റൂട്ടീങ്ങ് 02
ഈ ഗ്രൂപ്പിൽ പലരും ചോദിക്കുന്ന ഒരു കാര്യമാണു എന്താണു റൂട്ടിംഗ് എന്നു..... നമ്മൾ ഒരു ഫോൺ വേടിച്ചു കുറെ ഉപയോഗിച്ചു കഴിയുമ്പോൾ നമുക്കു തോനും കുറചൂടെ പെർഫൊമൻസ് കിട്ടിയിരുന്നെങ്കിൽ എന്നു.. കുറചൂടെ ബാറ്ററികിട്ടിയിരുന്നെങ്കിൽ .. മിക്ക ഫോണുകളിലും അവരുടെ കമ്പനികൾ നിരവധി സുരക്ഷാ ക്രമീകരണങ്ങൾ ചെയ്തു വെച്ചിട്ടുണ്ടാകും. അവ ഒന്നും നമുക്കു ഉപയോഗിക്കാനോ മാറ്റം വരുത്താനോ സാധികില്ല..അതിനുള്ള വഴിയാണു റൂട്ടിംഗ്... അതുവരെ കമ്പനി ആണൂ ഫോണിന്റെ അഡ്മിൻ എങ്കിൽ റൂട്ട് ചെയ്താ പിന്നെ നമ്മളാണു അഡ്മിൻ നമുക്കു എന്തു വേണേലും ഫോണിൽ ചെയ്യാൻ സാധിക്കും..
** റൂട്ടിംഗ് കൊണ്ടൂള്ള ഗുണങ്ങൾ::::::
1. നമ്മൾ ഒരു ഫോൺ വേടിക്കുമ്പൊൾ അതിൽ നിരവധി ആപുകൾ ഇൻസ്റ്റാൾഡ് ആയിട്ടാകും കിട്ടുക..അതു നമുക്കു ഡിലീറ്റ് ചെയ്യാൻ സാധിക്കില്ല.. എന്നാൽ റൂട്ട് ചെയ്താൽ നമുക്ക് അതു മുഴുവനായും ഡിലീറ്റ് ചെയ്യാൻ കഴിയും..
2.ബാക്കപ്പ് :: ഫോണിലെ ആപ്സുകളും ഗെയിമുകളും അവയുടെ ഫുൾ ഡാറ്റാസ് അടക്കം ബാക്കപ്പ് ചെയ്യാൻ സാധിക്കും...
3.പരസ്യങ്ങൾ വരുന്നത് കളയാൻ സാധിക്കും..: ഒരു ആപോ ഗെയിമോ തുറന്നാൽ ഇടക്കു ഇടക്കു വരുന്ന പരസ്യങ്ങൾ ഒഴിവാക്കാൻ സാധിക്കും...
4. കസ്റ്റം റോം ഇൻസ്റ്റാൾ ചെയ്യാം
5.ഫോണിന്റെ ഹാർഡ് വെയറിൽ പരീക്ഷണങ്ങൾ നടത്താം;;; പ്രൊസസ്സർ സ്പീഡ് കൂട്ടാം, കുറക്കാം... ഈ ഗുണങ്ങൾ കൊണ്ടൊക്കെ നിങ്ങൾക്ക് ഫോണിന്റെ സിസ്റ്റത്തിൽ പൂർണ്ണമായ സ്വാതന്ത്ര്യം ലഭികുന്നു..
റൂട്ടിംഗ് കൊണ്ടുള്ള ദോഷങ്ങൾ::
1.ശരിയായി റൂട്ടിംഗ് ചെയ്തില്ലെങ്കിൽ ഫോൺ ബ്രിക്ക് ആവാൻ സാധ്യദയുണ്ട്..( ഫോൺ ചത്തു പോകും എന്നു)
2. വാറന്റി നഷ്ടപെടും:: ::റൂട്ട് ചെയ്തതിനു ശേഷം ഫോണിനു എന്തേലും തകരാറൊ മറ്റോ സംഭവിച്ചൂ നന്നാക്കാൻ കൊടുത്താൽ കമ്പനി നൽകുന്ന സൗജന്യ സേവനങ്ങൾ ഒന്നും തന്നെ ലഭിക്കുന്നതല്ല...
3.വൈറസ് മറ്റു മാൽ വെയറുകൾ ആക്രമിക്കാനുള്ള സാധ്യത കൂടുതലാണൂ..
4.കമ്പനി നൽകുന്ന ഒഫീഷ്യൽ അപ്ഡേറ്റുകൾ ചെയ്യാൻ സാധികില്ല, അധവാ ചെയ്താൽ ഫോൺ ബ്രിക്ക് ആവും. ഇനി എങ്ങനെ റൂട്ട് ചെയ്യാം എന്നു നോക്കാം... പല ഫോണൂകളൂം പല രീതിയിൽ റൂട്ട് ചെയ്യാൻ സാധിക്കും കിംഗ് റൂട്ട് എന്ന ആപ്പു വെച്ച് മിക്ക ഫോണുകളൂം റൂട്ട് ചെയ്യാം എന്നാൽ ഇതുപ്പോലത്തെ തേർഡ് പാർട്ടി ആപ്പു വെച്ചു റൂട്ട് ചെയ്തതിനു ശേഷം എങ്ങാനും നമുക്കു അൻ റൂട്ട് ചെയ്യണം നു വെച്ചാൽ അതിനുള്ള ഓപ്ഷൻ ആ ആപ്പിൽ ഉണ്ട് എന്നാൽ മുഴുവനായും അൻ റൂട്ട് ആവില്ല എന്നതാണൂ സത്യം...സംശയമുണ്ടെങ്കിൽ അൻ റൂട്ട് ചെയ്ത് ഒരു സിസ്റ്റെം അപ്ഡേറ്റ് ചെയ്തു നോക്കു ഫോൺ ബ്രിക്ക് ആവുന്നതു കാണാം... പിന്നെ ഉള്ളത് CWM or TWRP ans Supersu വെച്ച് ചെയ്യുന്നതാണു. കുറച്ച് ബുധിമുട്ടാണു ഈ രീതി .ഞാൻ എന്റെ ലെനോവൊ എ6000+ റൂട്ട് ചെയ്തത് ഇതുപോലെയാണൂ.. ലെനോവൊയുടെ ഈ സീരിസിൽ ഉള്ള മിക്ക ഫോണുകളും ഇതുപോലെ റൂട്ട് ചെയ്യാവുന്നതാണൂ.. (അതെങ്ങനെ എന്നതു പിന്നീട് വേറെ പോസ്റ്റിൽ പറഞ്ഞു തരാം) മറ്റു ഫോണുകൾ എങ്ങനെ ഈ രീതി ഉപയോഗിച്ച് റൂട്ട് ചെയ്യാം എന്നുള്ളത് ഗൂഗിളിൽ നിങ്ങളുടെ ഫോണിന്റെ പേരു വെച്ച് സെർച്ച് ചെയ്യാവുന്നതാണു. പ്രായോഗികമായ ബുധിമുട്ടുള്ളതുകൊണ്ടാണു ഇവിടെ വിശദീകരിക്കാത്തത്... ഈ രീതി ഉപയോഗിച്ച് റൂട്ട് ചെയ്ത് അൻ റൂട്ട് ചെയ്താൽ മുഴുവനായും നമ്മുടെ ഫോൺ അൻ റൂട്ട് ആവുന്നതാണൂ.. കിംഗ് റൂട്ടിന്റെ പോലത്തെ പ്രശ്നങ്ങൾ ഉണ്ടാവില്ല..... കസ്റ്റം റോംസ്::: നമ്മൾ ഉപയോഗിക്കുന്ന ഫോണിലെ ഒ എസ് ആണൂ ആൻഡ്രോയിഡ് അതു ഗൂഗിളിന്റെ ഒഫീഷ്യൽ ഒ എസ് ആണു.. ഇതു പോലെ ആൻഡ്രോയിഡ് ടെക്കികൾ ആൻഡ്രോയിഡ് ഓാപ്പറേറ്റിംഗ് സിസ്റ്റം ബേസ് ആയി എടുത്ത് അൻ ഒഫീഷ്യൽ ആയി ഉണ്ടാക്കുന്ന ഒ എസ് നെയാണൂ കസ്റ്റം റോംസ് എന്നു പറയുന്നത്... ഇതിനൊരു ഉദ്ദാഹരണമാണു " cyanogenmod " ആൻഡ്രോയിഡ് പതിപ്പിനേക്കാളും മികച്ച് രീതിയിലുള്ള സുരക്ഷയും പെർഫോമൻസും ഇവ തരുന്നുണ്ട്... റൂട്ട് ചെയ്ത ഫോണിനു അത്യവശ്യം വേണ്ട ആപ്പുകൾ
::::: ബാറ്ററി പെർഫോമൻസ് കൂട്ടാൻ
Greenify http://onhax.net/greenify-pro
2. Amplify http://onhax.net/amplify-battery-extender-pro-root-cracked-apk
ഡാറ്റാ ബാക്കപ്പിന് :: 1. Titanium backup http://onhax.net/titanium-backup
Cynogenmod : www.cyanogenmod.org
Comments