്ന പോസ്റ്റിനോ ചിത്രങ്ങൾക്കോ ഡിസ്‍ലൈക്ക് നൽകാൻ ഇതുവരെ ഓപ്ഷൻ ഒന്നും ഉണ്ടായിരുന്നില്ല.
ഡിസ്‍ലൈക്ക് ബട്ടൺ ഇപ്പോൾ എത്തും എന്ന് 2017 മുതൽ കേട്ടു തുടങ്ങുന്നതാണ്. അതിനും ഒരു അവസാനമായി. കമന്‍റ് ബോക്സിൽ ഡിസ്‍ലൈക്ക് രേഖപ്പെടുത്താൻ ഒരു എളുപ്പവഴിയാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇഷ്ടമില്ലാത്ത പോസ്റ്റിന്‍റെ കമന്‍റ് ബോക്സിൽ ആണ് ഡിസ്‍ലൈക്ക് അടിക്കാൻ കഴിയുക. അതിനായി കമന്‍റ് ബോക്സിൽ () എന്ന് ബ്രാക്കറ്റിൽ N എന്ന് രേഖപ്പെടുത്തുക, എന്‍റർ ബട്ടൺ അമർത്തുക. നിങ്ങളുടെ ഡിസ്‍ലൈക്ക് ബട്ടൺ ഇതാ പിറന്നു കഴിഞ്ഞു
Comments