കാഴ്ച്ചയിൽ ഒരുപോലെ ഇരിക്കുന്ന എല്ലാ മൊബൈൽ ചാർജിംഗ് കേബിളുകളും ഒരുപോലെ ആണൊ? ഇവ ഉപയോഗിക്കുമ്പോൾ ചാർജ്ജിംഗ് സമയത്തിൽ എന്തെങ്കിലും വ്യത്യാസങ്ങൾ ഉണ്ടോ?
എല്ലാ ചാർജിംഗ് കേബിളുകളുടെയും ഗുണനിലവാരം ഒരുപോലെ അല്ല. പുറം കാഴ്ച്ചയിൽ ഒരുപോലെ ഇരിക്കുമെങ്കിലും അകത്തുള്ള വയർ ഗേജിൽ വ്യത്യാസം കാണാം. അധികം ചാർജിംഗ് കറന്റ് ആവശ്യമില്ലാത്തതും ഗുണനിലവാരം കുറവായതുമായ ചാർജിംഗ് കേബിളിനകത്തെ വയറിന്റേ ഗേജ് 31, 28 AWG (American Wire Guage) എല്ലാം ആയിരിക്കും.
അത്യാവശ്യം നല്ല കേബിളുകളുടേത് 24 AWG ആയിരിക്കും. ഇനി അതിലും നല്ല ഗുണനിലവാരമുള്ള 21 AWG കേബിളുകളും ലഭ്യമാണ്. പൊതുവേ യു എസ് ബി കേബിളുകൾ മാത്രമായി വാങ്ങുമ്പോൾ അവയിൽ ഇത്തരത്തിൽ വയർ ഗേജ് രേഖപ്പെടുത്തിയിരിക്കണമെന്നില്ല. പക്ഷേ ഗുണനിലവാരം ഉറപ്പിക്കണമെങ്കിൽ 24- 21 ഗേജ് ഉള്ള കേബിളുകൾ വാങ്ങാൻ ശ്രദ്ധിക്കുക. 28/28 , 28/24 എന്നൊക്കെ ആയിരിക്കും സ്പെസിഫിക്കേഷൻ ഉണ്ടാവുക. ഇതിൽ 28/28 എന്നാൽ കേബിളിൽ ഉള്ള രണ്ട് ജോഡി വയറുകളിലെ ഡാറ്റാ സഞ്ചരിക്കുന്ന കേബിളും പവർ സഞ്ചരിക്കുന്ന കേബിളും 28 ഗേജിൽ ഉള്ളതായിരിക്കും. 28/24 ആണെങ്കിൽ ഡാറ്റാ പെയർ 28 ഗേജും പവർ പെയർ 24 ഗേജും ആയിരിക്കും. അതായത് ചാർജിംഗിന്റെ കാര്യത്തിൽ 28/28 കേബിളിനേക്കാൾ നല്ലതാണ് 28/24 കേബിൾ എന്നർത്ഥം . 28/21 അതിലും നല്ലത്.
പ്ലേ സ്റ്റോറിൽ ആമ്പിയർ എന്നൊരു അപ്ലിക്കേഷൻ ഉണ്ട്. അതുപയോഗിച്ചാൽ എത്ര വോൾട്ടിൽ എത്ര ആമ്പിയറിൽ ആണ് മൊബൈൽ ഫോൺ ചാർജ്ജ് ആകുന്നതെന്ന വിവരം ലഭിക്കും. കടയിൽ പോയി കേബിൾ വാങ്ങുമ്പോൾ ഗേജിനെക്കുറിച്ചുള്ള വിവരങ്ങൾ അറിയില്ലെങ്കിൽ ഈ ആപ്പ് ഉപയോഗിച്ച് ഒരു ഏകദേശ ധാരണയെങ്കിലും ഉണ്ടാക്കുന്നത് നല്ലതാണ്. അതുപോലെ സൗകര്യം മാത്രം നോക്കി നല്ല നീളമുള്ള യു എസ് ബി കേബിളുകൾ വാങ്ങുമ്പോഴും അവയ്ക്ക് കാഴ്ച്ചയ്ക്കുള്ള ഭംഗിക്കും നീളത്തിനുമൊക്കെ അപ്പുറം ആവശ്യമായ കറന്റ് ഒഴുക്കാനുള്ള ശേഷി കൂടി ഉണ്ടോ എന്നുകൂടെ പരിശോധിക്കുക. അല്ലെങ്കിൽ ഒരു മണികൂർ കൊണ്ട് ചാർജ് ആകേണ്ട മൊബൈൽ ഫോൺ ചാർജർ എത്ര നല്ലതാണെങ്കിലും മണിക്കൂറുകൾ എടുത്താലും ഫുൾ ചാർജ്ജ് ആയിക്കിട്ടില്ല.

Comments