സ്മാർട്ട് ഫോൺ ചാർജ്ജറുകളുടെ കാര്യം വരുമ്പൊൾ നമുക്കൊക്കെയുള്ള ഒരു പൊതുവായ ശീലം ഉണ്ട് - ഏറ്റവും പുതിയതായി വാങ്ങിയ മൊബൈൽ ഫോണിന്റെ ചാർജ്ജർ ആയിരിക്കും എല്ലാ ഫോണുകളും ചാർജ്ജ് ചെയ്യാൻ പൊതുവായി ഉപയോഗിക്കുന്നത്.
ഇതിലെന്തെങ്കിലും കുഴപ്പങ്ങളുണ്ടോ? ചാർജ്ജർ ഏതായാലെന്താ മൊബൈൽ ചാർജ് ആയാൽ പോരേ? കുറച്ചു കാലങ്ങൾക്ക് മുൻപ് വരെ ആയിരുന്നു എങ്കിൽ ഈ കാര്യത്തിൽ അത്ര ശ്രദ്ധ നൽകേണ്ട കാര്യമൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ അങ്ങനെ അല്ല.
പുതിയ മൊബൈൽ ഫോണുകളുടെ ചാർജ്ജറുകൾ എന്നാൽ വെറും ഒരു അഡാപ്റ്റർ മാത്രമല്ല. അതിന്റെ മനസ്സും ശരീരവും യു എസ് ബി കേബിൾ എന്ന പൊക്കിൾ കൊടിയിലൂടെ മാതൃമൊബൈലുമായി ബന്ധിപ്പിച്ചിരിക്കുന്നു. മറ്റ് മൊബൈൽ ഫോണുകൾ ഇതുപയോഗിച്ച് ചാർജ്ജ് ചെയ്യാമെങ്കിലും പരസ്പര ആശയവിനിമയം സാദ്ധ്യമാകാത്തതിനാൽ അവ തമ്മിലുള്ള ആത്മ ബന്ധം നഷ്ടപ്പെടും. ആധുനിക മൊബൈൽ ഫോൺ ചാർജ്ജറുകൾ എന്നത് മൊബൈൽ ഫോണിലെ ബാറ്ററികളുമായി ആശയ വിനിമയം നടത്തി അതിന്റെ അവസ്ഥയും ആവശ്യവുമൊക്കെ അറിഞ്ഞ് ആവശ്യമായ തരത്തിലുള്ള ഊർജ്ജം നൽകുന്ന സ്മാർട്ടായ ഉപകരണങ്ങളാണ്. ഈ സാങ്കേതിക വിദ്യ ആകട്ടെ ഓരോ കമ്പനികളുടേയും വ്യത്യസ്തവുമാണ്. യു എസ് ബി കേബിളുകൾ ഉപകരണങ്ങൾക്ക് പവർ നൽകുവാൻ കൂടി ഉപയോഗപ്പെടുത്തി വന്നപ്പോൾ അതിന്റെ ശേഷി വർദ്ധിപ്പിക്കാനുള്ല പുതിയ മാനദണ്ഡങ്ങളും സാങ്കേതിക വിദ്യകളും ആവിഷ്കരിക്കപ്പെട്ടു. പുതിയ USB Power delivery മാനദണ്ഡങ്ങൾ യു എസ് ബി കേബിളുകൾക്ക് പരമാവധി 100 വാട്ട് വരെ പവർ നൽകാൻ കഴിയും എന്ന രീതിയിലേക്ക് പുതുക്കപ്പെട്ടത് മൊബൈൽ ഫോൺ ചാർജ്ജറുകളുടെ സാങ്കേതിക വിദ്യകളിൽ വലിയ മാറ്റങ്ങൾ ആണ് ഉണ്ടാക്കിയത്.
മൊബൈൽ ഫോണുകൾ കമ്പ്യൂട്ടറുകളെയും മറികടന്ന് സ്മാർട്ട് കമ്പ്യൂട്ടിംഗ് ഉപകരണങ്ങളായി മാറിയപ്പോൾ അവയുടെ ഊർജ്ജ ഉപഭോഗവും വർദ്ധിച്ചു. ലിത്തിയം ബാറ്ററികളിൽ അധിഷ്ഠിതമായ സ്മാർട്ട് ഫോണുകൾക്ക് കൂടുതൽ ഉപയോഗ സമയം ലഭിക്കുന്നതിനായി ബാറ്ററികളുടെ കപ്പാസിറ്റി വർദ്ധിപ്പിക്കുക എന്ന മാർഗ്ഗമായിരുന്നു ആദ്യമായി പരീക്ഷിക്കപ്പെട്ടതെങ്കിലും ഫോണുകളുടെ വലിപ്പവും ഭാരവുമൊക്കെ ഗണ്യമായി വർദ്ധിക്കുന്നു എന്നതിനാൽ അത്രയധികം സ്വീകാര്യമാകുന്നില്ല. അതുകൊണ്ട് തന്നെ സ്മാർട്ട് ഫോൺ സെഗ്മന്റ് പ്രധാനമായും 3500 - 4000 mAh നും ചുറ്റും കറങ്ങിക്കൊണ്ടിരിക്കുകയാണ്. അതോടൊപ്പം തന്നെ ലിത്തിയം ബാറ്ററിയുടെ കനം കുറയ്ക്കാനുള്ള ശ്രമങ്ങൾ സ്ഥിരത നഷ്ടപ്പെടുത്തുകയും ബാറ്ററികൾ ചൂടായും ഷോർട്ട് ആയും പൊട്ടിത്തെറിക്കുന്ന സ്ഥിതിയിലേക്ക് എത്തിച്ചേരുകയും ചെയ്തു. അതോടെ ആണ് ഫാസ്റ്റ് ചാർജ്ജിംഗ് സാങ്കേതിക വിദ്യകൾ കൂടുതൽ പ്രിയങ്കരമാകുന്നത്. സ്മാർട്ട് ഫോണുകൾ ഏതാനും മിനിട്ടുകൾ ചാർജ്ജ് ചെയ്താൽ മണിക്കൂറുകൾ ഉപയോഗിക്കാൻ കഴിയുന്ന രീതിയിലുള്ള ചാർജിംഗ് സാങ്കേതിക വിദ്യകൾ ബാറ്ററിയുമായി ബന്ധപ്പെട്ട തലവേദനകൾ ഒരു പരിധിവരെ പരിഹരിക്കാൻ ഉതകുന്നവയാണെന്നതിനാൽ എല്ലാ പ്രമുഖ നിർമ്മാതാക്കളുടെയും ഊന്നൽ ഈ വിഷയത്തിൽ ആയി.
ലിത്തിയം ബാറ്ററികൾ ചാർജ് ചെയ്യുമ്പൊൾ 50 മുതൽ 70 ശതമാനം വരെ ചാർജ് ആകുന്ന ഭാഗത്തെ കോൺസ്റ്റന്റ് കറന്റ് ചാർജിംഗ് എന്നു വിളിക്കാം. ഈ ഘട്ടത്തിൽ ബാറ്ററി ചാർജ്ജറിൽ നിന്നും സ്ഥിരമായ അളവിലുള്ള കറന്റ് എടുത്ത് ചാർജ് ആയി അതിന്റെ വോൾട്ടേജ് വർദ്ധിപ്പിക്കുന്നു. ഈ കറന്റിന്റെ അളവ് ചാർജിംഗ് സമയവുമായി ബന്ധപ്പെട്ടിരിക്കുന്നു. കറന്റ് കൂടുതൽ എടുത്താൽ ബാറ്ററി വേഗം ചാർജാകും. കറന്റ് കുറവാണെടുക്കുന്നതെങ്കിൽ അതനുസരിച്ച് സമയവും കൂടുതലായി എടുക്കും. ഇവിടെ നമ്മുടെ ആവശ്യം ബാറ്ററിയെ പെട്ടന്ന് ചാർജ്ജ് ആക്കുകയാണ്. ഇതിനു രണ്ട് വഴികൾ ആണുള്ളത്. ഒന്ന് ബാറ്ററിയെക്കൊണ്ട് കൂടുതൽ കറന്റ് എടുപ്പിക്കാനായി അതിലേക്ക് നൽകുന്ന വോൾട്ടേജ് കൂട്ടുക. രണ്ട് ചാർജിംഗ് വോൾട്ടേജ് കൂട്ടാതെ തന്നെ ബാറ്ററിയിലെ ചാർജിംഗ് സർക്കീട്ടീന്റെ പ്രതിരോധം കുറച്ച് ബാറ്ററിയെക്കൊണ്ട് കൂടൂതൽ കറന്റ് എടുപ്പിക്കുക. 50 മുതൽ 70 ശതമാനം വരെ ചാർജ് ആകുന്ന ഈ കോൺസ്റ്റന്റ് കറന്റ് ചാർജിംഗ് സമയത്ത് പരമാവധി കറന്റ് ബാറ്ററിയെക്കൊണ്ട് എങ്ങിനെ എങ്കിലും വലിപ്പിച്ച് വളരെ പെട്ടന്ന് ചാർജ് ആക്കിക്കുന്ന സാങ്കേതിക വിദ്യകളാണ് ഫാസ്റ്റ് ചാർജിംഗ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. 70 ശതമാനമൊക്കെ ചാർജ്ജ് ആയാൽ പിന്നെ ഫാസ്റ്റ് ചാർജിംഗ് സാങ്കേതിക വിദ്യയ്ക്ക് പ്രത്യേകിച്ച് റോൾ ഒന്നും തന്നെ ഇല്ല. ഈ ഘട്ടം കഴിഞ്ഞാൽ സാധാരണ ചാർജറുകൾ എടുക്കുന്ന സമയം തന്നെയാണ് ഇവിടെയും ബാറ്ററി 100 ശതമാനം ചാർജ് ആകാൻ എടുക്കുക. ഇത്തരത്തിൽ ചാർജിംഗിന്റെ തുടക്കത്തിൽ പെട്ടന്ന് വളരെ ഉയർന്ന കറന്റ് ബാറ്ററിയെക്കൊണ്ട് എടുപ്പിച്ച് ചാർജ്ജ് ആക്കുമ്പൊൾ ബാറ്ററി ചൂടാകാനുള്ള സാദ്ധ്യതകളുണ്ട്. ലിത്തിയം ബാറ്ററികൾ അനിയന്ത്രിതമായി ചൂടാകുന്നത് അതിന്റെ ആയുസ്സിനെ ബാധിക്കുന്നു. അതോടൊപ്പം അപകട സാദ്ധ്യതകളും ഉണ്ട്. ഇത് മറി കടക്കാനായി പ്രത്യേകം ടെമ്പറേച്ചർ സെൻസിംഗ് സർക്യൂട്ടുകളും ഉപയോഗപ്പെടുത്തുന്നു. ഈ സർക്കീട്ട് തുടർച്ചയായി ബാറ്ററിയുടെ താപ നില പരിശോധിച്ച് നിശ്ചിത പരിധിക്ക് അപ്പുറം അത് പോകാത്ത രീതിയിൽ കറന്റിനെ ക്രമീകരിക്കുന്നു. ഇതിലേക്കായി മൊബൈൽ ചാർജ്ജറുകളിലെ ചാർജിംഗ് ബോഡും മൊബൈലിലെ ചാർജ് കണ്ട്രോളറും തമ്മിൽ യു എസ് ബി കേബിളിലൂടെ പരസ്പരം ആശയ വിനിമയം നടത്തുന്നു. ഇവിടെ ഓരോ നിർമ്മാതാക്കളും വ്യത്യസ്ത സാങ്കേതിക വിദ്യകൾ ആണ് ഇതിനായി ഉപയോഗിക്കുന്നത്. അവയെക്കുറിച്ച് പറയാം
ക്വാൾകോമിന്റെ ഫാസ്റ്റ് ചാർജിംഗ് സാങ്കേതീക വിദ്യയാണ് Quick Charge. ക്വാൾകോം സ്റ്റാപ് ഡ്രാഗൺ ചിപ്പുകളിലെ ചാർജ് കണ്ട്രോളറുകളിൽ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചിരിക്കുന്നു. ഇതേ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ Quick charge ചാർജ്ജറുകൾ ഉപയോഗിച്ച് ഫാസ്റ്റ് ചാർജിംഗിന്റെ ഗുണഫലങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്. Quick Charge 1.0 അഞ്ചു വോൾട്ടിൽ 10 ആമ്പിയർ കറന്റ് നൽകുമ്പൊൾ Quick Charge 2.0 യിൽ 5, 9, 12 എന്നീ വ്യത്യസ്ത വോൾട്ടേജുകളിൽ ആയി 1.67, 2, 3 ആമ്പിയർ കറന്റ് ബാറ്ററിയുടെ വിവിധ ചാർജിംഗ് ഘട്ടങ്ങളിൽ സ്വിച്ച് ചെയ്യപ്പെടുന്നു. Quick Charge 3.0 പതിപ്പിൽ 3.6 മുതൽ 20 വോൾട്ട് വരെ 200 മില്ലി വോൾട്ടിന്റെ പടികളായി കൂട്ടി അതനുസരിച്ച് കറന്റിൽ വ്യത്യാസമുണ്ടാക്കുന്നു. Quick Charge 4+ ആണ് ഈ നിരയിൽ ക്വാൾകോമിന്റെ ഏറ്റവും പുതിയ ഫാസ്റ്റ് ചാർജിംഗ് സാങ്കേതിക വിദ്യ. ക്വാൾകോമിന്റെ എല്ലാ ചിപ്പുകളിലും ക്വിക് ചാർജിംഗ് സാങ്കേതിക വിദ്യ ഉണ്ടെങ്കിലും ഫോൺ നിർമ്മാതാക്കൾ അത് അവരുടെ വിവിധ മോഡലുകളിൽ ആദ്യകാലങ്ങളിൽ ഉൾപ്പെടുത്തിയിരുന്നില്ല എങ്കിലും ഇപ്പോൾ എല്ലാ മൊബൈൽ ഫോൺ നിർമ്മാതാക്കളും ഈ സാദ്ധ്യത ഫലപ്രദമായിത്തന്നെ ഉപയോഗപ്പെടുത്താറുണ്ട്. ക്വാൾകോം ക്വിക് ചാർജിംഗ് സാങ്കേതിക വിദ്യ നിർമ്മാതാക്കൾക്ക് ഉപയോഗിക്കാനായി ലൈസൻസ് നൽകിയിട്ടുണ്ട്. മോട്ടറോള ടർബോ ചാർജ് എന്ന പേരിൽ ബ്രാൻഡ് ചെയ്തത് ക്വാൾകോമിന്റെ ക്വിക് ചാർജ് സാങ്കേതിക വിദ്യ തന്നെ ആണ്. ചില നിർമ്മാതാക്കൾ ക്വിക് ചാർജിംഗ് എനേബിൾ ചെയ്തിട്ടുണ്ടെങ്കിലും ഫീച്ചർ ആയി എടുത്ത് പറയുന്നുണ്ടെങ്കിലും ഫോണിനോടൊപ്പം നൽകുന്നത് സാധാരണ ചാർജറുകൾ ആണ്. ഉദാഹരണത്തിനു Mi യുടെ നോട്ട് സീരീസിലുള്ള ഫോണുകൾ. ഈ ഫോണുകളോടൊപ്പം ലഭിക്കുന്നത് സാധാരണ സ്റ്റാൻഡേഡ് 10 വാട്ട് ചാർജറുകൾ ആണ്. 18 വാട്ട് Quick Charge 4 എനേബിൾഡ് ചാർജർ പ്രത്യേകമായി വാങ്ങി ഉപയോഗിച്ചാൽ മാത്രമേ ഫാസ്റ്റ് ചാർജിംഗിന്റെ ഗുണങ്ങൾ ഈ ഫോണുകളിൽ അനുഭവിക്കാനാകൂ.
ഫാസ്റ്റ് ചാർജ്ജിംഗിന്റെ കാര്യത്തിൽ ഈ അടുത്ത കാലത്ത് വളരെ ശ്രദ്ധയാകർഷിച്ചതും ക്വാൾകോമിൽ നിന്നും വ്യത്യസ്തമായതുമായ ഒരു സാങ്കേതിക വിദ്യ ആണ് ഓപ്പോയുടെ VOOC (Voltage Open Loop Multi-step Constant-Current Charging). അടിസ്ഥാനപരമായി ലിത്തിയം ബാറ്ററികളുടെ കോൺസ്റ്റന്റ് കറന്റ് ചാർജിംഗ് ഫേസിൽ പരമാവധി കറന്റ് വലിപ്പിച്ച് 50 മുതൽ 70 ശതമാനം വരെ പെട്ടന്ന് ചാർജ് ആക്കുക എന്ന ആശയമാണ് ഇവിടെയും ഉപയോഗപ്പെടുത്തുന്നത് എങ്കിലും ക്വാൾകോമിന്റെ ക്വിക് ചാർജിംഗ് രീതിയിൽ നിന്നും വ്യത്യസ്തമായി ഇവിടെ വോൾട്ടേജ് കോൺസ്റ്റന്റ് ആയി നിലനിർത്തുന്നു. അതായത് ചാർജർ എല്ലായ്പ്പോഴും 5 വോൾട്ട് തന്നെ ആയിരിക്കും നൽകുന്നത്. പക്ഷേ കറന്റ് 2 ആമ്പിയറിൽ നിന്നും 4 ആമ്പിയർ ആക്കി മൊബൈൽ ഫോണിൽ തന്നെ ഉള്ല ചാർജ് പമ്പിംഗ് സർക്യൂട്ടുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുന്നു. നിലവിലെ ഫാസ്റ്റ് ചാർജിംഗ് രംഗത്തെ ഏറ്റവും നല്ല സാങ്കേതിക വിദ്യ ആയി വിലയിരുത്തപ്പെടുന്നത് ഓപ്പോയുടെ VOOC തന്നെയാണ്. ഇതിൽ തന്നെ ഏറ്റവും പുതിയ SuperVOOC സാങ്കേതിക വിദ്യ പ്രകാരം മുപ്പത് മിനിട്ടുകൾക്കകം തന്നെ 3700 mAh ഉള്ള ഫോൺ പൂർണ്ണമായും ചാർജ് ചെയ്യാൻ കഴിയുന്നു. ഇതിൽ 40-50 % ചാർജ് ആകുന്നത് വെറും 10 മിനിട്ടുകൊണ്ടാണ്. ഓപ്പോ VOOC സാങ്കേതിക വിദ്യ വൺ പ്ലസ് വണിനു കൈമാറിയിട്ടുണ്ട്. വൺ പ്ലസ് വൺ അവരുടെ ഫോണുകളിൽ Dash Charge എന്ന പേരിൽ ബ്രാൻഡ് ചെയ്തിരിക്കുന്ന ഫാസ്റ്റ് ചാർജിംഗ് സാങ്കേതിക വിദ്യ VOOC 2.0 ആണ്. അതുപോലെത്തന്നെ Super VOCC യെ Warp Charge എന്നും ബ്രാൻഡ് ചെയ്തിരിക്കുന്നു. സൂപ്പർ VOOC ഉപയോഗപ്പെടുത്തുന്ന ഓപ്പോയുടെ ഫ്ലാഗ് ഷിപ് ഫോണുകളിൽ ഒന്നായ ഓപ്പോ R17 ൽ ബാറ്ററിയെ രണ്ടായി പകുത്തുകൊണ്ടുള്ള Bi-Cell സാങ്കേതിക വിദ്യയും ഉപയോഗിച്ചിരിക്കുന്നു. പ്രത്യേക തരം കേബിൾ ആണ് ഉപയോഗിക്കുന്നതെന്നതിനാൽ മൊബൈലും ചാർജ്ജറും കേബിളും എല്ലാം ഒരേ ബ്രാൻഡിന്റെയും മോഡലിന്റെയും തന്നെ ഉപയോഗിച്ചില്ലെങ്കിൽ ഫാസ്റ്റ് ചാർജിംഗ് നടക്കില്ല.
പ്രമുഖ ചിപ് നിർമ്മാതാക്കളായ മീഡിയാ ടെകിന്റെ ഫാസ്റ്റ് ചാർജിംഗ് സാങ്കേതിക വിദ്യയാണ് പമ്പ് എക്സ്പ്രസ്. സൂപ്പർ ചാർജ് എന്ന പേരിൽ ആണ് വാവേയ് ഫോണുകളുടെ പ്രൊപ്രൈറ്ററി ഫാസ്റ്റ് ചാർജിംഗ് സാങ്കേതിക വിദ്യ അറിയപ്പെടുന്നത്. എന്തായാലും അധികം ദീർഘിപ്പിക്കാതെ ചാർജറുകളെപ്പറ്റി പൊതുവായ ചില വിവരങ്ങൾ
1. ആധുനിക സ്മാർട്ട് ഫോണുകളിൽ അവയോടൊപ്പം നൽകുന്ന ചാർജ്ജറുകളും കേബിളുകളും ഉപയോഗിച്ചാൽ മാത്രമേ ഫാസ്റ്റ് ചാർജിംഗിന്റെ ഗുണങ്ങൾ ലഭ്യമാകൂ. ഒരേ ബ്രാൻഡ് തന്നെ ആണെങ്കിലും മോഡലുകൾ വ്യത്യസ്തമാണെങ്കിലും ചാർജിംഗ് സാങ്കേതിക വിദ്യകൾ വ്യത്യാസപ്പെടാം.
2. ചാർജറുകൾ പൊതുവായി ഉപയോഗിക്കുന്നതുകൊണ്ട് ചാർജിംഗ് സമയത്തിൽ വ്യത്യാസമുണ്ടാകുന്നതിലുമപ്പുറമായി പൊതുവേ ഫോണുകൾക്ക് തകരാറുകൾ ഉണ്ടാകാനുള്ള സാദ്ധ്യത കുറവാണ്.
3. ഫാസ്റ്റ് ചാർജിംഗ് മൂലം ബാറ്ററിയുടെ ആയുസ്സ് കുറയുമോ സുരക്ഷിതമാണോ എന്നൊക്കെയുള്ള ആശങ്കകൾ ഉണ്ടാകാറുണ്ട്. കമ്പനികൾ ഇവയൊക്കെ കണക്കിലെടുത്തുകൊണ്ടുള്ള സുരക്ഷാ മുൻകരുതലുകൾ എടുത്തിട്ടുള്ളതിനാൽ പൊതുവേ അത്തരം കുഴപ്പങ്ങൾ കാണാറില്ല.
4. ഫാസ്റ്റ് ചാർജിംഗ് നടക്കുന്നത് 50-70 ശതമാനം വരെയൊക്കെയുള്ള ഘട്ടങ്ങളിൽ ആണ്. ബാറ്ററി 70 ശതമാനത്തിലൊക്കെ കൂടുതൽ ആണെങ്കിൽ സാധാരണ ചാർജിംഗ് തന്നെ ആയിരിക്കും നടക്കുന്നത്.
5. ഫോൺ ഫാസ്റ്റ് ചാർജിംഗ് ഫീച്ചർ സപ്പോർട്ട് ചെയ്യുന്നതാണെങ്കിലും അതിനോടൊപ്പം കമ്പനി നൽകുന്ന ചാർജർ ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടഡ് ആയിരിക്കണമെന്നില്ല. അത്തരം അവസരങ്ങളിൽ കോമ്പറ്റിബിൾ ആയ ഫാസ്റ്റ് ചാർജറുകൾ പ്രത്യേകമായി വാങ്ങി ഉപയോഗിക്കേണ്ടി വരും.

Comments