ഒരു ഇന്റർനെറ്റ് സത്യകഥ

ഇപ്പോൾ പ്രചരിക്കുന്ന ഈ ലേഖനം ഒന്ന് സൂഷ്മയായി വിലയിരുത്താം.
" ഇന്റർനെറ്റ് കണക്ഷൻ ഉള്ള പലരും വലിയ അഭിമാനത്തോടെ അല്ലെങ്കിൽ കുറച്ച് അഹങ്കാരത്തോടെ പറയുന്നത് കണ്ടിട്ടുണ്ട് 8Mbps സ്പീഡ് ഉള്ള കണക്ഷൻ എന്ന്. ഇതിൽ ഒരു പ്രശ്നം ഉണ്ട് ഉദാഹരണത്തിന് 80MB ഉള്ള ഒരു ഫയൽ ഡൗൺലോഡ് ചെയ്യുമ്പോൾ ഇവർ പ്രതീക്ഷിക്കുന്നത് 10 സെക്കൻഡ് കൊണ്ട് ഡൗൺലോഡ് ആവും എന്നാണ്. എന്നാൽ ഒരിക്കലും ആവില്ല. ശരിക്കും 80 സെക്കൻഡ് എടുക്കും എന്ന് ഞാൻ പറയും. കാരണം നിങ്ങളെ ചെറുതായി ഒന്ന് പറ്റിച്ചു 8Mbps എന്നാണ് നിങ്ങളോട് പറഞ്ഞത്. Mbps ലെ b ചെറിയ അക്ഷരം(small letter) ആണ്. ഇതുകൊണ്ട് എന്താ എന്നല്ലേ? Mbps = Mega bit per second MBps = Mega Byte per second bit ഉം Byte ഉം കമ്പ്യൂട്ടർ സയൻസ് ബാലപാഠങ്ങൾ 10ാം ക്ലാസ് വരെ പഠിച്ചതല്ലേ . ഒന്ന് ഓർത്ത് നോക്കിയേ 8 bit = 1 Byte നൈസ് ആയിട്ട് പണി കിട്ടിയ കാര്യം മനസ്സിലായല്ലോ. 8Mbps കണക്ഷൻ എന്നുവെച്ചാൽ 8/8 = 1MBps ആണ് അപ്പോൾ 80MB ഫയൽ ഡൗൺലോഡ് ചെയ്യാൻ 80സെക്കന്റ് എടുക്കും. ഇത്രയും അവർ പറയുന്ന 8Mbps ശെരിക്കും കിട്ടിയാൽ, തിർന്നില്ലലോ ഇനി വീട്ടിലേക്ക് ഉള്ള കണക്ഷന്റെ ക്വാളിറ്റി, മഴ ,ടെലിഫോൺ റോഡ് പൊളിക്കൽ അങ്ങനെ എല്ലാ കലാപരിപാടികളും കഴിഞ്ഞു എത്തുന്നത് എത്രയാെ എന്തോ. അപ്പോ നെറ്റ് സ്പീഡിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയില്ലേ. Bsnl അടക്കം എല്ലാ ഇന്റർനെറ്റ് പ്രൊവൈഡർസും Mbps എന്നാണ് കാണിക്കുന്നത് അവർക്ക് എതിരെ ഒരു നടപടിയും എടുക്കാൻ പറ്റില്ല കാരണം അവർ പറഞ്ഞത് ശെരിയാണ് നമ്മൾ വായിച്ചതിന്റ് കുഴപ്പം ആണ്. ഇത് പലർക്കും അറിയില്ല എന്നുതോന്നി അത് കൊണ്ട് എഴുതി " ഇത് കുറച്ചു കൂടി വ്യക്തമാക്കിയാൽ അത് പലരും കരുതും പോലെ പറ്റിക്കാൻ ഉപയോഗിക്കുന്നത് അല്ല സ്പീഡ് ന്റെ തോത് അഥവാ യൂണിറ്റ് Mb ആണ് ( അതാണ് /S  per സെക്കന്റ്  ചേർക്കുന്നത് ) സ്റ്റോറേജ് അഥവാ സ്പേസ് യൂണിറ്റ് MB യും അതാണ് സ്പീഡ് ന്റെ കാര്യം എവിടെ പറഞ്ഞാലും Mb പറയുക ( ചെറിയ b ) അതിന്റെ അറിവ് ജനങ്ങളിൽ ഇല്ലാത്തതു ആണ് ആശയക്കുഴപ്പം അല്ലാതെ അവർ പറ്റിക്കുകയല്ല. പക്ഷെ അറിവില്ലാത്തത് കൊണ്ട് പറ്റിക്കപ്പെടുന്നുണ്ട് എന്നത് സത്യം ആണ് നമ്മൾ ആരും കടയിൽ പോയി 2 ലിറ്റർ അരി വേണം എന്ന് പറയുമോ 1 ലിറ്റർ ഉം ഒരു കിലോ യും ഒരേ തോത് ആയിട്ടുകൂടി പറയില്ല പിന്നെ ആണോ വലിയ B യും ചെറിയ b യും ഇനി സ്റ്റോറേജ് ന്റെ കാര്യത്തിൽ ചെറിയ സ്റ്റോറേജ് ആണേൽ b ഉപയോഗിക്കും പക്ഷെ ചെറുതായാലും വലുത് ആയാലും സ്പീഡ് Mb തന്നെ Net സ്പീഡ് മാത്രം അല്ല ടാറ്റ ട്രാൻസ്ഫർ ( ഒരു device നിന്ന് മറ്റൊന്നിലേക്ക് ,പോർട്ട് സ്പീഡ് , ബസ് സ്പീഡ് ) ഇതെല്ലാം അങ്ങിനെ തന്നെ നമ്മുടെ കമ്പ്യൂട്ടറിൽ ഹാർഡ് ഡിസ്ക് ഇല്ലേ അതിന്റെ കേബിൾ വഴി അഥവാ പോർട്ട് സ്പീഡ് പറയുന്നത് 3Gb/S , 6Gb/S. അങ്ങിനെ ആണ് Per സെക്കന്റ് ചേർക്കുന്നത് കൊണ്ടാണല്ലോ വേഗത ആണെന്ന് മനസ്സിലാവുക അതിനു എല്ലാം b ആണ് സ്റ്റോറേജ് നമ്മൾ പറയുക വേഗത വച്ചല്ല എത്ര കൊള്ളും, എത്ര ഉണ്ട് , എത്ര ബാക്കി ഇങ്ങിനെ ആണ് അവിടെ എല്ലാം , വലിയ സ്റ്റോറേജ് ആണേൽ B യും വളരെ ചെറിയ അളവിനു b  യും ഉപയോഗിക്കും. eg: 16GB പെൻഡ്രൈവ് 500 GB ഹാർഡ് ഡിസ്ക് Note സുഹൃത്ത് അയച്ചു തന്ന whatsapp ലേഖനം കുറച്ചു വ്യക്തത വരുത്താൻ ശ്രേമിച്ചതാണ് ഒർജിനൽ പോസ്റ്റ് ഇട്ട വ്യക്തിക്ക് പ്രേത്യേകം നന്ദി അറിയിക്കുന്നു.

Comments

Popular posts from this blog

വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നൽ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോൺ മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നൽ ആപ്പ് ഡൗൺലോഡുകളുടെയും അതിൽ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.

ഹുറൂബ് ആയത് കാരണം നാട്ടിൽ പോകാൻ സാധിക്കുന്നില്ലേ? വിഷമിക്കേണ്ട

ഈ ഡിജിറ്റൽ യുഗത്തിൽ കുട്ടികൾക്ക് ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ ഉപയോഗം അനിവാര്യമായി മാറിയിരിക്കുകയാണ് . ഓൺലൈൻ ചതിക്കുഴികളും ദൂഷ്യവശങ്ങളും ഏറെയുള്ള ഈ ഡിജിറ്റൽ യുഗത്തിൽ നമ്മുടെ കുട്ടികളുടെ സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തിന് രക്ഷിതാക്കളുടെ സഹായത്തിനായി ഗൂഗിൾ പുറത്തിറക്കിക്കിയിട്ടുള്ള ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പ് വളരെയേറെ ഉപകാരപ്രദമാണ്. ഈ വിഡിയോയിൽ ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പിന്റെ ഉപയോഗങ്ങളെകുറിച്ചും ഇൻസ്റ്റാൾ ചെയ്യേണ്ട രീതിയെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു .