ഇപ്പോൾ 1999രൂപ മാസത്തവണയിൽ ആൾട്ടോ സ്വന്തമാക്കാം



കൊറോണയുടെ പശ്ചാത്തലത്തിൽ വാഹനവിപണിയിൽ വന്ന തകർച്ച വളരെ വലുതാണ്. ഇതു ഇന്ത്യൻ വാഹന വിപണിയുടെ ചരിത്രത്തിലെ തന്നെ ആദ്യത്തെ സംഭവം ആണ് എന്ന് തന്നെ പറയാം. ഒരു വിൽപന പോലും നടക്കാതിരുന്ന മാസങ്ങളായിരുന്നു വാഹനവിപണിയിൽ കഴിഞ്ഞു പോയ മാസങ്ങൾ. അതിനാൽ തന്നെ ഈ തകർച്ചയെ മറികടന്ന് വിപണിയിൽ ഉണർവ് കൊണ്ട് വരുന്നതിനായി വാഹന നിർമാണ കമ്പനികൾ അത്യാകർഷകമായ ഓഫറുകളാണ് നൽകുന്നത്. ഇന്ത്യൻ നിരത്തുകളിൽ പ്രധാനസാന്നിധ്യമായ മരുതിയിലും ആകർഷകമായ അനൂകുല്യങ്ങൾ കൊണ്ട് വന്നിട്ടുണ്ട്.
ഇതിന്റെ ഭാഗമായി തന്നെ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ വാഹനമായ മാരുതി ആൾട്ടോ 800 കാർ 1999 രൂപ എന്ന ഏറ്റവും കുറഞ്ഞ മാസതവണയിൽ ലഭ്യമായിരിക്കുകയാണ്. BS 6 വേരിയന്റിൽ വരുന്ന ആൾട്ടോയിൽ സുരക്ഷയുടെ ഭാഗമായി രണ്ടു എയർ ബാഗും ABS ബ്രേക്കും ഉൾപ്പെടുത്തിയിട്ടുണ്ട്. 1999 എന്ന മാസതവണ നിലവിൽ ഉള്ള വാഹനവിപണിയിൽ ഏറ്റവും കുറഞ്ഞ മാസതവണയാണ്. എന്നാൽ ഈ ആനുകൂല്യം ഒരു വര്ഷം വരെയാണ് ലഭിക്കുന്നത് എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

തുടന്ന് EMI യുടെ അനുപാതം അനുസരിച്ചു തവണയിൽ വ്യത്യാസം ഉണ്ടാകും. EMI ൽ വരുത്തിയിട്ടുള്ള മാറ്റങ്ങൾ മൂലമാണ് ഈ ഒരു തവണയിൽ വാഹനം ലഭ്യമാകുന്നത്. കോവിഡ് 19 നിന്റെ പശ്‌ചാത്തലത്തിൽ പൊതുഗതാഗതം ഉപയോഗിക്കുന്നതിൽ ഉണ്ടാകുന്ന പരിമിതി ആൾട്ടോ പോലുള്ള ചെറു കാറുകളുടെ വിൽപന വർധിപ്പിക്കും എന്നാണ് അറിയുന്നത്. ഇതിനൊപ്പം തന്നെ മറ്റു പല ഫിനാൻഷ്യൽ സ്സീമുകളും ലഭ്യമാണ്. നിലവിൽ ഒരു ലക്ഷത്തിപതിക്കാനായിരം രൂപ ആദ്യം അടവ് കൊടുക്കുന്നവക്ക് ആണ് 1999 എന്ന മാസത്തവണ വ്യവസ്ഥയിൽ EMI ലഭിക്കുന്നത്. 50000 രൂപ ആദ്യ അടവിലും വാഹനം വാങ്ങാവുന്നതാണ്. പൊതു ഗതാഗത വാഹനങ്ങൾ ഉപയോഗിക്കുന്നത് ഇപ്പോൾ രോഗം പകരുന്നതിനു ഒരു കരണമാകുന്നതിനാൽ തന്നെ ഇതുപോലെയുള്ള ഓഫറുകൾ ഉപഭോകതാക്കൾക് കൂടുതൽ പ്രയോജനം ആകും എന്നാണ് കമ്പനികൾ പറയുന്നത്. 

Comments

Popular posts from this blog

വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നൽ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോൺ മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നൽ ആപ്പ് ഡൗൺലോഡുകളുടെയും അതിൽ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.

ഹുറൂബ് ആയത് കാരണം നാട്ടിൽ പോകാൻ സാധിക്കുന്നില്ലേ? വിഷമിക്കേണ്ട

ഈ ഡിജിറ്റൽ യുഗത്തിൽ കുട്ടികൾക്ക് ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ ഉപയോഗം അനിവാര്യമായി മാറിയിരിക്കുകയാണ് . ഓൺലൈൻ ചതിക്കുഴികളും ദൂഷ്യവശങ്ങളും ഏറെയുള്ള ഈ ഡിജിറ്റൽ യുഗത്തിൽ നമ്മുടെ കുട്ടികളുടെ സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തിന് രക്ഷിതാക്കളുടെ സഹായത്തിനായി ഗൂഗിൾ പുറത്തിറക്കിക്കിയിട്ടുള്ള ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പ് വളരെയേറെ ഉപകാരപ്രദമാണ്. ഈ വിഡിയോയിൽ ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പിന്റെ ഉപയോഗങ്ങളെകുറിച്ചും ഇൻസ്റ്റാൾ ചെയ്യേണ്ട രീതിയെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു .