തൊഴിലന്വേഷിക്കുന്ന മിടുക്കർക്ക് മികച്ചരീതിയിലുള്ള തൊഴിൽ സാധ്യതകളുമായി കരിയർ എക്സ്പോ 2019.
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, കേരള സംസ്ഥാന യുവജന കമ്മീഷൻ, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി എന്നിവർ സംയുക്തമായി നടത്തുന്ന മെഗാ തൊഴിൽ മേളയാണ് കരിയർ എക്സ്പോ 2019. കേരളത്തിലെ ഏറ്റവും വലിയ തൊഴിൽ, വിദ്യഭ്യാസ, സംരംഭക മാധ്യമമായ NowNext ആണ് കരിയർ എക്സ്പോ 2019 ന്റെ Strategic Partner.
കേരളത്തിലങ്ങോളമിങ്ങോളമുള്ള 6000 ത്തിലധികം ഉദ്യോഗാർത്ഥികൾ ഈ തൊഴിൽ മേളയിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019 ഫെബ്രുവരി 22 , 23 തീയതികളിലായി എറണാകുളം ജില്ലയിലെ കുസാറ്റ് ക്യാമ്പസിൽ നടക്കുന്ന തൊഴിൽമേളയിൽ വിവിധ മേഖലകളിലായി കേരളത്തിനകത്തും പുറത്തും നിന്നായി 80 – ൽ പരം സ്ഥാപനങ്ങൾ പങ്കെടുക്കുന്നുണ്ട്.
തൊഴിൽ മേളയിൽ പങ്കെടുക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലവസരങ്ങളുടെ മുഴുവൻ വിവരങ്ങളും മുൻകൂട്ടി മനസ്സിലാക്കാൻ സാധിക്കുന്നു എന്നത് കരിയർ എക്സ്പോയുടെ പ്രത്യേകതയാണ്. 18 വയസ്സ് പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് അനായാസമായി ഓൺലൈനായി തൊഴിൽ മേളയിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. www.careerexpo2019.in എന്ന വെബ്സൈറ്റ് സന്ദർശിച്ച്, തികച്ചും സൗജന്യമായി രജിസ്ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്.
രജിസ്റ്റർ ചെയ്യുന്ന കമ്പനികൾക്ക് വേക്കൻസികൾ ലിസ്റ്റ് ചെയ്യാനും അവയിൽ അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികളുടെ റെസ്യൂമെ മുൻകൂട്ടി കാണാനും സാധിക്കുമെന്നത് കരിയർ എക്സ്പോ യുടെ വ്യത്യസ്തയാണ്. അതുവഴി, തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിന് മുൻപ് തന്നെ അവശ്യമെങ്കിൽ ഫിൽറ്ററിംഗ് നടത്താൻ കമ്പനികൾക്ക് സാധിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് +91 7356357770, 7356357776 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടുക.
Comments