ശരിയത്ത് അനുസരിക്കുന്ന, 'ഹലാല്‍' ആയ മൊബൈല്‍ ബ്രൗസറുമായി മലേഷ്യന്‍ സ്റ്റാര്‍ട്ട് അപ്പ് pmsalam web
ക്വാലാലംപുർ: ഇസ്ലാം മത വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസ നിയമങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കാവുന്ന മൊബൈല്‍ ബ്രൗസറുമായി മലേഷ്യല്‍ സ്റ്റാര്‍ട്ട് അപ്പ്. സലാം വെബ്് എന്നാണ് ഇതിന് പേര്. സന്ദേശം അയക്കല്‍, വാര്‍ത്തകള്‍ അറിയല്‍ ഉള്‍പ്പടെയുള്ള ഫീച്ചറുകള്‍ ബ്രൗസറില്‍ ലഭ്യമാണ്. ശരിയത്ത് നിയമങ്ങള്‍ അനുസരിക്കുന്ന ബ്രൗസിങ് അനുഭവമാണ് ഈ ബ്രൗസര്‍ നല്‍കുക. സലാം വെബ്. കോം എന്നാണ് ഈ ബ്രൗസറിന്റെ യുആര്‍എല്‍. നമസ്‌കരിക്കാനുള്ള ദിക്ക് അറിയുന്നതിനുള്ള ഖിബില കോമ്പസ്, നമസ്‌കാര സമയം, ദൈനം ദിന വചനങ്ങള്‍ പോലെയുള്ള ഇസ്ലാമികമായ സൗകര്യങ്ങളാണ് ഇതില്‍ ഒരുക്കിയിട്ടുള്ളത്.
Comments