ബി‌എസ്‌എൻ‌എൽ ലാൻഡ്‌ലൈൻ ബിൽ ഓൺ‌ലൈനായി അടയ്ക്കുന്നതെങ്ങനെ; അറിയേണ്ടതെല്ലാം

പൊതുമേഖലാ ടെലികോം ഓപ്പറേറ്ററായ ബി‌എസ്‌എൻ‌എൽ 2000ൽ ആരംഭിച്ചതിനുശേഷം നിരവധി സേവന മേഖലയിലേക്ക് ചുവട് വച്ചിട്ടുണ്ട്. രാജ്യത്തെ മറ്റ് പ്രമുഖ ടെലിക്കോം കമ്പനികളോട് മത്സരിക്കുന്ന കാര്യത്തിൽ 4ജി കണക്റ്റിവിറ്റി മാത്രമാണ് കമ്പനിയെ പിന്നോട്ട് വലിക്കുന്നത്. മികച്ച ഓഫറുകൾ നൽകി ടെലിക്കോം വിപണിയിൽ ശക്തമായ സാന്നിധ്യം നിലനിർത്തുമ്പോൾ തന്നെ രാജ്യത്ത് നിരവധി ഉപയോക്താക്കൾക്ക് ലാൻഡ്‌ലൈൻ സേവനങ്ങളും ബിഎസ്എൻഎൽ നൽകുന്നുണ്ട്.

ബി‌എസ്‌എൻ‌എൽ ലാൻഡ്‌ലൈൻ ബിൽ ഓൺ‌ലൈനായി അടയ്ക്കാം

സാങ്കേതിക വിദ്യ പുരോഗമിച്ചതോടെ വീട്ടിലിരുന്ന് തന്നെ ബില്ലുകൾ അടയ്ക്കുന്നത് മുതൽ സാധനങ്ങൾ വാങ്ങുന്നത് വരെ സാധ്യമായിരിക്കുകയാണ്. ഇത്തരമൊരു അവസരത്തിലാണ് ബി‌എസ്‌എൻ‌എൽ ലാൻഡ്‌ലൈൻ ബിൽ ഓൺലൈനായി അടയ്ക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ബിഎസ്എൻഎൽ ഔദ്യോഗിക വെബ്‌സൈറ്റ്, മൊബൈൽ അപ്ലിക്കേഷൻ, തേർഡ് പാർട്ടി പ്ലാറ്റ്ഫോമുകൾ എന്നിവ വഴി ബിഎസ്എൻഎൽ ലാന്റ്ലൈൻ കണക്ഷന്റെ ബില്ല് അടയ്ക്കാൻ സാധിക്കും.

ഔദ്യോഗിക വെബ്‌സൈറ്റ് വഴി ബിൽ അടയ്‌ക്കാം

ഔദ്യോഗിക വെബ്സൈറ്റ് വഴി ബി‌എസ്‌എൻ‌എൽ ലാൻഡ്‌ലൈൻ ബിൽ അടയ്‌ക്കാനായി ചുവടെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ചെയ്താൽ മതി.
• ആദ്യം, https://www.portal2.bsnl.in/myportal/cfa.do എന്ന ഔദ്യോഗിക വെബ്സൈറ്റിൽ കയറുക
• ലാൻഡ്‌ലൈൻ നമ്പർ അടക്കമുള്ള ആവശ്യമുള്ള വിവരങ്ങൾ നൽകി സബ്കമിറ്റ് ചെയ്യുക
• സ്ക്രീനിൽ കാണുന്ന വിശദാംശങ്ങൾ പരിശോധിച്ച് പേ അമർത്തുക
• പേയ്‌മെന്റ് മോഡും പേയ്‌മെന്റ് ഗേറ്റ്‌വേയും സെലക്ട് ചെയ്യുക
• പേയ്‌മെന്റ് ഗേറ്റ്‌വേ തിരഞ്ഞെടുത്ത ശേഷം ബിൽ തുക പരിശോധിച്ച് പേയ്‌മെന്റ് നടത്തുക
• നിങ്ങളുടെ വേരിഫൈഡ് മൊബൈൽ‌ നമ്പറിൽ‌ ഒരു ഒ‌ടി‌പി ലഭിക്കും

Comments

Popular posts from this blog

Paytm Photo QR: ഫോട്ടോ ക്യുആര്‍ - ഓണ്‍ലൈന്‍ പേയ്‌മെന്റ് രംഗത്തെ പുതിയ തരംഗം

വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നൽ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോൺ മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നൽ ആപ്പ് ഡൗൺലോഡുകളുടെയും അതിൽ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.

സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഇഖാമ, റി എൻട്രി എന്നിവ ഓട്ടോമാാറ്റിക്കായി പുതുക്കിയിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം