നിങ്ങള്ക്ക് ഒരു ജിമെയില്, ഹോട്ട് മെയില് അല്ലെങ്കില് യാഹൂ ഇമെയില് അക്കൗണ്ടുണ്ടോ?
എന്നാല് അവയുടെ പാസ്വേഡ് ഉടന് അപ്ഡേറ്റ്
ചെയ്യണമെന്നാണ് സൈബര് വിദഗ്ദ്ധര്
മുന്നറിയിപ്പേകിയിരിക്കുന്നത്. ഗൂഗിളിന്റെയും
യാഹൂവിന്റെയും ഇമെയില് അക്കൗണ്ടുകള്
ഹാക്ക് ചെയ്ത് ലക്ഷങ്ങളുടെ പാസ്വേഡുകള്
ഹാക്കേര്സ് അടിച്ചു മാറ്റിയതിന്റെ പശ്ചാത്തലത്തിലാണ്
ഈ മുന്നറിയിപ്പുയര്ന്നിരിക്കുന്നത്. ഇത്തരം
അക്കൗണ്ടുകളുടെ മില്യണ് കണക്കിന്
യൂസര്നെയിമുകളും പാസ് വേഡുകളും റഷ്യയുടെ
ക്രിമിനല് അധോലോകത്തില് വില്പനയ്ക്ക്
വച്ചിരിക്കുന്നുവെന്ന് ഒരു പുതിയ റിപ്പോര്ട്ട്
അടുത്തിടെ കണ്ടെത്തിയിരുന്നു. റോയിട്ടര് നടത്തിയ
അന്വേഷണത്തിലാണിത് വ്യക്തമായിരിക്കുന്നത്.
വിന്കോന്സിന് കേന്ദ്രമാക്കി പ്രവര്ത്തിക്കുന്ന ഹോള്ഡ്
സെക്യൂരിറ്റിയിലെ ചീഫ് ഇന്ഫര്മേഷന്
സെക്യൂരിറ്റി ഓഫീസറായ അലെക്സ്
ഹോള്ഡനാണ് ഈ ഹാക്കിങ് ഭീഷണി
വെളിച്ചത്തുകൊണ്ട് വന്നിരിക്കുന്നത്.
ഇന്നുവരെ ഉണ്ടായതില് വച്ച് ഏറ്റവും വലിയ ഡാറ്റ
മോഷണം കഴിഞ്ഞ വര്ഷം കണ്ടെത്തിയ
വിദഗ്ധനാണ് ഹോള്ഡെന്. മോഷ്ടിക്കപ്പെട്ട 272.3
മില്യണ് അക്കൗണ്ടുകള് ഇപ്പോള് വില്പനയ്ക്ക്
വച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.
ഇത്തരത്തില് ഹാക്ക് ചെയ്യപ്പെട്ട
അക്കൗണ്ടുകളില് ഭൂരിഭാഗവും റഷ്യയുടെ
ജനകീയ ഇമെയില് സര്വീസായ
മെയില്.ആര്യുവിന്റെ അക്കൗണ്ടുകളാണ്.
ഇക്കൂട്ടത്തില് കുറച്ച് ശതമാനം ഗൂഗിള്, യാഹൂ, മൈക്രോസോഫ്റ്റ്
യൂസര്മാരുടെ അക്കൗണ്ടുകളുമുണ്ട്.രണ്ടു
വര്ഷങ്ങള്ക്ക് മുമ്ബ് യുഎസ് ബാങ്കുകള്ക്കും
റീട്ടെയിലര്മാര്ക്കും നേരെ നടന്ന സൈബര്
ആക്രമണത്തിന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ
ആക്രമമാണ് ഇപ്പോള് റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്.താന്
മോഷ്ടിച്ചെടുത്ത 1.17 ബില്യണ് രേഖകളെ പറ്റി ഒരു
യുവ റഷ്യന് ഹാക്കര് ഓണ്ലൈന് ഫോറത്തില് വീമ്ബു
പറയുന്നത് ഹോള്ഡ്സെക്യൂരിറ്റി റിസര്ച്ചര്മാര്
കണ്ടെത്തിയതിനെ തുടര്ന്നാണ് പുതിയ ഹാക്കിങ്
പുറം ലോകം അറിഞ്ഞിരിക്കുന്നത്. ഈ രേഖകള്
വില്പനയ്ക്ക് തയ്യാറാക്കി വച്ചിരിക്കുകയാണെന്നും
ഈ ഹാക്കര് വെളിപ്പെടുത്തിയിരുന്നു.
ഇത്തരത്തില് 57 മില്യണ് മെയില്.ആര്യു
അക്കൗണ്ടുകള് മോഷ്ടിക്കപ്പെട്ടുവെന്നാണ്
ഹോള്ഡന് പറയുന്നത്. ഇതിന് പുറമെ ജിമെയില്,
യാഹൂ, ഹോട്ട്മെയില്, അറ്റ്ജര്മന്, ചൈനീസ്
ഇമെയില് പ്രൊവൈഡര്മാര് തുടങ്ങിയവയുടെ
നിരവധി മെയിലുകളും ഹാക്ക്
ചെയ്യപ്പെട്ടിട്ടുണ്ട്. യാഹൂവിന്റെ 40
മില്യണ് മെയിലുകളാണ് ഹാക്ക്
ചെയ്യപ്പെട്ടിരിക്കുന്നത്. ഈ
ഹാക്കിംഗിന്റെ 15 ശതമാനം വരുമിത്. 33 മില്യണ്
ഹോട്ട്മെയില് അക്കൗണ്ടുകളാണ് ഇതിലൂടെ
മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതു പോലെ
തന്നെ 24 മില്യണ് ജിമെയില് അക്കൗണ്ടുകളും
ചോര്ന്നിട്ടുണ്ട്. ഇത്തരത്തില് ഭീഷണിയിലായ
അക്കൗണ്ടുകളില് നിങ്ങളുടെ വിശദാംശങ്ങള്
ഉള്പ്പെട്ടിട്ടുണ്ടോ എന്നറിയാന് നിലവില്
വഴികളൊന്നുമില്ല.
ഈ ഹാക്കിങ് ഗൗരവകരമായ ഭീഷണിയാണ്
ഉയര്ത്തുന്നതെന്നാണ് യുഎസ് ബ്രോക്കറേജ്
ആര്.ഡബ്ല്യൂ ബൈര്ഡിന്റെ മുന് ചീഫ്
സെക്യൂരിറ്റി ഓഫീസറും കൂടിയായിരുന്ന ഹോള്ഡന്
പറയുന്നു. എന്നാല് ഈ ഡാറ്റകള്ക്ക് ഹാക്കര്
ആവശ്യപ്പെടുുന്നത് വെറും 50 റൂബിളുകള്
അഥവാ ഒരു ഡോളറില് കുറഞ്ഞ തുകയാണെന്നതാണ്
അതിശയകരമായ വസ്തുത. ബേസ്ബോള്, ഫുട്ബോള്
തുടങ്ങിയവപോലുള്ള പാസ് വേഡുകളാണ് ചോര്ന്ന ലിസ്റ്റില്
കൂടുതലായുള്ളത്. അതുപോലെ ബെര്ത്ത്ഡേകളും
പിറന്ന വര്ഷവും പാസ് വേഡാക്കിയാല് ഹാക്കിംഗിന്
സാധ്യതയേറെയാണെന്ന് തെളിഞ്ഞിട്ടുണ്ട്.
മൈക്കല്, ജെന്നിഫര് തുടങ്ങിയ സാധാരണ പേരുകള് ചോരാന്
സാധ്യതയേറെയാണ്. മിക്സഡ് ടൈപ്പിലുള്ള എട്ട്
കാരക്ടറുകള് പാസ് വേഡാക്കുന്നതാണ്
സുരക്ഷിതമെന്നാണ് വിദഗ്ദ്ധര് നിര്ദേശിക്കുന്നത
Comments