ഫോണ്‍ വിളിക്കുമ്പോഴുള്ള കൊറോണ മുന്നറിയിപ്പ് ശബ്ദം എങ്ങനെ ഒഴിവാക്കാം?

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ടെലികോം കമ്പനികൾ ബോധവൽകരണ സന്ദേശം ഉൾപ്പെടുത്തിക്കൊണ്ടുള്ള ഡയലർ ടോൺ ഓരോ ഫോൺ വിളിക്കിടയിലും ഉപയോക്താക്കളെ കേൾപ്പിക്കുന്നുണ്ട്.

അത്യാവശ്യ ഫോൺവിളികൾക്കിടെയുള്ള ഈ ശബ്ദസന്ദേശം പലർക്കും അലോസരം സൃഷ്ടിച്ചേക്കാം. ഇക്കാര്യം ട്വിറ്റർ വഴി പലരും തുറന്നു പറഞ്ഞിട്ടുണ്ട്. ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രമുള്ള ഈ സന്ദേശം അത്ര വ്യക്തമായി കേൾക്കുന്നില്ല എന്ന് മാത്രവുമല്ല മറ്റ് ഭാഷക്കാർക്ക് പലർക്കും മനസിലാവുകയുമില്ല.

ഈ മുന്നറിയിപ്പ് സന്ദേശം എങ്ങനെ നീക്കം ചെയ്യാം. വളരെ എളുപ്പമാണത്.

ആൻഡ്രോയിഡ് ഫോണുകളിൽ നിന്നും ഫോൺ ചെയ്യുമ്പോൾ ഈ ശബ്ദം കേൾക്കുകയാണെങ്കിൽ ഫോണിൽ ഡയലർ ഓപ്പൺ ചെയ്ത് ഏതെങ്കിലും നമ്പർ അമർത്തിയാൽ ഈ ശബ്ദം കേൾക്കുന്നത് നിൽക്കും. പകരം റിങ് ശബ്ദം കേൾക്കാനാവും.


ഐഫോണിൽ നിന്നാണ് നിങ്ങൾ ഫോൺ ചെയ്യുന്നത് എങ്കിൽ ഈ ശബ്ദം കേൾക്കുമ്പോൾ # ബട്ടൻ പ്രസ് ചെയ്താൽ ആ ശബ്ദം നിലയ്ക്കും.


ഈ ബട്ടനുകൾ ഒരു തവണ പ്രസ് ചെയ്തിട്ടും ശബ്ദം നിന്നില്ലെങ്കിൽ. വീണ്ടും അത് പ്രസ് ചെയ്യുക. ആദ്യം ബട്ടൻ അമർത്തിയത് ടെലികോം സേവന ദാതാവിന്റെ ശ്രദ്ധയിൽ പെടാത്തതിനാലാണിത്.

എന്നാൽ സ്ഥിരമായി ഈ ശബ്ദം ഒഴിവാക്കാൻ നിങ്ങൾക്കാവില്ല. അടുത്ത തവണ ഫോൺ വിളിക്കുമ്പോൾ വീണ്ടും നിങ്ങൾ ഈ ശബ്ദം കേട്ടേക്കാം. അപ്പോൾ വീണ്ടും നേരത്തെ പറഞ്ഞ ബട്ടനുകൾ അമർത്തിയാൽ മതി.

Comments

Popular posts from this blog

Paytm Photo QR: ഫോട്ടോ ക്യുആര്‍ - ഓണ്‍ലൈന്‍ പേയ്‌മെന്റ് രംഗത്തെ പുതിയ തരംഗം

വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നൽ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോൺ മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നൽ ആപ്പ് ഡൗൺലോഡുകളുടെയും അതിൽ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.

സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഇഖാമ, റി എൻട്രി എന്നിവ ഓട്ടോമാാറ്റിക്കായി പുതുക്കിയിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം