സ്പോൺസർ അറിയാതെ സ്‌പോൺസർഷിപ്പ് മാറാം, ഫൈനൽ എക്സിറ്റ് നേടാം, ഹുറൂബ് നീക്കാം.


സൗദി അറേബ്യയിൽ സ്പോൺസർ അറിയാതെ സ്‌പോൺസർഷിപ്പ് മാറ്റിയവരുടെയും ഫൈനൽ എക്സിറ്റ് നേടിയവരുടെയും ഹുറൂബുകൾ നീക്കിയവരുടെയും വിവരങ്ങൾ പുറത്തു വന്നു. നിരവധി വിദേശ തൊഴിലാളികളാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലത്തിന്റെ പിന്തുണയോടെ സ്പോണ്സർമാരുടെ ഇത്തരത്തിൽ രേഖകൾ ശരിയാക്കിയത്.

റിയാദ് പ്രവിശ്യയിൽ ഈ വർഷാദ്യം മുതൽ കഴിഞ്ഞ ദിവസം വരെയുള്ള കാലയളവിൽ സ്‌പോൺസർമാരുടെ സമ്മതം തേടാതെ 2656 വിദേശ തൊഴിലാളികൾക്ക് ഫൈനൽ എക്‌സിറ്റ് നൽകിയതായി റിപ്പോട്ടുകൾ സൂചിപ്പിക്കുന്നു. റിയാദ് പ്രവിശ്യയിലെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖക്കു കീഴിലെ ലേബർ ഓഫീസുകളിലാണ് ഇത്രയും പേർക്ക് ഫൈനൽ എക്സിറ്റ് നൽകിയത്.

ഇതിന് പുറമെ ലേബർ ഓഫീസുകൾ സ്‌പോൺസർമാരുടെ സമ്മതം ഇല്ലാതെ തന്നെ 70 വിദേശ തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മാറ്റ അപേക്ഷകൾക്കും അനുവാദം നൽകിയിട്ടുണ്ട്. പോൺസർമാരുടെ സമ്മതം ഇല്ലാതെ പതിനഞ്ച് ഡോക്ടർമാർക്കും എൻജിനീയർമാർക്കും റിയാദ് പ്രവിശ്യയിലെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖക്കു കീഴിലെ ലേബർ ഓഫീസുകൾ വർക്ക് പെർമിറ്റുകൾ അനുവദിച്ചു.

വിദേശ തൊഴിലാളികൾ സ്‌പോൺസർമാരുടെ അനുവാദമില്ലാതെ ഓടിപ്പോയതായുള്ള ഹുറൂബ് പരാതിയിൽ ആവശ്യമായ അന്വേഷണം നടത്തി നിജസ്ഥിതി മനസ്സിലാക്കിയ ശേഷം ഹുറൂബ് നീക്കം ചെയ്യുന്നതിന് നൽകിയ 1200 അപേക്ഷകളിൽ തീർപ്പ് കൽപ്പിച്ചു. റിയാദ് പ്രവിശ്യയിൽപെട്ട ലേബർ ഓഫീസുകൾ ഇക്കാലയളവിൽ നടപടികൾ പൂർത്തിയാക്കി.

വിദേശ തൊഴിലാളികളെ ഹുറൂബാക്കിയതിന് ശേഷം 20 ദിവസം കഴിഞ്ഞാൽ സ്പോൺസർമാർക്ക് പ്രത്യേക സാഹചര്യങ്ങളിലല്ലാതെ ഹുറൂബ് നീക്കം ചെയ്യാൻ സാധിക്കില്ലെന്ന് റിയാദ് ലേബർ ഓഫീസ് മേധാവി അബ്ദുൽ കരീം അസീരി വ്യക്തമാക്കി.

തന്റെ പേരിലുള്ള ഹുറൂബ് പരാതി സത്യമല്ലെന്ന് വിദേശ തൊഴിലാളിക്ക് തെളിയിക്കാൻ സാധിക്കുന്ന പക്ഷം ഹുറൂബ് നീക്കം ചെയ്യുന്നതിന് വിദേശികൾക്കും സാധിക്കും. പക്ഷെ അത് തെളിയുന്ന പക്ഷം വ്യാജ പരാതി നൽകിയ പഴയ തൊഴിലുടമയുടെ അടുത്തേക്ക് മടങ്ങുന്നതിന് ആ തൊഴിലാളിക്ക് നിയമം അനുവാദം നൽകുന്നില്ല. അത്തരം സാഹചര്യത്തിൽ ഇവർക്ക് മറ്റൊരു തൊഴിലുടമയുടെ പേരിലേക്ക് സ്‌പോൺസർഷിപ്പ് മാറ്റാവുന്നതാണ്.

വിദേശ തൊഴിലാളിയെ വ്യാജമായ പരാതി നൽകി ഹുറൂബാക്കിയതാണെന്ന് തെളിഞ്ഞാൽ സ്പോൺസർക്കെതിരെ കർശനമായ നടപടികൾ ഉണ്ടാവും. ആദ്യ കുറ്റത്തിന് വർക്ക് പെർമിറ്റ് പുതുക്കൽ ഒഴികെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിൽ നിന്നുള്ള എല്ലാ സേവനങ്ങളും ഒരു വർഷത്തേക്ക് സ്ഥാപനത്തിന് വിലക്കും. രണ്ടാമതും നിയമ ലംഘനം ആവർത്തിച്ചാൽ മൂന്നു വർഷത്തേക്ക് സേവനങ്ങൾ വിലക്കും. മൂന്നാമതും ആവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് വർക്ക് പെർമിറ്റ് പുതുക്കൽ ഒഴികെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിൽ നിന്നുള്ള എല്ലാ സേവനങ്ങളും അഞ്ചു വർഷത്തേക്ക് വിലക്കുമെന്നും അബ്ദുൽ കരീം അസീരി വ്യക്തമാക്കി.

Comments

Popular posts from this blog

വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നൽ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോൺ മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നൽ ആപ്പ് ഡൗൺലോഡുകളുടെയും അതിൽ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.

ഹുറൂബ് ആയത് കാരണം നാട്ടിൽ പോകാൻ സാധിക്കുന്നില്ലേ? വിഷമിക്കേണ്ട

ഈ ഡിജിറ്റൽ യുഗത്തിൽ കുട്ടികൾക്ക് ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ ഉപയോഗം അനിവാര്യമായി മാറിയിരിക്കുകയാണ് . ഓൺലൈൻ ചതിക്കുഴികളും ദൂഷ്യവശങ്ങളും ഏറെയുള്ള ഈ ഡിജിറ്റൽ യുഗത്തിൽ നമ്മുടെ കുട്ടികളുടെ സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തിന് രക്ഷിതാക്കളുടെ സഹായത്തിനായി ഗൂഗിൾ പുറത്തിറക്കിക്കിയിട്ടുള്ള ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പ് വളരെയേറെ ഉപകാരപ്രദമാണ്. ഈ വിഡിയോയിൽ ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പിന്റെ ഉപയോഗങ്ങളെകുറിച്ചും ഇൻസ്റ്റാൾ ചെയ്യേണ്ട രീതിയെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു .