നിരോധനം മറികടക്കാന്‍ ടിക് ടോക്ക് ലണ്ടനിലേക്കു മാറുന്നു

ലണ്ടന്‍: ഇന്ത്യയില്‍ അടക്കം നിരോധനം നേരിടുകയും, യുഎസില്‍ നിരോധന ഭീഷണി മുന്നില്‍ കാണുകയും ചെയ്യുന്ന സ്മാര്‍ട്ട് ഫോണ്‍ ആപ്ളിക്കേഷന്‍ ടിക് ടോക് ആസ്ഥാനം ചൈനയില്‍ നിന്നു മാറ്റാനൊരുങ്ങുന്നു.

ചൈനീസ് സര്‍ക്കാരിനായി വിവരങ്ങള്‍ ചോര്‍ത്തുന്നു എന്നതാണ് ടിക് ടോക് നേരിടുന്ന പ്രധാന ആരോപണം. ഇതു മറികടക്കാന്‍ ആസ്ഥാനം ലണ്ടനിലേക്ക് മാറ്റാനുള്ള ശ്രമങ്ങളാണ് അധികൃതര്‍ ഇപ്പോള്‍ നടത്തിവരുന്നത്.

ചൈനീസ് ഉടമസ്ഥതയിലുള്ള കമ്പനി എന്ന മേല്‍വിലാസം മാറ്റാനാണ് ശ്രമം. ഇതുസംബന്ധിച്ച കാര്യങ്ങളില്‍ ബ്രിട്ടീഷ് സര്‍ക്കാരുമായി ഒരു മാസത്തോളമായി കമ്പനി ചര്‍ച്ചനടത്തിവരുകയാണ്. ലണ്ടനുള്‍പ്പെടെ ചൈനയ്ക്കുപുറത്തുള്ള സ്ഥലങ്ങളില്‍ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള നീക്കങ്ങളും നടത്തിവരുന്നു.

വാള്‍ട്ട് ഡിസ്നി മുന്‍ സഹ എക്സിക്യുട്ടീവ് കെവിന്‍ മേയറെ നിയമിച്ചതുള്‍പ്പെടെ കാലിഫോര്‍ണിയയില്‍ കമ്പനി നിയമനങ്ങള്‍ നടത്തിയതും ചര്‍ച്ചയായിരുന്നു. ലണ്ടനില്‍ സാധിക്കുന്നില്ലെങ്കില്‍ ആസ്ഥാനം യുഎസിലാക്കാനാണ് ഉദ്ദേശിക്കുന്നത്.

Comments

Popular posts from this blog

വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നൽ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോൺ മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നൽ ആപ്പ് ഡൗൺലോഡുകളുടെയും അതിൽ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.

ഹുറൂബ് ആയത് കാരണം നാട്ടിൽ പോകാൻ സാധിക്കുന്നില്ലേ? വിഷമിക്കേണ്ട

ഈ ഡിജിറ്റൽ യുഗത്തിൽ കുട്ടികൾക്ക് ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ ഉപയോഗം അനിവാര്യമായി മാറിയിരിക്കുകയാണ് . ഓൺലൈൻ ചതിക്കുഴികളും ദൂഷ്യവശങ്ങളും ഏറെയുള്ള ഈ ഡിജിറ്റൽ യുഗത്തിൽ നമ്മുടെ കുട്ടികളുടെ സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തിന് രക്ഷിതാക്കളുടെ സഹായത്തിനായി ഗൂഗിൾ പുറത്തിറക്കിക്കിയിട്ടുള്ള ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പ് വളരെയേറെ ഉപകാരപ്രദമാണ്. ഈ വിഡിയോയിൽ ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പിന്റെ ഉപയോഗങ്ങളെകുറിച്ചും ഇൻസ്റ്റാൾ ചെയ്യേണ്ട രീതിയെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു .