aXXo(ആക്സോ) ഇങ്ങനെ ഒരു പേര് നമ്മില്‍ പലരും കേട്ടിട്ടുണ്ടാവില്ല... ഒരു ഹോളീവുഡ്‌ ത്രില്ലര്‍ സിനിമയേക്കാള്‍ ത്രില്ലിംഗ് ആണ് ആക്സോയുടെ കഥ..


aXXo(ആക്സോ) 

ഇങ്ങനെ ഒരു പേര് നമ്മില്‍ പലരും കേട്ടിട്ടുണ്ടാവില്ല... ഒരു ഹോളീവുഡ്‌ ത്രില്ലര്‍  സിനിമയേക്കാള്‍ ത്രില്ലിംഗ് ആണ് ആക്സോയുടെ കഥ.. പൈറേറ്റ് ബേ, എക്സ്ട്രാ ടോരന്റ്സ്‌, കിക്കാസ്‌, yifi പോലെയുള്ള ടോറന്റ് സൈറ്റുകള്‍ ഒക്കെ ജനപ്രിയമാകുന്നതിനും ഒരു പക്ഷെ ജനിക്കുന്നതിനും മുന്‍പേ ടോരന്റിനെ ജനകീയമാക്കിയ ആദ്യകാല അപ്ലോഡര്‍ ആണ് ആക്സോ.. ആക്സോ ആരാണെന്നോ എന്താണെന്നോ എവിടെ ആണെന്നോ അന്നും ഇന്നും ആര്‍ക്കും അറിയില്ല.. ആക്സോയുടെ സഞ്ചാരം എന്നും ദുരൂഹതകള്‍ക്കൊപ്പം ആയിരുന്നു.. ഹോളീവുഡില്‍ പണം നിക്ഷേപിക്കുനവര്‍ക്ക് ആക്സോ ഒന്നാം നമ്പര്‍ ശത്രു ആയിരുന്നു.. പക്ഷെ ലോകമെമ്പാടുമുള്ള ടോറന്റ് ഉപയോക്ത്താക്കളുടെ സ്വന്തം റോബിന്‍ഹുഡ് ആയിരുന്നു ആക്സോ..

രണ്ടായിരത്തിയഞ്ചില്‍ ആണ് ആക്സോ അപ്ലോടിംഗ് തുടങ്ങുന്നത്..darkside_rg എന്ന സൈറ്റില്‍ ആയിരുന്നു ആക്സോയുടെ റിപ്പുകള്‍  അപ്ലോഡ് ചെയ്യപ്പെട്ടുകൊണ്ടിരുന്നത്..  കുറഞ്ഞകാലംകൊണ്ട് തന്നെ ആക്സോയുടെ റിപ്പുകള്‍ വന്‍ പ്രചാരം നേടി.. ഒരു സിംഗിള്‍ ഡിസ്കില്‍ ഉള്‍ക്കൊള്ളുന്ന 700 mb സൈസിലുള്ള റിപ്പുകള്‍ ക്വാളിറ്റിയില്‍ വീഴ്ചകള്‍ ഇല്ലാതെ തന്നെ അപ്ലോഡ് ചെയ്യുന്നതായിരുന്നു അതിനു കാരണം.. ആക്സോ തുടക്കം കുറിച്ച ഈ 700mb സ്റ്റൈല്‍ അതുവരെ ഉണ്ടായിരുന്ന മറ്റു റിപ്പെര്‍മാരുടെ 'മാര്‍ക്കറ്റ്‌ വാല്യൂ' ഇടിയുന്നതിന് കാരണമായി. അക്കാലത്ത്‌ ലോകവ്യാപകമായി നടന്നിരുന്ന മൂവി ടോരെന്റ്റ്‌ ഡൌണ്‍ലോഡിങ്ങിന്റെ 33.5% ആക്സോ ടോരന്റുകള്‍ മാത്രമാണ്.. ആക്സോയ്ക്ക് പേരും പെരുമയും വര്‍ധിച്ചതോടെ മറ്റു പല സൈറ്റുകളും ആക്സോയുടെ പേരില്‍ അപ്ലോടിംഗ് ആരംഭിച്ചു.. പലരും താനാണ് ആക്സോ എന്ന് അവകാശപ്പെട്ടു. ഉപയോക്താവിന്റെ ഐ.പി.അഡ്രെസ്സ് അടക്കം ചോര്‍ത്തുന്ന പല മാല്‍വെയറുകള്‍ ആക്സോയുടെ വ്യാജപ്പെരില്‍ വന്ന ടോരന്റുകളില്‍ ഉണ്ടായിരുന്നു..അന്നുമുതല്‍ ആക്സോയുടെ ടോറന്റ് ഫയലുകല്‍ക്കൊപ്പം ''Be aware of bogus sites and lamers'' എന്ന ആക്സോയുടെ ഒരു മുന്നറിയിപ്പും വന്നു തുടങ്ങി.. ആക്സോ ഒരു trusted brand ആയി മാറിയതിന്റെ ലക്ഷണങ്ങള്‍ ആയിരുന്നു ഇതെല്ലം.. തുടര്‍ന്ന് പ്രചാരം നഷ്ടമായ പൈറേറ്റ് ബേ ആക്സോയുടെ റിപ്പുകള്‍ അപ്ലോഡ് ചെയ്യാന്‍ തുടങ്ങി.. അങ്ങനെ പൈറേറ്റ് ബേ വീണ്ടും ആക്സോയുടെ ജനസ്വീകാര്യതയുടെ ബലത്തില്‍ മുഖ്യധാരയിലേക്ക് വന്നു. എന്നാല്‍ 2006-2007 വരെയുള്ള കാലഘട്ടത്തില്‍  ആക്സോയുടെ തട്ടകം  പൈറേറ്റ് ബേ ആയിരുന്നു. എന്നാല്‍ ഡൌണ്‍ലോഡേഴ്സിന്റെ കമന്റുകളില്‍ വരുന്ന അബ്യൂസിവ്‌ ആയ പരാമര്‍ശങ്ങള്‍ കമന്റ് ബോക്സില്‍ നിന്നും നീക്കം ചെയ്യാന്‍ പൈറേറ്റ് ബേ വിസമ്മതിച്ചതിനെ തുടര്‍ന്ന് ആക്സോ 2007 സെപ്റ്റംബര്‍ 6ആം തീയതി പൈറേറ്റ് ബേയില്‍ നിന്നിറങ്ങി.. ഒപ്പം ആ ഒരു വര്‍ഷം താന്‍ അപ്ലോഡ് ചെയ്ത നൂറു കണക്കിന് റിപ്പുകളും ഡിലീറ്റ്‌ ചെയ്തു.. തുടര്‍ന്ന്  darkside_rg എന്ന പഴയ തട്ടകത്തില്‍ റിപ്പുകള്‍ അപ്ലോഡ് ചെയ്ത ആക്സോ നവംബര്‍ പതിനൊന്നാം തീയതി പെട്ടെന്ന് വാനിഷ്‌ ആയി..

പിന്നീട് ആക്സോയുടെ വിവരങ്ങള്‍ ഒന്നും ഇല്ല.. അന്വേഷണങ്ങളും ചോദ്യങ്ങളും മറുപടി ഇല്ലാതെ ഉപേക്ഷിക്കപ്പെട്ടു.. ആക്സോ പിടിക്കപ്പെട്ടു എന്നും മരിച്ചു എന്നുമുള്ള അഭ്യൂഹങ്ങള്‍ പ്രചാരം നേടി.. ഒന്നിനും ഉത്തരം പറയാന്‍ ആക്സോ വന്നില്ല.. ഈ കാലയളവില്‍ പൈറേറ്റ് ബേ ഉള്‍പ്പെടെയുള്ള റിപ്പ് അപ്ലോടെഴ്സ്‌ ശരിക്കും ആഘോഷിച്ചു..  പക്ഷെ ശത്രുക്കളും അഭ്യൂഹങ്ങള്‍ പ്രച്ചരിപ്പിച്ചവരും മറന്നുപോയ ഒരു കാര്യമുണ്ട്.. ആക്സോയാണ്. അവന്‍ തിരിച്ചു വരും.. നാല് മാസങ്ങള്‍ക്ക് ശേഷം  2008 മാര്‍ച്ച് മാര്‍ച്ച്‌ ഒന്‍പതാം തീയതി ആക്സോ ഒരു മാസ് റീ എന്‍ട്രി നടത്തി.. അപ്ലോഡര്‍മാര്‍ക്കിടയില്‍ ഒരു ലെജെന്‍ഡ് ഉണ്ടെങ്കില്‍ അത് താനായിരിക്കും എന്ന പ്രഖ്യാപനം പോലെ 'I am Legend' എന്ന വില്‍ സ്മിത്ത്‌ ചിത്രവുമായായിരുന്നു ആക്സോയുടെ തിരിച്ചു വരവ്..തിരിച്ചു വരവ് നടത്തിയത് darkside_rgയിലൂടെത്തന്നെ ആയിരുന്നു. രണ്ടായിരത്തിഎട്ട്‌ ഡിസംബറില്‍ ആക്സോ തന്റെ ആയിരം അപ്ലോടുകള്‍ തികച്ചു. മിറര്‍ എന്ന ഹൊറര്‍ സിനിമയായിരുന്നു അത്.. 2009 ഇല്‍ 'Punisher: The war zone' എന്ന സിനിമയ്ക്ക് ശേഷം ആക്സോ വീണ്ടും അപ്രത്യക്ഷനായി.. അപ്പോഴും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടു..  2009 ഏപ്രില്‍ 19ആം തീയതി ആക്സോ ഒരിക്കല്‍ കൂടി darkside_rgയില്‍   പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ഇത്തവണ ആക്സോ വന്നത് മറ്റൊരു റിപ്പുമായല്ല.. മറിച്ച് ആരാധകര്‍ക്കുള്ള തന്റെ അവസാന മേസേജുമായാണ്..

ആക്സോ ഇങ്ങനെ എഴുതി.. "I can only say a big thank you for your appreciation mates, hope you all enjoy the darkside as much as you can My home is my beloved Darkside and as I've said so many times before on each of my torrents.... Be aware of bogus sites and lamers See ya.''

ആക്സോ എവിടെ, അയാള്‍ ആരാണ്, തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കുറെ അഭ്യൂഹങ്ങള്‍ മാത്രമാണ്..

information courtesy: various portals including wikipedia

Comments

Popular posts from this blog

വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നൽ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോൺ മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നൽ ആപ്പ് ഡൗൺലോഡുകളുടെയും അതിൽ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.

ഹുറൂബ് ആയത് കാരണം നാട്ടിൽ പോകാൻ സാധിക്കുന്നില്ലേ? വിഷമിക്കേണ്ട

ഈ ഡിജിറ്റൽ യുഗത്തിൽ കുട്ടികൾക്ക് ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ ഉപയോഗം അനിവാര്യമായി മാറിയിരിക്കുകയാണ് . ഓൺലൈൻ ചതിക്കുഴികളും ദൂഷ്യവശങ്ങളും ഏറെയുള്ള ഈ ഡിജിറ്റൽ യുഗത്തിൽ നമ്മുടെ കുട്ടികളുടെ സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തിന് രക്ഷിതാക്കളുടെ സഹായത്തിനായി ഗൂഗിൾ പുറത്തിറക്കിക്കിയിട്ടുള്ള ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പ് വളരെയേറെ ഉപകാരപ്രദമാണ്. ഈ വിഡിയോയിൽ ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പിന്റെ ഉപയോഗങ്ങളെകുറിച്ചും ഇൻസ്റ്റാൾ ചെയ്യേണ്ട രീതിയെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു .