ഈ പണം എക്സിറ്റിൽ പോകുമ്പോഴും കഫാല മാറുമ്പോഴും സൗദിയിൽ പ്രവാസിക്ക് ലഭിക്കണം.
തൊഴിലുടയുമായുള്ള തൊഴില്‍ പരമായുള്ള ബന്ധം അവസാനിക്കുമ്പോള്‍, അതായത് ഫൈനല്‍ എക്സിറ്റില്‍ തിരിച്ചു പോകുമ്പോഴോ സ്പോണ്‍സര്‍ഷിപ്പ് മാറി പോകുമ്പോഴോ തൊഴിലുടമ തൊഴിലാളിക്ക് നിര്‍ബന്ധമായി അയാളുടെ സേവനാനന്തര ആനുകൂല്യം അഥവാ ESB (End of Service Benefit) നിർബന്ധമായും നൽകണം.
ഇതിനു തനിക്ക് അര്‍ഹതയുണ്ടോ എന്ന് പോലും അറിയാത്ത നിരവധി തൊഴിലാളികള്‍ ഇവിടെ ജോലിയെടുക്കുന്നുണ്ട്. അതിനാൽ സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ഓരോ വിദേശ തൊഴിലാളിയും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒന്നാണ് ESB
പലരുടെയും ധാരണ ഉയര്‍ന്ന ഉദ്യോഗത്തില്‍ ഇരിക്കുന്നവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യത്തിന് അര്‍ഹത എന്നാണു. അത് കൊണ്ട് തന്നെ അജ്ഞത മൂലം അര്‍ഹമായ ആനുകൂല്യം ലഭിക്കാതെയാണ് പലരും മടങ്ങുന്നത്.
സൗദി തൊഴില്‍ നിയമത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ തൊഴിലാളികള്‍ക്കും ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. ഇത് തൊഴിലുടമ നല്‍കുന്ന ഒരു സൗജന്യമല്ല മറിച്ചു സൗദി തൊഴില്‍ നിയമം തൊഴിലാളിക്ക് അനുവദിച്ചു തന്നിട്ടുള്ള ഒരു അവകാശമാണിത് എന്ന് തിരിച്ചറിയുക.
യു എ ഇ യില്‍ സേവനാനന്തര ആനുകൂല്യമായി നല്‍കേണ്ട തുകക്ക് പരിധി വെച്ചിട്ടുണ്ട്. പരമാവധി 24 മാസത്തെ ശമ്പളത്തിന് തുല്യമായ തുകയില്‍ കൂടുതല്‍ സേവനാനന്തര ആനുകൂല്യം തൊഴിലുടമ തൊഴിലാളിക്ക് നല്‍കേണ്ടതില്ല. എന്നാല്‍ സൗദി അറേബ്യയില്‍ അത്തരത്തിലുള്ള യാതൊരു പരിധിയുമില്ലെന്നു അറിയുക. ജോലി ചെയ്യുന്ന വര്‍ഷങ്ങള്‍ കൂടുന്നതിനനുസരിച്ച് ഈ ആനുകൂല്യവും കൂടി കൊണ്ടിരിക്കും.
ESB യുടെ മാനദണ്ഡം എന്താണെന്ന് തൊഴിലാളി നിര്‍ബന്ധമായും അറിയേണ്ടതുണ്ട്. അവസാന മാസം ലഭിച്ച ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ് ESB തീരുമാനിക്കുക. ജോലിയില്‍ ഉണ്ടായിരുന്ന ആദ്യത്തെ അഞ്ചു വര്‍ഷത്തിന് അവസാനം ലഭിച്ച ശമ്പളത്തിന്റെ പകുതി തുകയും അഞ്ചു വര്‍ഷത്തിനു ശഷമുള്ള ഓരോ വര്‍ഷത്തിനും അവസാന മാസം ലഭിച്ച ശമ്പളത്തിന്റെ മുഴുവന്‍ തുകയുമാണ് സേവനാനതര ആനുകൂല്യമായി നല്‍കേണ്ടത്.
വര്‍ഷം മാത്രമല്ല തൊഴിലാളി അവന്റെ തൊഴില്‍ ജീവിതത്തില്‍ പിന്നിട്ട ദിവസങ്ങളും ESB യുടെ കാര്യത്തില്‍ തൊഴില്‍ നിയമം വിലമതിക്കുന്നുണ്ട്. അതായത് ഒരു തൊഴിലാളി അഞ്ചു വര്‍ഷവും മൂന്നു മാസവും ജോലി ചെയ്തിട്ടുണ്ടെങ്കില്‍ പ്രസ്തുത മൂന്നു മാസത്തിനും അയാള്‍ക്ക് സേവനാനന്തര ആനുകൂല്യം തൊഴിലുടമയില്‍ നിന്നും ലഭിക്കേണ്ടതാണ്.
ആനുകൂല്യങ്ങള്‍ നല്‍കുന്നത് അന്തിമമായി നീട്ടി കൊണ്ട് പോകുന്നത് തൊഴില്‍ നിയമം തടയുന്നു. ഒരിക്കല്‍ തൊഴില്‍ കരാര്‍ അവസാനിപ്പിച്ചു കഴിഞ്ഞാല്‍ തൊഴിലാളി തൊഴിലുടമാ ബന്ധം അവസാനിപ്പിക്കുന്ന തിയ്യതി മുതല്‍ പരമാവധി ഒരു ആഴ്ചക്കുള്ളില്‍ മുഴുവന്‍ ശമ്പളവും ആനുകൂല്യങ്ങളും കൊടുത്തു തീര്‍ക്കണമെന്ന് തൊഴില്‍ നിയമം അനുശാസിക്കുന്നു.
എന്നാല്‍ തൊഴില്‍ കരാര്‍ അവസാനിപ്പിക്കുന്നത് തൊഴിലാളിയുടെ ഭാഗത്ത് നിന്ന് ആണെങ്കില്‍ തൊഴിലുടമ പരമാവധി രണ്ടു ആഴ്കള്‍ക്കുള്ളില്‍ പ്രസ്തുത തൊഴിലാളിയുടെ ശമ്പളവും മുഴുവന്‍ ആനുകൂല്യങ്ങളും കൊടുത്തു തീര്‍ക്കണം. അതില്‍ നിന്നും തൊഴില്‍ സംബന്ധമായി തൊഴിലാളി എന്തെങ്കിലും തുക തൊഴിലുടമക്ക് നല്‍കാന്‍ ഉണ്ടെങ്കില്‍ അത് ഈ തുകയില്‍ നിന്നും ഈടാക്കാവുന്നതാണ്.
തൊഴില്‍ കരാര്‍ അവസാനിപ്പിക്കുന്നത് തൊഴിലാളിയുടെ ഭാഗത്ത് നിന്നാണോ, അതോ തൊഴിലുടമയുടെ ഭാഗത്ത് നിന്നാണോ എന്നതിനെ അപേക്ഷിച്ചു ESB തുകയുടെ കാര്യത്തിലും വ്യത്യാസം ഉണ്ടാകും. അത് പോലെ പ്രസ്തുത തൊഴിലില്‍ തൊഴിലാളി പിന്നിട്ട വര്‍ഷങ്ങളുടെ അടിസ്ഥാനത്തിലും ESB യില്‍ വ്യത്യാസം വരാവുന്നതാണ്.
അതായത് തൊഴില്‍ കരാര്‍ അവസാനിപ്പിക്കുന്നത് തൊഴിലാളി ഭാഗത്ത് നിന്ന് ആണെങ്കില്‍ അയാള്‍ക്ക് ആദ്യ അഞ്ചു വര്‍ഷത്തേക്ക് സേവനാനന്തര ആനുകൂല്യത്തിന്റെ മൂന്നില്‍ ഒരു ഭാഗത്തിന് മാത്രമാണ് അര്‍ഹത ഉണ്ടാകുക. ഈ തുകക്കും അര്‍ഹനാവണമെങ്കില്‍ അയാള്‍ പ്രസ്തുത തൊഴിലില്‍ രണ്ടു വര്‍ഷമെങ്കിലും പിന്നിട്ടിരിക്കണം.
അഞ്ചു വര്‍ഷത്തില്‍ കൂടുതലും പത്തു വര്‍ഷത്തില്‍ താഴെയുമാണ് സര്‍വീസ് ഉള്ളതെങ്കില്‍ മൂന്നില്‍ രണ്ടു ഭാഗം ആനുകൂല്യത്തിന് അയാള്‍ക്ക് അര്‍ഹത ഉണടാകുന്നു. എന്നാല്‍ പത്തു വര്‍ഷമോ അതില്‍ കൂടുതലോ സര്‍വീസ് ഉള്ള തൊഴിലാളിക്ക് മുഴുവന്‍ ആനുകൂല്യവും നല്‍കണമെന്ന് തൊഴില്‍ നിയമം അനുശാസിക്കുന്നു.
ഇനി തൊഴിലാളിയുടെ ഭാഗത്ത് നിന്നും ആണ് തൊഴില്‍ കരാര്‍ അവസാനിപ്പിക്കാനുള്ള തീരുമാനം ഉണ്ടാകുകയാണ് എങ്കിലും അയാള്‍ക്ക് ESB മുഴുവന്‍ തുകയും ലഭിക്കുന്നതിനും തൊഴില്‍ നിയമത്തില്‍ വകുപ്പുകള്‍ ഉണ്ട്. തൊഴിലാളിയുടെ നിയന്ത്രണത്തില്‍ പെടാത്ത കാരണങ്ങള്‍ കൊണ്ടാണ് അയാള്‍ക്ക് തൊഴില്‍ ഉപേക്ഷിക്കേണ്ടി വരുന്നതെങ്കില്‍ അയാള്‍ മുഴുവന്‍ ESB തുകക്കും അര്‍ഹനാണെന്ന് സൗദി തൊഴില്‍ നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്. (എന്നാല്‍ അതിന് ഉപയോഗിച്ച വാക്കിന് (Force Majure) വ്യക്തമായ നിര്‍വചനം തൊഴില്‍ നിയമത്തില്‍ എവിടെയും നല്‍കിയിട്ടില്ല താനും. ഈ സാഹചര്യത്തില്‍ എന്താണ് തൊഴിലാളിയുടെ നിയന്ത്രണത്തിന് അതീതമായ കാര്യം എന്ന് തീരുമാനിക്കുന്നത് ലേബര്‍ ഓഫീസ് ഉദ്യോഗസ്ഥരോ ലേബര്‍ കോടതിയോ ആകുന്നു.
അത് പോലെ തന്നെ ഒരു സ്ത്രീ തൊഴിലാളി അവളുടെ വിവാഹ തിയ്യതി മുതല്‍ ആറു മാസത്തിനുള്ളില്‍ തൊഴില്‍ കരാര്‍ അവസാനിപ്പിക്കാന്‍ തീരുമാനം എടുക്കുകയാണെങ്കില്‍ അവര്‍ക്ക് മുഴുവന്‍ ESB തുകയും നല്‍കണമെന്ന് നിയമം അനുശാസിക്കുന്നു. അത് പോലെ തന്നെ സ്ത്രീ തൊഴിലാളിക്ക് കുട്ടി ജനിച്ചു കഴിഞ്ഞു മൂന്നു മാസത്തിനുള്ളില്‍ തൊഴില്‍ കരാര്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചാലും മുഴുവന്‍ ESB തുകയും നല്‍കാന്‍ തൊഴിലുടമ ബാധ്യസ്ഥനാണ്.

Comments