ഡിലീറ്റ് ചെയ്തിട്ടും കാര്യമില്ല; ഇന്‍സ്റ്റാഗ്രാമിന്റെ സെര്‍വറില്‍ ഉപയോക്താവ് ഒഴിവാക്കിയ ചിത്രങ്ങളും

 

ൻസ്റ്റാഗ്രാമിൽ നിന്നും ഒരു ചിത്രം നീക്കം ചെയ്താൽ അത് എന്നെന്നേക്കുമായി നീക്കം ചെയ്യപ്പെടും എന്നാണ് നമ്മുടെ പ്രതീക്ഷ. എന്നാൽ അത് സംഭവിക്കുന്നില്ലെന്ന് കണ്ടെത്തിയിരിക്കുകയാണ് സൗഗത് പൊഖാറെൽ എന്ന സുരക്ഷാ ഗവേഷകൻ.


സൗഗത് ഇൻസ്റ്റാഗ്രാമിലെ ഡൗൺലോഡ് ഡാറ്റ ഫീച്ചർ ഉപയോഗിച്ച് തന്റെ ചിത്രങ്ങളുടെയും ഡയറക്ട് മെസേജുകളുടേയും പകർപ്പ് ആവശ്യപ്പെട്ടപ്പോൾ ലഭിച്ചവയിൽ ഒരു വർഷം മുമ്പ് ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്ത ചിത്രങ്ങളും ഉണ്ടെന്നണ് സൗഗത്തിന്റെ കണ്ടെത്തൽ. ഇൻസ്റ്റാഗ്രാമിൽ നിന്നും നീക്കം ചെയ്യുന്ന ചിത്രങ്ങൾ അതിന്റെ സെർവറിൽ നിന്നും നീക്കം ചെയ്യുന്നില്ല എന്ന് ഇത് വെളിവാക്കുന്നു.

ഇത് ഒരു സാങ്കേതിക പ്രശ്നമാണെന്നാണ് ഇൻസ്റ്റാഗ്രാം പറയുന്നത്. അത് പരിഹരിച്ചുവെന്നും കമ്പനി പറയുന്നു. ഇത് കണ്ടെത്തിയ സൗഗത്തിന് ബഗ് ബൗണ്ടി പ്രോഗ്രാമിന്റെ ഭാഗമായി 6000 ഡോളർ (നാലര ലക്ഷം രൂപയോളം) പാരിതോഷികമായി നൽകുകയും ചെയ്തു.

ഒക്ടോബറിലാണ് സൗഗത്ത് ഈ പ്രശ്നം കണ്ടെത്തിയത്. എന്നാൽ ഈ മാസം ആദ്യമാണ് അത് പരിഹരിച്ചത്. ഈ പ്രശ്നം ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് കമ്പനി അറിയിച്ചു.


ഒരു ഓൺലൈൻ സേവനത്തിൽ നിന്നും ഒരു വിവരം നീക്കം ചെയ്യുമ്പോൾ അത് ആ പ്ലാറ്റ്ഫോമിന്റെ സെർവറിൽ നിന്ന് നീക്കം ചെയ്യാൻ അൽപം താമസിക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ ഒരു വിവരം നീക്കം ചെയ്യപ്പെടാൻ 90 ദിവസം എടുക്കുമെന്നാണ് പറയുന്നത്.

സൗഗത്തിന് ഈ പ്രശ്നം കണ്ടെത്താനായത് ഉപയോക്താക്കൾക്ക് അവരുടെ വിവരങ്ങൾ ഡൗൺലോഡ് ചെയ്തെടുക്കുന്നതിനായി നൽകിയ ഡൗൺ ലോഡ് ഡാറ്റ ഓപ്ഷൻ ഉള്ളതുകൊണ്ട് മാത്രമാണ് എന്നതാണ് ശ്രദ്ധേയം. അല്ലായിരുന്നെങ്കിൽ ഇൻസ്റ്റാഗ്രാം സെർവറിൽ നിങ്ങളറിയാതെ നിങ്ങൾ നീക്കം ചെയ്ത ചിത്രങ്ങളും മറ്റും സൂക്ഷിക്കുന്നുണ്ടെന്ന് അറിയാനെ സാധിക്കുമായിരുന്നില്ല.



Comments

Popular posts from this blog

വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നൽ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോൺ മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നൽ ആപ്പ് ഡൗൺലോഡുകളുടെയും അതിൽ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.

ഹുറൂബ് ആയത് കാരണം നാട്ടിൽ പോകാൻ സാധിക്കുന്നില്ലേ? വിഷമിക്കേണ്ട

ഈ ഡിജിറ്റൽ യുഗത്തിൽ കുട്ടികൾക്ക് ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ ഉപയോഗം അനിവാര്യമായി മാറിയിരിക്കുകയാണ് . ഓൺലൈൻ ചതിക്കുഴികളും ദൂഷ്യവശങ്ങളും ഏറെയുള്ള ഈ ഡിജിറ്റൽ യുഗത്തിൽ നമ്മുടെ കുട്ടികളുടെ സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തിന് രക്ഷിതാക്കളുടെ സഹായത്തിനായി ഗൂഗിൾ പുറത്തിറക്കിക്കിയിട്ടുള്ള ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പ് വളരെയേറെ ഉപകാരപ്രദമാണ്. ഈ വിഡിയോയിൽ ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പിന്റെ ഉപയോഗങ്ങളെകുറിച്ചും ഇൻസ്റ്റാൾ ചെയ്യേണ്ട രീതിയെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു .