പലിശ രഹിത വായ്പയിൽ വീട് നിർമാണം

പലിശ രഹിത ലോൺ വ്യവസ്ഥയിൽ വീട് നിർമിച്ചു കൊടുക്കുന്ന പദ്ധതിയെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. 50 മാസം കൊണ്ട് കൊണ്ട് തിരിച്ചടച്ചാൽ മതിയാകും, അതും പലിശ ഇല്ലാതെ തന്നെ. പണിത് കൊടുക്കുന്ന സ്ക്വാർ ഫീറ്റ് റേറ്റ് ഓരോ ജില്ലകളിലും വ്യത്യാസമുണ്ട്. പാലക്കാട, തൃശൂർ, മലപ്പുറം, കാസർഗോഡ് തുടങ്ങിയ സ്ഥലങ്ങളിൽ 1400 രൂപയാണ് sqft വില. കണ്ണൂർ, കോഴിക്കോട്, എറണാകുളം, ആലപ്പുഴ, കൊല്ലം, കോട്ടയം എന്നീ ജില്ലകളിൽ 1450 രൂപയും ഇടുക്കി വയനാട് ജില്ലകളിൽ 1500 രൂപയും തിരുവനന്തപുരത്ത് 1550 രൂപയുമാണ്.
ഇത് പദ്ധതിയുടെ നിബന്ധന നോക്കുകയാണെങ്കിൽ താരപ്പണി, കട്ടള, ജന്നൽ അനുബന്ധ സാധനങ്ങൾ കസ്റ്റമർ തന്നെ വഹിക്കേണ്ടതാണ്.ബെൽറ്റ് മുതൽ താക്കോൽ തരുന്ന വരെയുള്ള പണികൾ കമ്പനി ചെയ്ത് തരും. വീട് പണിയാൻ ആവശ്യമായ തുകയുടെ 50% മാത്രമാണ് വായ്പ ആയി ലഭിക്കുന്നത്. ബാക്കി 50% കസ്റ്റമർ തന്നെ നൽകേണ്ടതുണ്ട്. വായ്പ കിട്ടി അടുത്ത മാസം മുതൽ തന്നെ മാസ തവണ അടച്ചു തുടങ്ങണം.
ഉദാഹരണത്തിന് വീട് പണിയാൻ 20 ലക്ഷം ആണ് ആവശ്യമെങ്കിൽ 10 ലക്ഷമാണ് വായ്പ കിട്ടുന്നത്. അങ്ങനെയെങ്കിൽ 50 മാസം കൊണ്ട് 20,000 രൂപ വീതം അടയ്ക്കുക. ആദ്യത്തെ ഒരു വർഷം അടവ് കഴിഞ്ഞാൽ പിന്നീട നമ്മുക്ക് അധികം തുക അടയ്ക്കാൻ സാധിക്കും. അത് മൊത്ത തുകയിൽ കുറയുന്നതായിരിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വെബ്സൈറ്റ് സന്ദർശിക്കുക (www.homez4.com).

Comments

Popular posts from this blog

SIR Voter List Check in Kerala 2026 – How to Verify Your Name in Electoral Roll Online

സൗദി അറേബ്യയിലെ അബ്ഷർ സെൽഫ് സർവീസ് കിയോസ്‌ക് മെഷീൻ ലൊക്കേഷനുകൾ

ക്യാമറ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ എന്നാൽ ഇതു കൂടി മനസ്സിലാക്കണം