പ്രഫഷണല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റ് ലിങ്ക്ഡ് ഇന്‍ 6 ശതമാനം ജീവനക്കാരെ ആഗോള വ്യാപകമായി പിരിച്ചുവിടുന്നു.

HIGHLIGHTS
കാലിഫോര്‍ണിയ ആസ്ഥാനമാക്കിയ ലിങ്ക്ഡ് ഇന്‍ ജോലി തേടുന്ന പ്രഫഷണല്‍മാര്‍ക്ക് വലിയ പ്ലാറ്റ്ഫോം ആണ് ഒരുക്കുന്നത്.








ന്യൂയോര്‍ക്ക്: പ്രഫഷണല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റ് ലിങ്ക്ഡ് ഇന്‍ 6 ശതമാനം ജീവനക്കാരെ ആഗോള വ്യാപകമായി പിരിച്ചുവിടുന്നു. ഇതോടെ 960 പേരുടെ ജോലിയാണ് നഷ്ടപ്പെടുക. കൊവിഡ് ബാധ ആഗോള വ്യാപകമായി ഏല്‍പ്പിച്ച സാമ്പത്തിക ആഘാതത്തിന്‍റെ പാശ്ചത്തലത്തിലാണ് മൈക്രോസോഫ്റ്റ് ഉടമസ്ഥതയിലുള്ള ലിങ്ക്ഡ് ഇന്‍ ഇത്തരം ഒരു തീരുമാനം എടുത്തത്.

കാലിഫോര്‍ണിയ ആസ്ഥാനമാക്കിയ ലിങ്ക്ഡ് ഇന്‍ ജോലി തേടുന്ന പ്രഫഷണല്‍മാര്‍ക്ക് വലിയ പ്ലാറ്റ്ഫോം ആണ് ഒരുക്കുന്നത്. ലിങ്ക്ഡ് ഇന്നിന്‍റെ ആഗോള വ്യാപകമായുള്ള എല്ലാ വിഭാഗങ്ങളില്‍ നിന്നും ജീവനക്കാര്‍ക്ക് പുതിയ പരിഷ്കാരണത്തില്‍ ജോലി പോയേക്കും എന്നാണ് റിപ്പോര്‍ട്ട്.

അതേ സമയം പിരിച്ചുവിടുന്ന ജോലിക്കാര്‍ക്ക് പത്ത് ആഴ്ചത്തേക്കുള്ള ശമ്പളം നല്‍കാന്‍ ലിങ്ക്ഡ് ഇന്‍ തീരുമാനിച്ചിട്ടുണ്ട്.  അതേ സമയം കമ്പനി നല്‍കിയ ലാപ്ടോപ്പ്, മൊബൈല്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ പുതിയ ജോലി ലഭിക്കുംവരെ പിരിച്ചുവിട്ട ജോലിക്കാര്‍ക്ക് ഉപയോഗിക്കാന്‍ ലിങ്ക്ഡ് ഇന്‍ അവസരം നല്‍കിയിട്ടുണ്ട്.

പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് സന്ദേശം ലഭിക്കുമെന്നാണ് ലിങ്ക്ഡ് ഇന്‍ അറിയിക്കുന്നത്. അത് ലഭിക്കാത്ത ജീവനക്കാര്‍ക്ക് പുതിയ പിരിച്ചുവിടല്‍ ബാധകമല്ലെന്നാണ് അര്‍ത്ഥമെന്നാണ് ലിങ്ക്ഡ് ഇന്‍ സിഇഒ അറിയിക്കുന്നത്.

Comments

Popular posts from this blog

Paytm Photo QR: ഫോട്ടോ ക്യുആര്‍ - ഓണ്‍ലൈന്‍ പേയ്‌മെന്റ് രംഗത്തെ പുതിയ തരംഗം

വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നൽ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോൺ മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നൽ ആപ്പ് ഡൗൺലോഡുകളുടെയും അതിൽ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.

സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഇഖാമ, റി എൻട്രി എന്നിവ ഓട്ടോമാാറ്റിക്കായി പുതുക്കിയിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം