ഫോട്ടോഷോപ്പ് ക്ലാസ്റൂം.1

ഫോട്ടോഷോപ്പിനെക്കുറിച്ച് പ്രത്യേകിച്ച് ഒരു ആമുഖത്തിന്റെ ആവശ്യമില്ലെന്നറിയാം. Graphic Design എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ആദ്യം വരുന്നത്‌ ഫോട്ടോഷോപ്പ് എന്നാണ്.ഫോട്ടോഷോപ്പ് എന്ന ഗ്രാഫിക് സോഫ്റ്റ്വെയറിന്റെ സാധ്യതകൾ അനന്തമാണു. ഹോളീവുഡ് സിനിമകൾ പോലും ഇപ്പോൾ ഫോട്ടോഷോപ്പ് മയമാണെന്നറിയുമ്പോൾ അതിന്റെ വ്യാപ്തി നമുക്ക് ഊഹിക്കാവുന്നതേയുള്ളു.നമ്മുടെ ഗ്രൂപ്പിൽ ആണെങ്കിൽ പഠിക്കാൻ ആഗ്രഹമുള്ള കൂട്ടുകാര് ഉണ്ട് താനും എന്നാൽ പിന്നെ ഇതൊന്നു പഠിച്ചു കളയാം എന്ന് കരുതി വല്ല ഇൻസ്റ്റിറ്റ്യൂട്ട്നെ സമീപിക്കാമെന്നുകരുതിയാലോ, വിദ്യാഭ്യാസം കച്ചവടവൽകരിക്കപ്പെട്ട ഇന്നത്തെ ചുറ്റുപാടിൽ ഏറ്റവും കൂടുതൽ ചൂഷണം നടക്കുന്ന ഒരു മേഖലയായി Graphic Designing and Multimedia മാറിയിരിക്കുന്നു .ഈ ഒരു സാഹചര്യത്തിലാണ്ഒരു ഇൻസ്റ്റിറ്റ്യൂട്ട് ഇൽ ചേർന്ന് പഠിക്കുന്ന അതെ രൂപത്തിൽ ഒരുപക്ഷെ അതിനെക്കാൾ കൂടുതൽ ഉപകാരപ്പെടുന്ന വിധത്തിൽ എന്തെങ്കിലും തുടങ്ങണമെന്ന് കരുതുകയും ചെയ്തത്. ഒഅങ്ങനെയാണ് നമ്മൾ Photoshop Malayalam പുസ്തകം എന്ന തീരുമാനത്തിൽ എത്തിയത്.ഇതൊരു പുസ്തകം മാത്രമല്ല ഒരു ക്ലാസ്സ്‌റൂം ആണ് നമുക്ക് പഠിക്കാനും പഠിപ്പിക്കാനും നമ്മുടെ കൊച്ചുകൊച്ചറിവുകൾ പരസ്പരം പങ്കുവെക്കാനും സംശയങ്ങള് ദൂരീകരിക്കാനും ഒരിടം. അതാണു ഈ ഗ്രൂപ്പിന്റെ മുഖ്യമായ ഉദ്ദേശം.അത് തന്നെയാണ് ഈ Class room ന്റെയും ഉദ്ദേശം

Comments

Popular posts from this blog

വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നൽ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോൺ മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നൽ ആപ്പ് ഡൗൺലോഡുകളുടെയും അതിൽ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.

ഹുറൂബ് ആയത് കാരണം നാട്ടിൽ പോകാൻ സാധിക്കുന്നില്ലേ? വിഷമിക്കേണ്ട

ഈ ഡിജിറ്റൽ യുഗത്തിൽ കുട്ടികൾക്ക് ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ ഉപയോഗം അനിവാര്യമായി മാറിയിരിക്കുകയാണ് . ഓൺലൈൻ ചതിക്കുഴികളും ദൂഷ്യവശങ്ങളും ഏറെയുള്ള ഈ ഡിജിറ്റൽ യുഗത്തിൽ നമ്മുടെ കുട്ടികളുടെ സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തിന് രക്ഷിതാക്കളുടെ സഹായത്തിനായി ഗൂഗിൾ പുറത്തിറക്കിക്കിയിട്ടുള്ള ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പ് വളരെയേറെ ഉപകാരപ്രദമാണ്. ഈ വിഡിയോയിൽ ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പിന്റെ ഉപയോഗങ്ങളെകുറിച്ചും ഇൻസ്റ്റാൾ ചെയ്യേണ്ട രീതിയെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു .