വാവെയ്ക്ക് പൂട്ടിടാന്‍ ബ്രിട്ടന്‍




ലണ്ടന്‍: ചൈനീസ് മൊബൈല്‍ നിര്‍മാതാക്കളായ വാവയ്യെ ബ്രിട്ടന്‍ പൂര്‍ണമായി രാജ്യത്തുനിന്ന് ഒഴിവാക്കുന്നു. ഈ വര്‍ഷം ഡിസംബര്‍ 31ന് ശേഷം പുതിയ വാവയ് 5 ജി ഉപകരണങ്ങള്‍ ബ്രിട്ടീഷ് മൊബൈല്‍ സേവന ദാതാക്കള്‍ വാങ്ങാന്‍ പാടില്ലെന്ന് ഡിജിറ്റല്‍ സെക്രട്ടറി ഒലിവര്‍ ഡൗഡന്‍.

നിലവില്‍ വാങ്ങിയ ഉപകരണങ്ങള്‍ 2027നുള്ളില്‍ ഒഴിവാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാവയ്യെ ഒഴിവാക്കുന്നത് എളുപ്പമുള്ള തീരുമാനമായിരുന്നില്ലെന്നും ഇത് രാജ്യത്ത് 5 ജി നടപ്പാക്കുന്നതിനെ ഒരു വര്‍ഷം വൈകിപ്പിക്കുമെന്നും ഡൗഡന്‍ പറഞ്ഞു.

വാവയ്യുടെ 2 ജി, 3 ജി, 4 ജി കിറ്റുകള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം ബാധകമല്ല. വാവയ് ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി അമേരിക്ക നിരോധം ഏര്‍പ്പെടുത്തിയതിന്‍െറ പിന്നാലെയാണ് ബ്രിട്ടീഷ് നടപടി.

ഹോങ്കോങില്‍ ചൈനീസ് സുരക്ഷ നിയമം നടപ്പാക്കുന്നതും ബ്രിട്ടനെ പ്രകോപിപ്പിച്ചിട്ടുണ്ട്. അതേസമയം, സുരക്ഷ ഭീഷണിയാണെന്ന വാദം പൂര്‍ണമായും തെറ്റാണെന്ന് വാവയ് കമ്പനി വ്യക്തമാക്കി.

Comments

Popular posts from this blog

SIR Voter List Check in Kerala 2026 – How to Verify Your Name in Electoral Roll Online

സൗദി അറേബ്യയിലെ അബ്ഷർ സെൽഫ് സർവീസ് കിയോസ്‌ക് മെഷീൻ ലൊക്കേഷനുകൾ

ക്യാമറ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ എന്നാൽ ഇതു കൂടി മനസ്സിലാക്കണം