കുട്ടികൾക്ക് 1 മുതൽ 18 വയസ്സു വരെ 50000 രൂപ സഹായ൦

കേരള സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സഹായം ലഭിക്കുന്ന ഒരു പദ്ധതിയെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. 50,000 രൂപ വരെ ലഭിക്കുന്ന ഈ പദ്ധതി ആർക്കൊക്കെ ലഭിക്കുമെന്നും അപേക്ഷിക്കേണ്ട രീതിയും മറ്റും വിവരങ്ങളും തുടർന്ന് വിവരിക്കുന്നു. കുട്ടികൾക്ക് അസുഖം വന്നാൽ അവരുടെ ചികിത്സക്കായി ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്ക് താങ്ങായി സർക്കാർ രൂപീകരിച്ച പദ്ധതിയാണ് ” താലോലം” എന്ന പേരിൽ അറിയുന്നത്.
1 വയസ്സ് മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് ഈ സേവനം ലഭ്യമാകുന്നത്. ഏകദേശം എല്ലാ അസുഖങ്ങൾക്കും ഈ തുക ലഭിക്കുന്നതാണ്. 50,000 രൂപയിൽ കൂടുതൽ ആണെങ്കിൽ മേലധികാരികൾ ആലോചിച്ചതിന് ശേഷം ഈ തുകയും ലഭിച്ചേക്കാം. കേരളത്തിൽ സ്ഥിരതാമസം ചെയ്യുന്ന എല്ലാവര്ക്കും അപേക്ഷിക്കാം. APL ,BPL വ്യത്യാസമില്ലാതെ അപേക്ഷിക്കാവുന്നതാണ്. ശത്രക്രിയകൾ, കിഡ്നി, ഹൃദയം സംബന്ധമായ അസുഖങ്ങൾ, ഹീമോഫോബിയ, ജനന വൈകല്യം, ന്യൂറോ ടെവേലോപ്മെന്റ്റ് ഡിസെബിലിറ്റി തുടങ്ങിയ അസുഖങ്ങൾക്ക് ഒക്കെ ഈ സഹായം ലഭിക്കുന്നതാണ്.

സാമൂഹിക നീതി വകുപ്പിന്റെ കീഴിലാണ് ഈ പദ്ധതി പ്രവർത്തിക്കുന്നത്. അപേക്ഷിക്കാൻ അപ്ലിക്കേഷൻ ഫോം പൂരിപ്പിച്ച ശേഷം ആവശ്യമായ രേഖങ്ങളുമായി ജില്ലാ സാമൂഹിക നീതി വകുപ്പ് ഓഫീസിൽ ബന്ധപ്പെടുക.ആധാർ കാർഡ്, അഡ്രസ് പ്രൂഫ്, മാതാപിതാക്കളുടെ വരുമാന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, കുട്ടികളുടെ മെഡിക്കൽ റിപ്പോർട്ട് തുടങ്ങിയവയുടെ കോപ്പി കൂടെ സമർപ്പിക്കുക. ഇതിനെ കുറിച്ച് അറിയാത്ത കൂട്ടുകാരിലേക്കും ഷെയർ ചെയ്ത് എത്തിക്കുക.

Comments

Popular posts from this blog

വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നൽ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോൺ മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നൽ ആപ്പ് ഡൗൺലോഡുകളുടെയും അതിൽ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.

Paytm Photo QR: ഫോട്ടോ ക്യുആര്‍ - ഓണ്‍ലൈന്‍ പേയ്‌മെന്റ് രംഗത്തെ പുതിയ തരംഗം

സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഇഖാമ, റി എൻട്രി എന്നിവ ഓട്ടോമാാറ്റിക്കായി പുതുക്കിയിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം