എല്ലാവര്ക്കും പറ്റുന്ന അബദ്ധമാണ് മെമ്മോറി കാർഡ് അല്ലേൽ ഹാർഡ് ഡിസ്ക് ഫോർമാറ്റ് ചെയ്തിട്ട് റിക്കവർ ചെയ്യണം എന്നുള്ള ആവിശ്യം.

എല്ലാവര്ക്കും പറ്റുന്ന അബദ്ധമാണ് മെമ്മോറി കാർഡ് അല്ലേൽ ഹാർഡ് ഡിസ്ക് ഫോർമാറ്റ് ചെയ്തിട്ട് റിക്കവർ ചെയ്യണം എന്നുള്ള ആവിശ്യം.

കമ്പ്യൂട്ടറിൽ കുത്തുമ്പോൾ ഫോർമാറ്റ് ചോദിക്കുന്നു എന്നുണ്ടെൽ
മിനിറ്റ് കൽ കൊണ്ട് നമുക്ക് ശരിയാക്കി എടുക്കാം ( ടാറ്റ ഒന്നും പോവാതെ )
അതിനായി ആദ്യം മൈ കമ്പ്യൂട്ടർ അല്ലേൽ ദിസ് പിസി തുറക്കുക
അതിൽ മെമ്മറി കാർഡ് ന്റെ ഡ്രൈവ് ലെറ്റർ നോക്കി ഓർത്തിരിക്കുക

ഉദാഹരണം E
അങ്ങിനെ എങ്കിൽ,
സ്റ്റാർട്ട് ( വിൻഡോസ് )കീബോർഡ് ൽ ക്ലിക്ക് ചെയ്യുക
എവിടെയും ഒന്നും ക്ലിക്ക് ചെയ്യാൻ നിക്കാതെ നേരെ
cmd
എന്ന് ടൈപ്പ് ചെയ്യുക
അപ്പോൾ വരുന്ന ബ്ലാക്ക് ഐക്കൺ റൈറ്റ് ക്ലിക്ക് ചെയ്യുക
Run as administrator
കൊടുക്കുക
വരുന്ന ബ്ലാക്ക് വിൻഡോ യിൽ
Chkdsk e: /f /x
കൊടുക്കുക.
ഇത്രയേ ഒള്ളു മിനിറ്റ് കൾക്ക് ഉള്ളിൽ നിങ്ങളുടെ മെമ്മറി കാർഡ്
എറർ ഫിക്സ് ചെയ്തു തരും ഡാറ്റ ഒന്നും തന്നെ പോവാതെ തന്നെ

Note:
ഇടക്കുള്ള സ്പേസ് മനസിലാക്കാൻ _ നോക്കുക അവിടെ സ്പേസ് കൊടുക്കുക
Chkdsk_e:_/f_/x

ഇവിടെ " e " യുടെ സ്ഥാനത്തു മുകളിൽ സൂചിപ്പിച്ച പോലെ
ഡ്രൈവ് ലെറ്റർ, മൈ കമ്പ്യൂട്ടർ തുറന്നു നോക്കി മനസിലാക്കി
കൊടുക്കുക. ഒന്നിൽ കൂടുതൽ പാർട്ടീഷൻ ഉള്ള ഹാർഡ് ഡിസ്ക് ആണേൽ
One by one ആയി ചെയ്യുക
ഉദാഹരണം e എന്നും f എന്നും ഉള്ള രണ്ടു പാർട്ടീഷൻ ഉള്ള ഹാർഡ് ഡിസ്ക് ആണേൽ

Chkdsk e: /f /x
ചെയ്തു ഫിനിഷ് ആവുമ്പോൾ
Chkdsk f: /f /x
ചെയ്യുക

പ്രേത്യേകം ഓർക്കുക ഹാർഡ് ഡിസ്ക് സ്കാൻ ചെയ്യുമ്പോൾ
0 KB in bad sectors
എന്നാവണം കിട്ടേണ്ടുന്നത് 8 അല്ലേൽ അതിൽ കൂടുതൽ KB കാണിച്ചാൽ
വേഗം തന്നെ ഡാറ്റ മറ്റൊരു ഹാർഡ് ഡിസ്‌കിൽ മാറ്റി പുതിയ ഹാർഡ് ഡിസ്ക്
വാങ്ങാൻ പ്ലാൻ ചെയ്യുക.
പലപ്പോഴും യാതൊരു വാണിംഗ് ഇല്ലാതെ ഒരു സുപ്രഭാതത്തിൽ ഡെഡ് ആവാം.

4KB എറർ വരുക സാദാരണ ആണ് , അത്തരം ഹാർഡ് ഡിസ്ക് കൾ
പെട്ടന്ന് പ്രശ്നം ഉണ്ടാവില്ല , കഴിയുമെങ്കിൽ ആ പാർട്ടീഷൻ ഉള്ള
ഡാറ്റ ഒന്ന് മാറ്റി , ഒന്ന് ഫോർമാറ്റ് ചെയ്തു തിരിച്ചു കോപ്പി ചെയ്യതാൽ
പ്രശ്നം പരിഹരിക്കപ്പെടും.

Comments

Popular posts from this blog

വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നൽ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോൺ മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നൽ ആപ്പ് ഡൗൺലോഡുകളുടെയും അതിൽ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.

ഹുറൂബ് ആയത് കാരണം നാട്ടിൽ പോകാൻ സാധിക്കുന്നില്ലേ? വിഷമിക്കേണ്ട

ഈ ഡിജിറ്റൽ യുഗത്തിൽ കുട്ടികൾക്ക് ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ ഉപയോഗം അനിവാര്യമായി മാറിയിരിക്കുകയാണ് . ഓൺലൈൻ ചതിക്കുഴികളും ദൂഷ്യവശങ്ങളും ഏറെയുള്ള ഈ ഡിജിറ്റൽ യുഗത്തിൽ നമ്മുടെ കുട്ടികളുടെ സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തിന് രക്ഷിതാക്കളുടെ സഹായത്തിനായി ഗൂഗിൾ പുറത്തിറക്കിക്കിയിട്ടുള്ള ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പ് വളരെയേറെ ഉപകാരപ്രദമാണ്. ഈ വിഡിയോയിൽ ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പിന്റെ ഉപയോഗങ്ങളെകുറിച്ചും ഇൻസ്റ്റാൾ ചെയ്യേണ്ട രീതിയെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു .