വണ്‍ പ്ലസ് 3
ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വേഗത്തില്‍ സ്ഥാനം നേടിയ ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ വണ്‍ പ്ലസ്. ഇവരുടെ ഏറ്റവും പുതിയ ഫോണായ വണ്‍ പ്ലസ് 3 ജൂണില്‍ വിപണിയില്‍ എത്തുന്നതിനെ സാങ്കേതിക ലോകം വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്.
കഴിഞ്ഞ തവണ പുറത്തിറക്കിയ വണ്‍ പ്ലസ് ടു ഫോണിനെ കുറിച്ച് ഏറ്റവും വലിയ പരാതി അത് കയ്യില്‍ ഒതുങ്ങുന്നില്ല എന്നതായിരുന്നു. എത്ര നല്ല സ്‌പെസിഫിക്കേഷന്‍സ് ഉണ്ടെങ്കിലും അതിന്റെ ഭീമമായ ഡിസൈന്‍ ഉപയോക്താക്കള്‍ക്ക് അസൗകര്യമുണ്ടാക്കിയിരുന്നു. ഇതിനാല്‍ ഇനി വരുന്ന വേര്‍ഷനില്‍ ഡിസൈന്‍ കുറച്ചുകൂടി നല്ലതായിരിക്കുമെന്ന് വണ്‍ പ്ലസ് കമ്പനി കോ ഫൗണ്ടര്‍ കാള്‍ പേ നേരത്തെ അറിയിച്ചിരുന്നു. വണ്‍ പ്ലസ് വണ്‍ എന്ന ആദ്യഫോണ്‍ വിപണിയില്‍ എത്തിച്ചപ്പോള്‍ ഉപഭോക്താക്കള്‍ക്കുണ്ടായ അതേ ആവേശം പുതിയ ഫോണിന്റെ കാര്യത്തിലും ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നല്‍കുന്നു.
യു.എസിലെ കമ്പനി നേരിട്ടായിരിക്കും ഫോണ്‍ വിപണനം നടത്തുക. മറ്റു രാജ്യങ്ങളില്‍ അണ്‍ലോക്ക് ചെയ്ത ഹാന്‍ഡ്‌സെറ്റുകള്‍ എത്തിക്കും. ക്രെഡിറ്റ്കാര്‍ഡ്, പേപാല്‍ എന്നിവ വഴി ഇപ്പോള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഫ്രീയായി ഷിപ്പിങ് ചാര്‍ജുകള്‍ ഒന്നും കൂടാതെ മൊബൈല്‍ വീട്ടിലെത്തും.
കോര്‍ണിങ് ഗൊറില്ല ഗ്ലാസോടു കൂടിയ 5 ഇഞ്ച് എച്ച്.ഡി ഐ.പി.എസ് ഡിസ്‌പ്ലേ, ആന്‍ഡ്രോയ്ഡ് 6.0.1 മാഷ്മല്ലോ ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന്റെ രണ്ട് വേരിയന്റുകളാണ് പുറത്തിറങ്ങുന്നത്. 32 ജി.ബി, 4ജി.ബി റാമോട് കൂടിയതും മറ്റൊന്ന് 64 ജി.ബി 6ജി.ബി റാമുള്ളതും.
16 എം.പി പിന്‍ ക്യാമറയും 8 എം.പി മുന്‍ ക്യാമറയുമാണ് ഫോണിനുണ്ടായിരിക്കുക. ഈ മാസം പുറത്തിറങ്ങാനിരിക്കുന്ന വണ്‍ പ്ലസ് 3ക്ക് ഏകദേശം 21,000 രൂപയായിരിക്കും വില. സാംസങ്, ഷവോമി എന്നീ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ക്കൊപ്പം തന്നെയാണ് ലോക മൊബൈല്‍ വിപണിയില്‍ ഇപ്പോള്‍ വണ്‍ പ്ലസ്. 6 ജി.ബി റാമിന്റെ വിശാലതയുള്ള അതിവേഗ സ്മാര്‍ട്ട്‌ഫോണിന്റെ വരവോടെ വണ്‍ പ്ലസ് ആഗോള ഭീമന്മാരായ ആപ്പിളിന് പോലും ഭീഷണിയാകുമെന്നാണ് ടെക് വിദഗ്ധര്‍ വിലയിരുത്തുന്നത്. 1.5 ജിഗാ ഹെട്‌സ് വേഗത നല്‍കുന്ന ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 820 (MSM8996) സിസ്റ്റം ഓണ്‍ ചിപ്പ് പ്രോസസറാണ് വണ്‍ പ്ലസ് 3 സ്മാര്‍ട്ട് ഫോണിന് കരുത്ത് പകരുന്നത്.
Comments