മൊബൈലിലൂടെ ഓൺലൈൻ ജോലി
തിരക്ക് പിടിച്ച ജീവിതത്തിനിടയിലും ഓൺലൈനിലൂടെ ചെറിയ വരുമാനങ്ങൾ ഉണ്ടാക്കാൻ ആഗ്രഹിക്കാത്തവർ കുറവല്ല. കുറഞ്ഞ ശമ്പളവും തരുന്ന ശമ്പളത്തിനെക്കാൾ കൂടുതൽ ജോലിയും മനുഷ്യരിൽ അസ്വസ്ഥത സൃഷ്ടിക്കാറുണ്ട്. അതു കൊണ്ട് തന്നെ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്നവർക്ക് അധിക വരുമാനം ലഭിക്കുന്ന ഒരു ഓൺലൈൻ ജോലിയാണ് ഇന്നിവിടെ പരിചയപ്പെടുത്താൻ പോകുന്നത്. പലതരം ഓൺലൈൻ ജോലികൾ ഉണ്ടെങ്കിലും മൊബൈലിലൂടെ വരുമാനം ലഭിക്കുന്ന ഓൺലൈൻ ജോലിയാണ് ഇന്നിവിടെ പരിചയപ്പെടുത്താൻ പോകുന്നത്.
Kikiers എന്ന ഫോട്ടോ മൈക്രോ ബ്ലോഗിംഗ് വെബ്സൈറ്റിലൂടെ നിങ്ങൾക്ക് ഗൂഗിൾ പേ, പേ ടി. എം എന്നിവയിലൂടെ പണം പിൻവലിക്കാൻ പറ്റുന്നതാണ്. നിങ്ങൾ ഇൻസ്റ്റാഗ്രാമിൽ ആക്റ്റീവ് ആണെങ്കിൽ നിങ്ങൾക്ക് ഇതിലൂടെ പണം സമ്പാദിക്കാം. എങ്ങനെ എന്നല്ലേ? നിങ്ങൾ ഇൻസ്റ്റാഗ്രാമിൽ ഇടുന്ന ഫോട്ടോസ് നിങ്ങൾക്ക് ഈ സൈറ്റിൽ അപ്‌ലോഡ് ചെയ്ത് പണം ഉണ്ടാക്കാം. 1 ഫോട്ടോയ്ക്ക് 0.25 ഡോളർ മുതൽ 1 ഡോളർ വരെ സമ്പാദിക്കാൻ പറ്റും. എന്നാൽ 24 മണിക്കൂറിൽ 8 ഫോട്ടോകൾ വരെ മാത്രമേ നിങ്ങൾക്ക് അപ്‌ലോഡ് ചെയ്യാൻ പറ്റുകയുള്ളൂ. അതായത് പരമാവധി 8 ഡോളർ വരെ നേടാം.
ഈ വെബ്‌സൈറ്റിലൂടെ ഫോട്ടോകൾ മാത്രമല്ല, 400 വാക്കുകളിൽ കുറയാതെ വിവരണങ്ങളും ടൈപ്പ് ചെയ്ത് എഴുതിയാൽ ഫോട്ടോയ്ക്ക് കിട്ടുന്നെതിനെക്കാൾ, അതായത് 1 ഡോളർ മുതൽ 2 ഡോളർ വരെ നിങ്ങൾക്ക് നേടാൻ കഴിയുന്നതാണ്. പല സൈറ്റുകളിലും പലരുടെയും വിവരണങ്ങൾ ലഭ്യമായതിനാൽ ഒരിക്കലും അവ കോപ്പി ചെയ്തു പകർത്താൻ നോക്കരുത്. നിങ്ങളുടെ സ്വന്തം വിവരണങ്ങൾ മാത്രമേ ടൈപ്പ് ചെയ്ത് അപ്‌ലോഡ് ചെയ്യാൻ പറ്റുകയുള്ളൂ. നിങ്ങൾക്ക് കിട്ടുന്ന പോയിന്റുകളെയാണ് പണമായി മാറ്റാൻ പറ്റുകയുള്ളൂ. മഹത് വ്യക്തികളുടെ വചനങ്ങൾ നിങ്ങൾക്ക് ഇതിൽ ഉൾപ്പെടുത്താമെങ്കിലും 90% വിവരണങ്ങളും നിങ്ങളുടേത് മാത്രമായിരിക്കണം.
ഇനി പറയുന്നത് പേയ്‌പാൽ എന്ന സൈറ്റ് അല്ലെങ്കിൽ ആപ്പിലൂടെ എങ്ങനെ പണം പിൻവലിക്കാൻ പറ്റുമെന്നതിനെയാണ്. വിശ്വാസ്യത ഉള്ള മിക്ക ഓൺലൈൻ ജോലികൾക്കും പേയ്‌പാൽ ഉണ്ടായിരിക്കുമെന്നതിനാൽ നിങ്ങൾക്ക് വിശ്വസിച്ചു ജോലികൾ ചെയ്യാവുന്നതാണ്. പേയ്‌പാലിൽ അക്കൗണ്ട് ഉണ്ടാക്കാൻ വേണ്ടി നിങ്ങളുടെ ഇ മെയിൽ, ജനന തീയതി, അഡ്രസ്, മൊബൈൽ നമ്പർ എന്നിവ കൊടുത്തു രജിസ്റ്റർ ചെയ്യുക. തുടർന്നു ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ചോ അല്ലെങ്കിൽ ബാങ്ക് അക്കൗണ്ട് നമ്പർ വെച്ചോ പേയ്‌പാലുമായി ലിങ്ക് ചെയ്യുക. പേയ്‌പാലിൽ പണം വരുമ്പോൾ നിങ്ങൾക്ക് ലിങ്ക് ചെയ്തു വെച്ചേക്കുന്ന അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാവുന്നതാണ്.
Comments