ടിക് ടോക് ന് പകരക്കാരനുമായി ഇൻസ്റ്റാഗ്രാം
ടിക് ടോക്കിന് പകരം പുതിയ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം; വീഡിയോകള്‍ പങ്കുവെയ്ക്കാന്‍ ഇന്‍സ്റ്റഗ്രാം റീല്‍സ്
ടിക് ടോക്കിന് പകരം വീഡിയോകള്‍ പങ്കുവെയ്ക്കാനായി പുതിയ ഫീച്ചര്‍ പുറത്തിറക്കി ഇന്‍സ്റ്റഗ്രാം. ടിക് ടോക്കിന് സമാനമായി 15 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ റെക്കോഡ് ചെയ്യാനും എഡിറ്റ് ചെയ്യാനും പങ്കുവെയ്ക്കാനും കഴിയുന്ന ഫീച്ചറാണ് ഇന്‍സ്റ്റഗ്രാം പുറത്തിറക്കിയിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാം റീല്‍ എന്നറിയപ്പെടുന്ന ഈ ഫീച്ചര്‍ കഴിഞ്ഞ വര്‍ഷം ബ്രസീലിലാണ് ആദ്യമായി അവതരിപ്പിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ബ്രസിലീല്‍ അവതരിപ്പിച്ച ഈ ഫീച്ചര്‍ പിന്നീട് മറ്റ് രാജ്യങ്ങളിലും ഇന്‍സ്റ്റഗ്രാം അവതരിപ്പിക്കാന്‍ ആരംഭിച്ചു. ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളില്‍ അവതരിപ്പിച്ച ശേഷമാണ് ഇന്‍സ്റ്റഗ്രാം റീല്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്.
ഓഡിയോയും വീഡിയോയും സെറ്റ് ചെയ്യാനുള്ള സംവിധാനം പുതിയ ഫീച്ചറിലുണ്ട്. ടിക് ടോക്കിന് സമാനമായി മറ്റുവരുടെ ഓഡിയോ ഉപയോഗിച്ച് പുതിയ വീഡിയോ നിര്‍മ്മിക്കാനുള്ള സംവിധാനവും റീലിലുണ്ട്.
ഇന്‍സ്റ്റഗ്രാം റീല്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് അവരുടെ ഫോളേവേഴ്‌സുമായി വീഡിയോ പങ്കിടാന്‍ കഴിയും. ഇന്‍സ്റ്റഗ്രാമില്‍ സറ്റോറി പോസ്റ്റ് ചെയ്യാനുള്ള ക്യാമറ ഓപ്ഷനുകള്‍ക്കൊപ്പമാണ് റീല്‍ എന്ന ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വീഡിയോ കൂടുതല്‍ രസകരമാക്കുന്നതിനായി ഉപയോഗിക്കാന്‍ കഴിയുന്ന നിരവധി റിയാലിറ്റി എഫക്റ്റുകളും ഈ ഫീച്ചറിലുണ്ട്.
Comments