Sound effect

നമ്മളിൽ പലരും തിയേറ്ററിൽ പോയി സിനിമ കാണുമ്പോൾ ചിലപ്പോഴെങ്കിലും ശബ്ദ സാങ്കേതിക വിദ്യ ഏതെന്ന് നോക്കിയയാണ് പോകാറുള്ളത്. തിയേറ്ററിൽ എത്തി കഴിയുമ്പോൾ പക്ഷേ നമ്മൾ ഉദ്ദേശിച്ച സൗണ്ട് എക്സ്പീരിയൻസ് കിട്ടാതെ വരുമ്പോൾ നിരാശരായി മടങ്ങേണ്ടി വരാറുമുണ്ട്. ഇതിനെ പറ്റിയുള്ള ചില പിന്നാമ്പുറ സത്യങ്ങളാണ് ഞാൻ ഇവിടെ എഴുതുന്നത്. കേരളത്തിലെ നല്ല ഒരു ശതമാനം തീയേറ്ററുകളും എപ്പോൾ ഡോൾബി 5.1,7.1 ശബ്ദ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്നവയാണ്. വിരലിൽ എണ്ണാവുന്ന തീയേറ്ററുകളിൽ ഡോൾബി അറ്റ്മോസ് ഉണ്ട്. രണ്ടോ മൂന്നോ ഇടങ്ങളിൽ ബാർക്കോ 11.1 ഒരോ 3D യും. പക്ഷേ നമ്മൾ തിയേറ്ററിൽ മേൽ പറഞ്ഞ ശബ്ദ സൗന്ദര്യം ആസ്വദിക്കാൻ വരുമ്പോൾ തികച്ചും നിരാശരാകേണ്ടി വരുന്നുണ്ട്  പ്രത്യകിച്ചും ഡോൾബി അറ്റ്മോസ് തീയേറ്ററുകളിൽ. കേരളത്തിൽ വരുന്ന ഭൂരിഭാഗം സിനിമ പ്രിന്റുകളും 5.1 ഓഡിയോ മിക്സിൽ ചെയ്യപ്പെട്ടവയാണ്. 7.1 സൗണ്ടിൽ അത് കളിക്കുമ്പോൾ തന്നെ 2 ചാനൽ സ്‌പീക്കർസിൽ ശബ്ദം നല്ല മേന്മയിൽ വരുന്നില്ല എന്നതാണ് സത്യം. ചില ഇടങ്ങളിൽ ഇത് പരിഹരിക്കാനായി 5.1 to 7.1 അപ്പ് സ്കലേർ സ്ഥാപിച്ചിട്ടുണ്ട് പക്ഷേ അതിനും ചില പരിമിതികൾ നേരിടേണ്ടി വരും (അടുത്തിടെ ഇറങ്ങിയ കിംഗ് ലയർ , ജേക്കബിന്റെ സ്വർഗ്ഗരാജ്യം എല്ലാം തിയേറ്ററിൽ എത്തിയിരിക്കുന്നത് 5.1 പ്രിന്റുകളാണ്). ഇംഗ്ലീഷ് സിനിമകളും ഇതേ അവസ്‌ഥ തന്നെ പിന്തുടരുന്നു. അടുത്തിടെ ഇറങ്ങിയ ഡോൾബി അറ്റ്മോസ് മിക്സിൽ ചെയ്ത സിനിമകളായ ബാറ്റ്മാൻ vs സൂപ്പർമാൻ , ജംഗിൾ ബുക്ക് കേരളത്തിലെ അറ്റ്മോസ് തീയേറ്ററുകളിൽ എത്തിയപ്പോൾ വെറും 5.1 ആയിരുന്നു. 32 മുതൽ 64  സ്‌പീക്കർ ഉള്ള അറ്റ്മോസ് തീയേറ്ററുകളിൽ ഈ പറയുന്ന 5.1 പ്രിന്റ് ഇട്ട് എത്ര മുക്കിയാലും വരുന്ന ശബ്ദം വളരെ നിരാശജനകമായിരിക്കും. ഇത് കൂടാതെ ഇംഗ്ലീഷ് സിനിമകളിൽ ഓഡിയോ മിക്സ് വോളിയം വളരെ കുറവായിരിക്കും. ഉദാഹരണത്തിന് ജേക്കബിന്റെ സ്വർഗ്ഗരാജ്യം ഒരു 7.1 തിയേറ്ററിൽ കളിക്കുമ്പോൾ മാസ്റ്റർ വോളിയം -4.9 to -5.2  ഇടയിലാണ് , ഇതേ തിയേറ്ററിൽ ജംഗിൾ ബുക്ക് കാണിക്കുമ്പോൾ ശബ്ദം ഒന്ന്  കേട്ട് തുടങ്ങാൻ തന്നെ +1.5 to +2.3  ഇടയിൽ വരണം. ചില കൂട്ടർ പറയുന്നത് കേൾക്കാം അവർ ഡോൾബി അറ്റ്മോസ് സ്‌പീക്ക്ർസ് ഓഫ് ചെയ്തു എന്നൊക്കെ. അങ്ങനെ പെട്ടന്ന് ഓഫ് ചെയ്യാവുന്നതല്ല തിയേറ്റർ സൗണ്ട് സിസ്റ്റംസ് എന്ന് ആദ്യം മനസ്സിലാക്കുക. പ്രോജെക്ടറിൽ നിന്ന് നേരിട്ട് പോകുന്ന വയർ സൗണ്ട് പ്രോസിസോറുകളുമായി കണക്ടഡ് ആകും. ഓപ്പറേറ്റേഴ്സിന്റെ ജോലി സ്പീക്കർ സിസ്റ്റം ഓൺ ആകുക , മാസ്റ്റർ വോളിയം കൺട്രോൾ ചെയ്യുക മാത്രമാണ്. ഈ സീരീസിൽ വരുന്ന ഒരു സ്പീക്കർ ഓൺ ചെയ്തില്ലെങ്കിൽ മറ്റ് സ്പീക്കർസിൽ നിന്നും ശബ്ദം വരുകയില്ല അങ്ങനെയാണ് സൗണ്ട് സിസ്റ്റം അസ്സെംബിൾ ചെയ്തിരിക്കുക. അപ്പോൾ ഇനിമുതൽ തീയേറ്ററുകാർ ഡോൾബി അറ്റ്മോസ് ഓഫ് ചെയ്തു എന്ന അടിസ്ഥാന രഹിതമായ കാര്യങ്ങൾ ചിന്തിക്കാതെ ഇരിക്കുക. ലക്ഷങ്ങളും കോടികളും മുടക്കി 7.1 , അറ്റ്മോസ് സൗണ്ട് സിസ്റ്റംസ് സ്ഥാപിച്ചിട്ട് വീണ്ടും പഴയ പോലെ 5.1 സൗണ്ടിൽ സിനിമ പ്രദർശിപ്പിക്കേണ്ടി വരുന്നത് തീയേറ്ററുകാരുടെ ഗതികേടാണ്. ഇതൊക്കെ അറിയും മുൻപ് ഞാനും കരുതിയത് തീയേറ്ററുകാർ നമ്മെ ഓരോരുത്തരെയും ഈ കാര്യത്തിൽ കബളിപ്പിക്കുകയാണ്. അവർ പോലും മറച്ചു വെച്ചിരുന്ന പിന്നാമ്പുറ സത്യങ്ങൾ അറിയാൻ കഴിഞ്ഞപ്പോൾ ഒരു കാര്യം ഞാൻ  മനസ്സിലാക്കി നമ്മുക്ക് മുൻപേ അവർ സിനിമ വിതരണക്കാരുടെയും ദിസ്ട്രീബൂട്ടർസിന്റെയും ചതിയിൽ ഇരയാകുന്ന സത്യം. വിവരങ്ങൾ തന്ന് സഹായിച്ചതിനും , തിയേറ്റർ പ്രോജെക്ടർ റൂമിലെ പ്രവർത്തന രീതിയും മറ്റും കണ്ട് മനസ്സിലാക്കാനും സഹകരിച്ച എല്ലാ നല്ലവരായ തിയേറ്റർ ഉടമകൾക്കും നന്ദി. ##copied

Comments

Popular posts from this blog

വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നൽ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോൺ മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നൽ ആപ്പ് ഡൗൺലോഡുകളുടെയും അതിൽ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.

ഹുറൂബ് ആയത് കാരണം നാട്ടിൽ പോകാൻ സാധിക്കുന്നില്ലേ? വിഷമിക്കേണ്ട

ഈ ഡിജിറ്റൽ യുഗത്തിൽ കുട്ടികൾക്ക് ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ ഉപയോഗം അനിവാര്യമായി മാറിയിരിക്കുകയാണ് . ഓൺലൈൻ ചതിക്കുഴികളും ദൂഷ്യവശങ്ങളും ഏറെയുള്ള ഈ ഡിജിറ്റൽ യുഗത്തിൽ നമ്മുടെ കുട്ടികളുടെ സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തിന് രക്ഷിതാക്കളുടെ സഹായത്തിനായി ഗൂഗിൾ പുറത്തിറക്കിക്കിയിട്ടുള്ള ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പ് വളരെയേറെ ഉപകാരപ്രദമാണ്. ഈ വിഡിയോയിൽ ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പിന്റെ ഉപയോഗങ്ങളെകുറിച്ചും ഇൻസ്റ്റാൾ ചെയ്യേണ്ട രീതിയെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു .