ഗൂഗിള്‍ പ്ലസിന് സമ്പൂര്‍ണ അന്ത്യം, ഇനി ഗൂഗിള്‍ കറന്റ്‌സ്; പുതിയ ആപ്പുകള്‍ എത്തി
പുതിയ ഇന്റർഫെയ്സും പുതിയ ചില ഫീച്ചറുകളുമായാണ് ഗൂഗിൾ കറന്റ്സ് എത്തിയിരിക്കുന്നത്. ഹോം സ്ക്രീനിൽ ഇഷ്ടാനുസരണം മാറ്റം വരുത്താം. പ്രാധാന്യം അനുസരിച്ച് പോസ്റ്റുകൾ ക്രമീകരിക്കുകയും ദൃശ്യമാക്കുകയും ചെയ്യാം.
ഗൂഗിൾ പ്ലസിനെ പോലെതന്നെ ഉപയോക്താക്കൾക്ക് പോസ്റ്റുകളിൽ കമന്റ് ചെയ്യാനും പോസ്റ്റുകളിലൂടെ ചോദ്യങ്ങൾ ചോദിക്കാനും അഭിപ്രായം പങ്കുവെക്കാനും സാധിക്കും. ഓരോ പോസ്റ്റുകളുടേയും പ്രചാരം എത്രത്തോളമുണ്ടെന്ന് പരിശോധിക്കാനുള്ള സംവിധാനവുമുണ്ട്. ടാഗുകളും വിഷയങ്ങളും ആളുകൾക്ക് ഫോളോ ചെയ്യാനാവും.
2011-ൽ അവതരിപ്പിക്കപ്പെട്ട ഗൂഗിൾ പ്ലസിന് ചുരുങ്ങിയ കാലംകൊണ്ട് തന്നെ നിരവധി ഉപയോക്താക്കളെ കിട്ടിയിരുന്നു. ജിമെയിൽ ഉപയോക്താക്കളിൽ വലിയൊരു വിഭാഗം ഗൂഗിൾ പ്ലസിലും അംഗങ്ങളായി. എന്നാൽ അംഗങ്ങളുടെ എണ്ണം ഏറെയുണ്ടായിരുന്നിട്ടും ഗൂഗിൾ പ്ലസിൽ ആളുകളുടെ വരവ് കുറവായിരുന്നു. ഒരു സോഷ്യൽ മീഡിയ എന്ന രീതിയിൽ ആരും തന്നെ ഗൂഗിൾ പ്ലസ് പ്രയോജനപ്പെടുത്തിയിരുന്നില്ല.
പലവിധ മാറ്റങ്ങൾ വരുത്തിയിട്ടും ഫെയ്സ്ബുക്കിനെയോ ട്വിറ്ററിനേയോ നേരിടാൻ ഗൂഗിൾ പ്ലസിന് സാധിച്ചില്ല.
2018 ഒക്ടോബറിലാണ് ഉപയോക്താക്കൾക്കുള്ള ഗൂഗിൾ പ്ലസ് സേവനം നിർത്തലാക്കുന്നതായി കമ്പനി പ്രഖ്യാപിച്ചത്. 2019 ഏപ്രിലിൽ സേവനം നിർത്തുകയും ചെയ്തു. ഇപ്പോൾ സ്ഥാപനങ്ങൾക്ക് നൽകിയിരുന്ന സേവനവും ഗൂഗിൾ അവസാനിപ്പിക്കുകയാണ്.
Comments