കോവിഡിന് ശേഷം വിജയിക്കാൻ സാധ്യതയുള്ള 4 ബിസിനസ് സംരംഭങ്ങൾ.
- Get link
- X
- Other Apps
by Tech viruthan .
കോവിഡ് 19 ലോകത്തെ ബിസിനസ്സ് സങ്കൽപ്പങ്ങളെയും മാറ്റി മറിച്ചിരിക്കുകയാണ്.ബിസിനസ്സിന്റെ മുഖഛായ തന്നെ ഈ സാഹചര്യത്തിൽ മാറിയിരിക്കുകയാണ്. ഇത് വരെ നമ്മൾ കണ്ടറിഞ്ഞ ബിസിനസ്സ് സങ്കല്പങ്ങൾ അല്ല ഇനി വരാൻ പോകുന്നതും വന്നു കൊണ്ടിരിക്കുന്നതും. അടിമുടി മാറ്റങ്ങളോട് കൂടിയാവും ഇനി ബിസിനസിനെ ലോകം അറിയാൻ പോകുന്നത്. ബിസിനസ്സിന്റെ നിലനില്പിന് ഈ മാറ്റങ്ങൾ അത്യാവശ്യവും ആണ്. ഇനി പുതിയ മാറ്റങ്ങളെ ഉൾകൊണ്ട് അതിനോട് യോജിച്ച് പോകുന്ന ബിസിനസുകൾ മാത്രം നില നിൽകും. അത് പോലെ ഓരോ മാറ്റത്തിലും പുതിയ അവസരങ്ങളുടെ വാതിലുകളും തുറക്കുന്നുണ്ട്. അത് മനസ്സിലാക്കി ബിസിനസ്സ് ചെയ്യുന്നവർ എല്ലാ കാലത്തും നിലനിൽക്കും.
നമുക്ക് അറിയാം കേരളത്തിൽ ഇന്ന് തീരെ സജീവമല്ലാത്ത ഒരു ബിസിനസ്സ് മേഖലയാണ് ഓൺലൈൻ ഗ്രോസറി. ഈ കൊവിഡ് കാലത്ത് ഇതിന് വളരെ വലിയ സാധ്യതയാണ് ഉള്ളത്. പലചരക്ക് സാധനങ്ങൾ ഓർഡർ അനുസരിച്ച് വീടുകളിൽ എത്തിക്കുന്ന രീതിയാണിത്. സമൂഹത്തിലെ ഏത് ഗണത്തിൽ പെട്ട ആൾ ആണെങ്കിലും അവരുടെ ആവശ്യത്തിന് അനുസരിച്ച് സാധനങ്ങൾ അവരുടെ വീടുകളിൽ നേരിട്ട് എത്തിക്കുകയാണെങ്കിൽ അത്രയും ഉപകാരം എന്ന് ചിന്തിക്കുന്നവരാണ്. പുറത്ത് ഇറങ്ങുന്നത് കഴിവതും ഒഴിവാക്കി നിൽക്കുമ്പോൾ ഈ ഒരു രീതിക്ക് വളരെ വലിയ സാധ്യത ആണ് കണ്ട് വരുന്നത്. ഒരു ഓൺലൈൻ സ്റ്റോർ ആരംഭിച്ച് കൊണ്ടോ അല്ലെങ്കിൽ വാട്ട്സ്ആപ് വഴിയോ ഈ ബിസിനസ്സ് ചെയ്യാം. കുറഞ്ഞ വിലയിൽ പച്ചക്കറികളും പലചരക്ക് സാധനങ്ങളും സംഘടിപ്പിച്ച് ഓർഡർ അനുസരിച്ച് വീടുകളിൽ എത്തിക്കാം. ഈ കോവിഡ് കാലത്ത് ഇതിന്റെ ആവശ്യക്കാര് കൂടുതൽ ആണ് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത.നിയമത്തിന്റെ വലിയ നൂലാമാലകൾ ഒന്നും തന്നെ ഇല്ലാതെ തന്നെ കൈകാര്യം ചെയ്യാൻ പറ്റുന്ന ഒരു ബിസിനസ്സ് കൂടിയാണിത്
കൊറിയർ ആൻഡ് ഡെലിവറി സർവീസ് ആണ് മറ്റൊരു ബിസിനസ് ഐഡിയ . ഇന്നത്തെ മാറിമറിഞ്ഞ കോവിഡ് ലോകത്ത് ആവശ്യത്തിന് പുറത്ത് പോകാൻ ഒന്നു ഭയക്കുന്ന കാഴ്ചയാണ് നിലനിൽക്കുന്നത്. എല്ലാം വീട്ടിലേക്ക് നേരിട്ട് എത്തിയാൽ അത്രയും എളുപ്പം എന്ന് ചിന്തിക്കുന്നവർ ആണ് നമ്മളിൽ ഒട്ടു മിക്ക പേരും. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്ക് ഉണ്ടായ വളർച്ച തന്നെ ഇതിന് ഉദാഹരണമാണ് എന്നാൽ ഈ ബിസിനസ്സിന്റെ ഏറ്റവും വലിയ പ്രശ്നം ലോജിസ്റ്റിക് തന്നെയാണ്. ഉത്പന്നങ്ങൾ നേരിട്ട് എത്തിക്കാനുള്ള ചാനൽ ഒരുക്കുക എന്നുള്ളത് അത്ര എളുപ്പമുള്ള കാര്യമല്ല. അത് കൊണ്ട് തന്നെ ഈ ബിസിനസ്സ് രംഗത്ത് വമ്പിച്ച ഒരു കുതിച്ചു ചാട്ടം വരും കാലങ്ങളിൽ കാണാൻ സാധിക്കും എന്ന് തീർച്ചയാണ്. സുഹൃത്തുക്കൾ ചേർന്നോ,അല്ലെങ്കിൽ പാർട്ടൈം ജോലിക്കാരെ നിയമിച്ചോ ഇങ്ങനെ ഒരു ശൃംഖല ഉണ്ടാക്കിയെടുക്കാൻ സാധിക്കും.ഇതിലൂടെ സ്വയം കൊറിയർ സർവീസ് തുടങ്ങാൻ സാധിക്കും. അല്ലെങ്കിൽ മറ്റു കമ്പനികളുമായി സഹകരിച്ച് അവർക് വേണ്ടി വർക് ചെയ്യുകയും ആകാം.
ഇത് പോലെ പ്രാധാന്യം ഉള്ള വേറെ ഒരു ബിസിനസ്സ് മേഖലയാണ് ഹെൽത്ത് കെയർ പ്രോഡക്റ്റ് . കൊവിഡിന് ശേഷം ലോകം ഇനി കൂടുതൽ ഊന്നൽ നൽകുന്നത് ആരോഗ്യ സംരക്ഷണത്തിന് ആകും. കോവിഡ് എത്ര കാലം നമുക്ക് ഒപ്പം ഉണ്ടാകുമെന്ന് ഇപ്പോഴും നമുക്ക് പ്രവചിക്കാൻ സാധ്യമല്ല. ഈ സാഹചര്യത്തിൽ നമ്മൾ എല്ലാം തന്നെ നമ്മുടെ കൂടെ കൊണ്ട് നടക്കുന്ന വസ്തുക്കളാണ് മസ്കുകൾ, സാനിട്ടൈസരുകൾ തുടങ്ങിയവ. ഇതിന്റെ ആവശ്യകത കൂടിയതോടെ ലഭ്യതക്കുറവ് നേരിടുന്നത് നമ്മൾ കാണുന്നുണ്ട്. അത് കൊണ്ട് ഈ വക ഹെൽത്ത് കെയർ പ്രൊഡക്റ്റുകൾക് ആവശ്യം കൂടിവരികയാണ്. അത് പോലെ തന്നെ നമുക്ക് അറിയാം കോവിഡ് 19 ഏറ്റവും കൂടുതൽ ബാധിച്ച മേഖലയാണ് നമ്മുടെ വിദ്യാഭ്യാസ മേഖല. വിദ്യഭ്യാസം നേടാനുള്ള ഏറ്റവും നല്ല വഴിയാണ് ഓൺലൈൻ എഡ്യൂക്കേഷൻ. കുട്ടികളുടെ സുരക്ഷിതത്വം മുൻ നിർത്തി കൊണ്ട് ഏറ്റവും നല്ല ഇന്റെർനെറ്റ് സംവിധാനം നിലനിർത്തേണ്ടത് ആവശ്യമാണ്. ഓൺലൈൻ വെബിനായി വെബ്സൈറ്റുകൾ ധാരാളമുണ്ട്. ഇതിൽ പലതും സൗജന്യവുമാണ്. ഈ സേവനങ്ങൾ ഓൺലൈൻ ക്ലാസുകൾക്ക് ഉപയോഗപ്പെടുത്താം.
Comments