ഗൂഗിള്‍ ക്രോമും സഫാരിയും ഉടന്‍ അപ്‌ഡേറ്റ് ചെയ്യൂ; ഗുരുതര പ്രശ്‌നങ്ങള്‍ കണ്ടെത്തി സിഇആര്‍ടി-ഇന്‍




  

ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഗൂഗിൾ ക്രോം, സഫാരി വെബ് ബ്രൗസറുകളിൽ ഒന്നിലധികം സാങ്കേതിക പിഴവുകൾ കണ്ടെത്തി ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സിഇആർടി-ഇൻ). ഈ പിഴവുകൾ മുതലെടുത്ത് ഹാക്കർമാർക്ക് ഉപകരണങ്ങളിൽ പ്രവേശിക്കാനും രഹസ്യാത്മക വിവരങ്ങൾ ചോർത്താനും സാധിക്കും. അതിനാൽ ക്രോമിന്റെയും സഫാരിയുടേയും ഏറ്റവും പുതിയ പതിപ്പുകളിലേക്ക് അപ്ഡേറ്റ് ചെയ്യാൻ സിഇആർടി- ഇൻ നിർദേശിച്ചു.

ഗൂഗിൾ ക്രോമിന്റെ 84.0.4147.89 പതിപ്പിന് മുമ്പുള്ളവയെയാണ് ഈ സാങ്കേതിക പ്രശ്നം ബാധിക്കുക. ഗുരുതര പ്രശ്നമാണിത് എന്നാണ് ഏജൻസി പറയുന്നത്. അതേസമയം ആപ്പിൾ ഉപയോക്താക്കൾക്ക് സഫാരി ബ്രൗസറിന്റെ 13.1.2 പതിപ്പിന് മുമ്പുള്ള പതിപ്പുകൾക്കാണ് പ്രശ്നമുള്ളത്.

ഈ സാങ്കേതിക പിഴവ് മുതലെടുത്ത് ഉപകരണത്തിൽ പ്രവേശിക്കുന്ന അക്രമികൾക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്താനും ഉപകരണത്തിൽ ഡിനയൽ ഓഫ് സർവീസ് (ഡോസ്) ആക്രമണം നടത്താനും സാധിക്കും.

ക്രോമിലും, സഫാരിയിലും കണ്ടെത്തിയ ഈ പിഴവുകളിലൂടെ ഉപകരണങ്ങളിലെ സുരക്ഷാ നിയന്ത്രണങ്ങൾ മറികടക്കാനും, ഇഷ്ടാനുസരണം കോഡുകൾ വിന്യസിക്കാനും, ഡോസ് അറ്റാക്ക്, സ്പൂഫിങ് അറ്റാക്ക്, ക്രോസ് സൈറ്റ് സ്ക്രിപ്റ്റിങ് അറ്റാക്ക് പോലുള്ള ആക്രമണങ്ങൾ നടത്താനും അക്രമികൾക്ക് സാധിക്കും.

ഗൂഗിൾ ക്രോമിന്റെ ഏറ്റവും പുതിയ 84.0.4147.89 ലേക്കും സഫാരിയുടെ 13.1.2 ലേക്കും എത്രയും പെട്ടെന്ന് അപ്ഡേറ്റ് ചെയ്യാനാണ് സിഇആർടിയുടെ നിർദേശം.

Comments

Popular posts from this blog

SIR Voter List Check in Kerala 2026 – How to Verify Your Name in Electoral Roll Online

സൗദി അറേബ്യയിലെ അബ്ഷർ സെൽഫ് സർവീസ് കിയോസ്‌ക് മെഷീൻ ലൊക്കേഷനുകൾ

ക്യാമറ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ എന്നാൽ ഇതു കൂടി മനസ്സിലാക്കണം